ഇവിടെ Home Page എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള
ഒരു കമ്പ്യൂട്ടറില്‍ Internet Explorer എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏത്
സൈറ്റിന്റെ പേജാണോ കാണുന്നത് അതിനെയാണ്.
സാധാരണയായി Yahoo , Google എന്നീ Search Engine കളുടെ ഹോം പേജാണ്
(the opening page of an Internet Web site )ഉദ്ദേശിക്കാറ് .
ഇവിടെ നമുക്ക് Yahoo ന്റെ ഹോം പേജ് Internet Explorer ല്‍ സെറ്റ് ചെയ്തു
വെക്കണമെന്ന് വിചാരിക്കുക .
1.അതിനായി ആദ്യം Internet Explorer ഓപ്പണ്‍ ചെയ്യുക.
2. Tool ല്‍ പോയി Internet Options ക്ലിക്ക് ചെയ്യുക.
3.അപ്പോള്‍ Internet Options എന്ന വിന്‍ഡോ തുറന്നു വരും .
4.അതില്‍ Address നു നേരെയുള്ള സ്ഥലത്ത് നിങ്ങള്‍ ഏത് സൈറ്റ് ആണോ
ഹോം പേജ് ആക്കുവാന്‍ ഉദ്ദേശിക്കുന്നത് ആ സൈറ്റിന്റെ അഡ്രസ്സ് (URL)കൊടുക്കുക.
ഇവിടെ നമുക്ക യാഹുവിന്റെ അഡ്രസ്സ് (URL) കൊടുക്കാം .അതായത്
http://in.yahoo.com/ എന്ന അഡ്രസ്സ് (URL) ടൈപ്പ് ചെയ്യുക
5. എന്നീട്ട് വിന്‍ഡോയുടെ അടിയില്‍ പോയി OK ക്ലിക്ക് ചെയ്യുക.
6. ഇനി Internet Explorer ഓപ്പണ്‍ ചെയ്യുമ്പോള്‍ യാഹുവിന്റെ ഹോം പേജ്
വന്നീട്ടുണ്ടായിരിക്കും .
7.ഇനി നമുക്ക് Internet Explorer ഓപ്പണ്‍ ചെയ്യുമ്പോള്‍ Blank പേജാണ് വരേണ്ടതെങ്കില്‍ Internet Options എന്ന വിന്‍ഡോയില്‍ Address നു താഴെയായി Blank ക്ലിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
8.Internet Explorer ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും വെബ്സൈറ്റിന്റെ പേജാണ് വരേണ്ടതെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ട ആ വെബ്ബ്‌സൈറ്റ് ഓപ്പണ്‍ ചെയ്തശേഷം Internet Options എന്ന വിന്‍ഡോയില്‍ Address നു താഴെയായി Use Current ക്ലിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
9. ഇതുപോലെ Use Default ക്ലിക്ക് ചെയ്താല്‍ Default ആയ പേജായിരിക്കും തുറന്നുവരിക.
10. ഇപ്രകാരം നിങ്ങളുടെ ബ്ലോഗിന്റെ പേജും Internet Explorer ല്‍ Home Page ആയി സെറ്റ് ചെയ്യാം .ഒന്നു പരീക്ഷിച്ചു നോക്കുന്നുവോ ? ഗൂഗിള്‍ മലയാളം വാര്‍ത്ത ഹോം പേജ് ആയി സെറ്റ് ചെയ്താല്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ചൂടുള്ള വാര്‍ത്തകള്‍ ഉടനടി അറിയാം .
Sunday, 3 October 2010
42. Internet Explorer ല്‍ Home Page സെറ്റ് ചെയ്യുന്നതെങ്ങനെ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment