അതിനായി ആദ്യം എല്ലാ അക്ഷരങ്ങളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Shift ഉം F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ സ്മോള്‍ ലെറ്റേഴ്സും ക്യാപ്പിറ്റല്‍ ആകും . വീണ്ടും Shift ഉം F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ ക്യാപ്പിറ്റല്‍ ലെറ്റേഴ്സും സ്മോള്‍ ലെറ്റേഴ്സ് ആകും
Tuesday, 16 October 2012
122. Microsoft Word ല്‍ എല്ലാ അക്ഷരങ്ങളും ക്യാപ്പിറ്റല്‍ ആക്കുവാന്‍ എന്തുചെയ്യണം ?
അതിനായി ആദ്യം എല്ലാ അക്ഷരങ്ങളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Shift ഉം F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ സ്മോള്‍ ലെറ്റേഴ്സും ക്യാപ്പിറ്റല്‍ ആകും . വീണ്ടും Shift ഉം F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ ക്യാപ്പിറ്റല്‍ ലെറ്റേഴ്സും സ്മോള്‍ ലെറ്റേഴ്സ് ആകും
121.വെബ്ബ് ബ്രൌസറില്‍ ഒന്നില്‍ക്കുടുതല്‍ ടാബുകള്‍ തുറന്നാല്‍ മാറി മാറി നോക്കാനൊരു മാര്‍ഗ്ഗം
അതായത് നാം ഒരു വെബ്ബ് ബ്രൌസര്‍ തുറന്നു എന്നിരിക്കട്ടെ .അതില്‍ തന്നെ നാലോ അഞ്ചോ ടാബുകള്‍ തുറന്നീട്ടുമുണ്ട് .സാധാരണയായി ഇത് മൌസ് ഉപയോഗിച്ചാണല്ലോ സെലക്ട് ചെയ്യുക . എന്നാല്‍ Ctrl ഉം Tabഉം അമര്‍ത്തി നമുക്ക് ഓരോ ടാബിലും എത്തിച്ചേരാം
Sunday, 14 October 2012
120..Hyperlinks പുതിയ വിന്‍ഡോയില്‍ തുറക്കുവാന്‍ എന്തുചെയ്യണം ?
പലപ്പോഴും നാം ഒരു വെബ് പേജ് എടുത്താല്‍ , അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് അടുത്ത ലിങ്ക് പേജിലേക്ക് പോകുമല്ലോ . പിന്നിട് പഴയ പേജിലേക്ക് തിരിച്ചുവരണമെങ്കില്‍ ബാക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യണം . ഈ അസൌകര്യം ഒഴിവാക്കുവാന്‍ ലിങ്ക് വിന്‍ഡോ പുതിയ പേജിലോ പുതിയ ടാബിലോ തുറന്നാല്‍ മതിയല്ലോ . അതിനു സഹായകമാകുന്ന ഏതാനും ചില എളുപ്പവഴികള്‍ താഴെ കൊടുക്കുന്നു
1.പ്രസ്തുത ലിങ്കില്‍ Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Mouse സ്ക്രോള്‍ ബട്ടണ്‍ അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Tab ല്‍ തുറക്കുന്നതുകാണാം.
2.പ്രസ്തുത ലിങ്കില്‍ Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Ctrl ഉം Mouse ന്റെ ലെഫ്റ്റ് ബട്ടണും അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Tab ല്‍ തുറക്കുന്നതുകാണാം.
3.പ്രസ്തുത ലിങ്കില്‍ Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Shift ഉം Mouse ന്റെ ലെഫ്റ്റ് ബട്ടണും അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Window യില്‍ തുറക്കുന്നതുകാണാം.
വാല്‍ക്കഷണം :
ചില ഹൈപ്പര്‍ലിങ്കില്‍ ഓപ്പണ്‍ ചെയ്യുന്നത് പുതിയ ടാബിലോ വിന്‍ഡോയിലോ തന്നെ ആയിരിക്കും .
Saturday, 13 October 2012
119..മൊബൈല്‍ ഫോണും ബാറ്ററി കപ്പാസിറ്റിയും ?
സാധാരണയായി മൊബൈല്‍ ഫോണ്‍ പരസ്യങ്ങളില്‍ അതിന്റെ സവിശേഷതകള്‍
രേഖപ്പെടുത്താറുണ്ടല്ലോ .
ഇത്തരം സവിശേഷതകളില്‍ ഒന്നാണ് ബാറ്ററിയെക്കുറിച്ചുള്ളത് .
ഉദാഹരണമായി 1200 mAh എന്നൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടിരിക്കും .
എന്താണ് mAh ?
ആമ്പിയര്‍ (Ampere) എന്നയൂണിറ്റിനെക്കുറിച്ച് നമുക്ക് അറിയാം . വൈദ്യുത പ്രവാഹ തീവ്രതയുടെ അഥവാ കറന്റിന്റെ യൂണിറ്റാണ് ആമ്പിയര്‍ . Ampere-hour എന്നത് വിദ്യുത
ചാര്‍ജ് അളക്കുന്ന യൂണിറ്റാണ് .ഇതിന്റെ ചെറിയ യൂണിറ്റുകളാണ് milliampere-hour (mAh)
ഉം milliampere second (mAs).
ഒരു One ampere-hour എന്നത് 3600 coulombs ന് തുല്യമാണ് .
(വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റാണ് coulomb )
Ampere-hour യൂണിറ്റ് ഉപയോഗിക്കുന്നത് ഇലക് ട്രോ പ്ലേറ്റിംഗിലും ഇലക് ട്രിക്കല്‍ ബാറ്ററിയിലുമാണ് .
അപ്പോള്‍ ഒരു milliampere-hour (mAh ) എന്നത് എന്തായിരിക്കും ?
ampere-hour ന്റെ ആയിരത്തില്‍ ഒരു ഭാഗം ആയിരിക്കും
ചുരുക്കിപ്പറഞ്ഞാല്‍
One ampere-hour =3600 coulombs
One milliampere-hour =3.6 coulombs
മുന്‍പ് സൂചിപ്പിച്ചത് ശാസ്ത്രീയമായ രീതി .
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബാറ്ററിയുടെ കറന്റ് കപ്പാസിറ്റിയെയാണ് milliampere-hour
(mAh) എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് .
അതായത് 1500 mAH ബാറ്ററി ഒരു സര്‍ക്യൂട്ടില്‍ കണക്ട് ചെയ്തു എന്നു വിചാരിക്കുക.
സര്‍ക്യൂട്ടിന് ആവശ്യമായ കറന്റ് 250 mA ആണെന്ന് സങ്കല്പിക്കുക .
അപ്പോള്‍ 1500/250 = 6 മണിക്കൂര്‍
എന്നുവെച്ചാല്‍ ഈ ബാറ്ററി 6 മണിക്കൂര്‍ സമയം പ്രവര്‍ത്തിക്കാമെന്നര്‍ഥം .
എങ്കിലും ഈ സമവാക്യം എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുവാന്‍ സാധ്യമല്ല .
കാരണം ഒരു മൊബൈല്‍ ഫോണിനെ സംബന്ധിച്ചിടത്തോളം എല്ലാ സമയത്തും
വിദ്യുതിയുടെ ഉപയോഗം ഒരേ അളവില്‍ അല്ലല്ലോ . ഓരോ അപ്ലിക്കേഷന്‍പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉപയോഗം വ്യത്യാപ്പെട്ടിരിക്കുമല്ലോ
ഇനി പറയൂ
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എത്ര mAH ആണ് ?
118.എന്താണ് ഡാറ്റാ സെന്റര്‍ ?
ഡാറ്റാ സെന്റര്‍ എന്നത് എന്താണ് ?
അത് എവിടെയായിരിക്കും ?
പ്രസ്തുത സെന്ററിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്തൊക്കെ ?
സാധാരണയായി ഏതൊക്കെ സോഫ്റ്റ്‌വെയറുകളാണ് ഡാറ്റാ മാനേജ് ചെയ്യുവാന്‍ ഉപയോഗിക്കുന്നത് ?
ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ ഡാറ്റാ സെന്റര്‍ തുടങ്ങുവാന്‍ വിദേശരാജ്യങ്ങള്‍ വിമുഖത കാണിക്കുന്നതെന്തുകൊണ്ട് ?
ഡാറ്റാ സെന്ററുകള്‍ക്ക് അമിതപ്രാധാന്യം എന്തുകൊണ്ട് ?
തുടങ്ങിയ വിവരങ്ങളെക്കുറിച്ചറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, 4 October 2012
117.Ctrl കീ ഉപയോഗിച്ച് വെബ്ബ് പേജിന്റെ വലുപ്പം വ്യത്യാസപ്പെടുത്താം
ഒരു വെബ്ബ് പേജ് തുറക്കുക.
Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് Mouse മുന്നോട്ടും പിറകോട്ടും സ്ക്രോള്‍ ചെയ്തു നോക്കൂ .
വെബ്ബ് പേജ് Zoom in , Zoom Out ആകുന്നതു കാണാം
Subscribe to:
Posts (Atom)