Wednesday 25 April 2012

71. നിങ്ങളുടെ സ്കൂളിലെ S.S.L.C Result വളരേ എളുപ്പത്തില്‍ വിശകലനം ചെയ്യാം


S.S.L.C Result വന്നാല്‍ ..........
എത്ര കുട്ടികള്‍ ജയിച്ചു ?
തോറ്റവര്‍ ആരെല്ലാം ?
എത്ര കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട് ?
ഓരോരോ വിഷയത്തിലും എ പ്ലസ് കിട്ടിയവരുടെ എണ്ണമെത്ര?
അവര്‍ ആരെല്ലാം ?
ഡി ഗ്രേഡ് ലഭിച്ചവരുടെ എണ്ണമെത്ര ? അവര്‍ ആരെല്ലാം?
ഓരോ വിഷയത്തിലും വിവിധ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം എങ്ങനെ കണക്കാ‍ക്കാം ?
ഓരോ ഡിവിഷനിലേയും ജയിച്ച കുട്ടികള്‍ എത്ര ?
ഓരോ ഡിവിഷനിലേയും കുട്ടികളുടെ വിഷയമനുസരിച്ചുള്ള ഗ്രേഡിന്റെ എണ്ണം എത്ര?
.................
................
ഇത്തരത്തിലുള്ള വിശകലനം പല സ്കൂളുകളും ചെയ്യുന്നതാണ്.
അതിന് ഏറെ സമയം എടുക്കുകയും ചെയ്യും .
എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് വളരേ എളുപ്പത്തില്‍ നടത്തുവാന്‍ കഴിയും .
അതിനുള്ള കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്
അതിനായി ആദ്യം നിങ്ങളുടെ School Wise Result കിട്ടുന്ന സൈറ്റില്‍ പോകുക.
( ഈ സൈറ്റില്‍ റിസല്‍ട്ട് റോയിലും കോളങ്ങളിലുമല്ലേ കിടക്കുന്നത് എന്ന് ചെക്ക് ചെയ്ത് ഉറപ്പാക്കണം . കാരണം നോട്ട്
പാഡില്‍ റിസല്‍ട്ട് ലഭ്യമാകുന്ന സൈറ്റുകളും ഉണ്ട് )
ഉദാഹരണമായി ഇവിടെ പോയാല്‍ മതി
അതിനുശേഷം പ്രസ്തുത സൈറ്റില്‍ School Code ടൈപ്പ് ചെയ്ത് സ്വന്തം സ്കൂളിന്റെ റിസല്‍ട്ടില്‍ എത്തുക.
തുടര്‍ന്ന് പ്രസ്തുത വെബ് പേജില്‍ മൌസ് കൊണ്ടുവന്നതിനുശേഷം
Ctrl+A (കണ്‍‌ട്രോള്‍ ബട്ടണും A യും ) ഒരു മിച്ച് അമര്‍ത്തുക .അപ്പോള്‍ പ്രസ്തുത പേജ് ആകെ സെലക്ട് ചെയ്തീട്ടുണ്ടാകും.

തുടര്‍ന്ന് Ctrl+C(കണ്‍‌ട്രോള്‍ ബട്ടണും C യും )ഒരു മിച്ച് അമര്‍ത്തുക.അപ്പോള്‍ പ്രസ്തുത പേജ് ആകെ കോപ്പി ചെയ്തീട്ടുണ്ടാകും.
അതിനുശേഷം കമ്പ്യൂട്ടറിലെ മൈക്രോസോഫ്റ്റ് ഓഫിസ് 2007 ലെ എക്സല്‍ തുറക്കുക .
അതില്‍ A1 സെല്‍ സെലക്ട് ചെയ്യുക.
തുടര്‍ന്ന് Right Click ചെയ്ത് Paste ല്‍ ക്ലിക്ക് ചെയ്യുക.
സ്കൂള്‍ റിസല്‍ട്ട് പ്രസ്തുത എക്സല്‍ പേജില്‍ പേസ്റ്റ് ആയിക്കഴിഞ്ഞിരിക്കും.
അതിനുശേഷം നിങ്ങളുടെ സ്കൂളിന്റെ പേരില്‍ പ്രസ്തുത ഫയല്‍ സേവ് ചെയ്യുക.
ഇനി അടുത്തതായി കുട്ടികളുടെ രജിസ്റ്റര്‍ നമ്പര്‍ , പേര് , വിഷയങ്ങള്‍ എന്നിവ എഴുതിയ ‘റോ’ ക്കു മുകളിലെ വരികള്‍ ( റോകള്‍) ഡലിറ്റ് ചെയ്യണം .
അതിനായി പ്രസ്തുത റോ കള്‍ സെലക്ട് ചെയ്യുക .
തുടര്‍ന്ന് Right Click ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Delete സെലക്ട് ചെയ്യുക.
അപ്പോള്‍ Delete ഒരു വിന്‍ഡോ പ്രത്യക്ഷമാകും .
അതില്‍ Entire Row എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്ത് OK കൊടുക്കുക.
അപ്പോള്‍ ആ റോകള്‍ അപ്രത്യക്ഷമായിട്ടുണ്ടാകും .

എല്ലാ സെല്ലിനും ബോര്‍ഡര്‍ വരുവാന്‍

അതിനായി Ctrl+A (കണ്‍‌ട്രോള്‍ ബട്ടണും A യും ) ഒരു മിച്ച് അമര്‍ത്തുക .അപ്പോള്‍ പ്രസ്തുത പേജ് ആകെ സെലക്ട് ചെയ്തീട്ടുണ്ടാകും.
തുടര്‍ന്ന് മെനുബാറിലെ ഹോം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അതിലെ ബോര്‍‌ഡേഴ്സില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ വരുന്ന Drop Down Menu വില്‍ നിന്ന് All Borders സെലക്ട് ചെയ്യുക.

ഇപ്പോള്‍ എല്ലാ സെല്ലിനും ബോര്‍ഡര്‍ വന്നീട്ടുണ്ടാകും .

തോറ്റ കുട്ടികളുടെ പേരുവിവരം അറിയുവാന്‍ :

അതിനാ‍യി മെനുബാറിലെ Data ക്ലിക്ക് ചെയ്യുക.
അതിനുശേഷം Result എന്ന കോളത്തിന്റെ ഏറ്റവും മുകളിലായി ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ആ കോളം മുഴുവനും സെലക്ട് ചെയ്തീ‍ട്ടുണ്ടായിരിക്കും .
തുടര്‍ന്ന് Filter എന്ന ടാബ് ക്ലിക്ക് ചെയ്യുക.

അപ്പോള്‍ Result എന്ന സെല്ലില്‍ ഒരു ആരോ മാര്‍ക്ക് കാണാം
പ്രസ്തുത ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന Dropdown menu വില്‍ Select All കാണാം.

അതിലെ ടിക് മാര്‍ക്ക് കളയുക.
അതിനുശേഷം NHS എന്നതില്‍ മാത്രം ടിക് മാര്‍ക്ക് കൊടുക്കുക.
OK ക്ലിക്ക് ചെയ്യുക.


അപ്പോള്‍ തോറ്റ കുട്ടികളുടെ മാത്രം പേരുകള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ് നമുക്ക് കാണാം .
അത് നമുക്ക് പ്രിന്റ് എടുക്കാം .

ഇത്തരത്തില്‍ വിന്‍ഡോ വന്നാല്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ എത്തുന്നതെങ്ങനെ ?

അതിനായി വീണ്ടും Filter എന്ന ടാബ് ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വിന്‍ഡോ പഴയ രീതിയില്‍ വന്നീ‍ട്ടുണ്ടാകും .


എ പ്ലസ് കിട്ടിയ കുട്ടികളെ കണ്ടെത്തുന്നതെങ്ങനെ ?

അതിനായി ആദ്യം Maths എന്ന കോളം മുഴുവനും സെലക്ട് ചെയ്യുക.
തുടര്‍ന്ന് മുന്‍പുചെയ്ത പോലെ ....
Data--> Filter ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Maths എന്ന സെല്ലില്‍ കാണുന്ന ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന Dropdown menu വില്‍ Select All കാണാം.
അതിലെ ടിക് മാര്‍ക്ക് കളയുക.
അതിനുശേഷം A+ എന്നതില്‍ മാത്രം ടിക് മാര്‍ക്ക് കൊടുക്കുക.
OK ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Maths ല്‍ മാത്രം A+ ലഭിച്ച കുട്ടികളുടെ പേരുവിവരം ലഭിക്കും .
വേണമെങ്കില്‍ നമുക്ക് ആ പേജ് പ്രിന്റ് എടുക്കാം.

മറ്റു വിഷയങ്ങളില്‍ വിവിധ ഗ്രേഡ് കിട്ടിയ കുട്ടികളെ കണ്ടെത്തുന്നതെങ്ങനെ ?

അതിനായി ആദ്യം മുന്‍പ് ചെയ്തപോലെ ഒരോ വിഷയത്തിന്റെ കോളവും സെലക്ട് ചെയ്ത് Data--> Filter ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മുന്‍പ് ചെയ്ത് കാര്യങ്ങള്‍ ആവര്‍ത്തിക്കുക.

S.S.L.C Result ഡിവിഷന്‍ വൈസ് ആയി ലഭിക്കുന്നതെങ്ങനെ ?

അതിനായി ആദ്യം A1 സെല്‍ സെലക്ട് ചെയ്ത് Insert --> Entire Column എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പേജില്‍ ഏറ്റവും ഇടതുവശത്തായി ഒരു കോളം വന്നീട്ടുണ്ടാകും .
അതില്‍ കുട്ടിയുടെ പേരിനനുസരിച്ചുള്ള ഡിവിഷന്‍ ടൈപ്പ് ചെയ്യുക.
( മുന്‍പേ തന്നെ രജിസ്റ്റര്‍ നമ്പര്‍ , പേര് , ഡിവിഷന്‍ എന്നിവ അടങ്ങുന്ന ഒരു ഫയല്‍ ഉണ്ടെങ്കില്‍ ഡിവിഷന്‍ അടങ്ങുന്ന

കോളം കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല്‍ മതിയാകും . അപ്പോള്‍ സംഗതി എളുപ്പമായി )
ഇങ്ങനെ എല്ലാ കുട്ടികളുടേയും പേരിനനുസരിച്ച് ഡിവിഷന്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ പ്രസ്തുത കോളത്തില്‍ Data-Filter ഉപയോഗിക്കുക.
അപ്പോള്‍ ഏത് ഡിവിഷനാണോ വേണ്ടത് ആ ഡിവിഷനില്‍ മാത്രമുള്ള കൂട്ടികളെ ലഭിക്കും .
ഈ പേജിലെ സെല്ലുകള്‍ കോപ്പി ചെയ്ത് വേറെ ഒരു എക്സല്‍ ഫയല്‍ തുറന്ന് അതില്‍ പേസ്റ്റ് ചെയ്യുക.
അങ്ങനെ ആ പേജ് പ്രസ്തുത ഡിവിഷന്റെ പേരില്‍ സേവ് ചെയ്യുക ( Std:10A, Std:10B............)
നമുക്ക് വേണമെങ്കില്‍ ആ പേജ് പ്രിന്റ് എടുക്കാം .
ഇനി പ്രസ്തുത ഡിവിഷനിലെ ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ എണ്ണം വേണമെങ്കില്‍ Data-Filter സങ്കേതം ഉപയോഗിച്ച് കാണുകയും ചെയ്യാം .
ഈ പേജില്‍ ക്രമനമ്പര്‍ ചേര്‍ക്കണമെങ്കില്‍ ഇടതുഭാഗത്തായി ഒരു കോളം ഇന്‍സര്‍ട്ട് ചെയ്യുക .
അതില്‍ ക്രമനമ്പര്‍ ഇടുക .
സംഗതി എളുപ്പമായി .


ഒരു ഡിവിഷനിലെ ഓരോ വിഷയത്തിലേയും ഗ്രേഡുകളുടെ എണ്ണം  എണ്ണി നോക്കാതെ കണ്ടുപിടിക്കുന്നതെങ്ങനെ ?
അതിനായി ആദ്യം ഡിവിഷന്‍ വൈസ് ആയി ഫില്‍ട്ടര്‍ ചെയ്യുക.
അതിനുശേഷം ഏത് സെല്ലിലാണോ ഗ്രേഡുകളുടെ എണ്ണം കണക്കാക്കേണ്ടത് എന്നുവെച്ചാല്‍ ആ സെല്‍ സെലക്ട് ചെയ്യുക.
തുടര്‍ന്ന് പ്രസ്തുത സെല്ലില്‍ = ടൈപ്പ് ചെയ്ത് ഫോര്‍മുല ബാറില്‍ COUNTIF സെലക്ട് ചെയ്യൂക
അപ്പോള്‍ താഴെ കൊടുക്കുന്ന രീതിയിലുള്ള വിന്‍ഡോ വരും .

തുടര്‍ന്ന് റേന്‍ഞ്ച് സെലക്ട് ചെയ്യുക.
എന്നുവെച്ചാല്‍ പ്രസ്തുത വിഷയത്തിന്റെ പ്രസ്തുത കോളം സെലക്ട് ചെയ്യുക.
അടുത്തതായി criteria സെലക്ട് ചെയ്യുക.
അതായത് , ഉദാഹരണത്തിന് A+
തുടര്‍ന്ന്  OK കൊടുക്കുക
അപ്പോള്‍ പ്രസ്തുത സെല്ലില്‍ എണ്ണം വന്നീട്ടുണ്ടായിരിക്കും



COUNTIF ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം 
ഒരു ഡിവിഷനിലെ കുട്ടികളുടെ ഗ്രേഡ് വിശകലനം ചെയ്യുന്നതിന് ചിലര്‍ക്ക് COUNTIF ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായി തോന്നാം.
അങ്ങനെയുള്ളവര്‍ക്കായി മറ്റൊരു എളുപ്പമാര്‍ഗ്ഗം ഇതാ ....
ആദ്യം ഡിവിഷന്‍ വൈസ് ആയി ഫില്‍ട്ടര്‍ചെയ്ത ഫയല്‍ മറ്റൊരു ഷീറ്റില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
തുടര്‍ന്ന് ആദ്യത്തെ വിഷയത്തിന്റെ ഗ്രേഡ് ഉള്ള സെല്ലുകള്‍ മാത്രം സെലക്ട് ചെയ്യുക.
തുടര്‍ന്ന് Data---> sort ---> continue with the current selection എന്ന രീതിയില്‍ മുന്നേറുക.

അപ്പോള്‍ ഗ്രേഡുകളുടെ അവരോഹണക്രമത്തിനനുസരിച്ച് ക്രമീ‍കരിച്ചിരിക്കുന്നതുകാണാം.
അവ എണ്ണി രേഖപ്പെടുത്തുക .
തുടര്‍ന്ന് എഡിറ്റില്‍ പോയി  Undo ചെയ്യൂക.
അല്ലെങ്കില്‍ കുട്ടികളുടെ യഥാര്‍ത്ഥഗ്രേഡ് നഷ്ടപ്പെടും
അത്രതന്നെ .
ഇതുപോലെ മറ്റു വിഷയങ്ങള്‍ ഓരോന്നിന്റേയൂം ചെയ്യാവുന്നതാണ് .
പക്ഷെ ഓരോ വിഷയത്തിന്റേയും ചെയ്യുമ്പോള്‍  Undo ചെയ്യണമെന്നു മാത്രം


pivot table ഉപയോഗിച്ച് ഗ്രേഡുകളുടെ എണ്ണം കണക്കാക്കുന്ന വിധം 
അതിനായി ആദ്യം ഡിവിഷന്‍ വൈസ് ആ‍യി സേവ് ചെയ്ത ഷീറ്റില്‍ എത്തുക.
തുടര്‍ന്ന് insert  --> Pivot table എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ ഒരു ഡയലോഗ് ബോക്സ് വരും .

അതില്‍ ഡിഫാള്‍ട്ട് സെലക്ട് ചെയ്യുക.


അപ്പോള്‍ ഒരു പുതിയ ഷീറ്റില്‍ Pivot table സെറ്റിംഗ് വിസാര്‍ഡ് വരും .
അതിലെ ഫീല്‍ഡില്‍ അനുയോജ്യമായവ വലിച്ചിട്ട് നമുക്ക് ഗ്രേഡുകള്‍ കാണാം


വാല്‍ക്കഷണം:
പത്താം ക്ലാസിലെ ഐ.ടി യില്‍ ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ ഡാറ്റാ സോര്‍ട്ട്  , ഡാറ്റാ ഫില്‍റ്റര്‍ എന്നിവ നാം പഠിപ്പിച്ചിട്ടുണ്ട് ; പഠിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ അക്കാര്യം ഉപയോഗപ്പെടുത്തുന്നത് നല്ലതല്ലേ . നാം പഠിച്ച കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നതുതന്നെയല്ലേ പുതിയരീതിയിലുള്ള പാഠ്യപദ്ധതിയും അര്‍ത്ഥമാക്കുന്നത്
വാല്‍ക്കഷണം: 2 
2011 ഏപ്രില്‍ 30 ന് പ്രസിദ്ധീകരിച്ചതാണ് ഈ പോസ്റ്റ് . 2012 ഏപ്രില്‍ 26 ന് റിസല്‍ട്ട് വരുമെന്നതിനാല്‍ വീണ്ടും പ്രസിദ്ധീ‍കരിക്കുന്നു. അതിനാല്‍ തന്നെ ലിങ്കുകളും സാങ്കേതികങ്ങളും വ്യത്യാസം വരുവാന്‍ സാ‍ധ്യതയുണ്ട്



To know the sslc Result Click the below links

1.  htttp://keralapareekshabhavan.in

2.  htttp://keralaresults.nic.in

3.  www.kerala.gov.in

4.   www.prd.kerala.gov.in

5.   htttp://results.itschool.gov.in

6.   www.manoramaonline.com/results

No comments:

Followers