Saturday 7 January 2012

108.നിങ്ങളുടെ ബ്ലോഗ് അശ്ലീല വെബ് സൈറ്റിലേക്കുള്ള വഴികാട്ടി ആകാതിരിക്കണെമെങ്കില്‍ എന്തു ചെയ്യണം ?




കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവരില്‍ പലര്‍ക്കും ഇന്റര്‍‌നെറ്റുമായും നല്ല പരിചയം കാണുമല്ലോ . ഈ പരിചയത്തിന്റെ -സര്‍ഗ്ഗാത്മകതയുടെ  - ഫലമായി പലര്‍ക്കും സ്വന്തമായി ഒന്നോ അതിലധികമോ ബ്ലോഗ് ഉണ്ടായേക്കാം.
അങ്ങനെ ബ്ലോഗ് ഉള്ളവരില്‍ തന്നെ പലരും സ്ഥിരമായി അപ് ഡേറ്റ് ചെയ്യുന്നവരായിരിക്കണെമെന്നില്ല . അതായത് ഇടക്കിടെ സ്വന്തം ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നവരായിരിക്കണമെന്നില്ല എന്നര്‍ഥം .
ചിലര്‍ തങ്ങളുടെ അക്കൌണ്ടില്‍ ഉണ്ടാക്കിയിട്ടുള്ള ആദ്യകാല ബ്ലോഗുകള്‍ തിരിഞ്ഞുപോലും നോക്കാറില്ല . ചിലരുടെ സ്ഥിതിയാകട്ടെ ഒറ്റ ബ്ലോഗിന്റേയും കാര്യം അന്വേഷിക്കുകയില്ല.
ഇങ്ങനെയുള്ള ബ്ലോഗുകളിലാണ് അശ്ലീല വെബ്‌സൈറ്റുമായി ബന്ധപ്പെട്ടവര്‍ പണിയൊപ്പിക്കുന്നത് .
ഇങ്ങനെയുള്ള ബ്ലോഗുകളില്‍ , ആദ്യകാല പോസ്റ്റുകളില്‍ കമന്റിലാണ് ഈ അശ്ലീല വെബ്സൈറ്റിലേക്കുള്ള ചൂണ്ടുപലക വരുന്നത് .
ചിലപ്പോള്‍ കമന്റ് പ്രത്യക്ഷപ്പെടുന്നത് പരിചയമില്ലാത്തവരുടെ പേരിലായിരിക്കും . ചിലപ്പോള്‍ കമന്റ് പ്രത്യക്ഷപ്പെടുന്നത് വ്യാജ പേരിലായിരിക്കും . ചിലപ്പോള്‍ കമന്റ് പ്രത്യക്ഷപ്പെടുന്നത അനോണിമസ് ആയിട്ടായിരിക്കും . ചിലപ്പോള്‍ നാം അറിയാത്ത ഭാഷയിലായിരിക്കും കമന്റ് പ്രത്യക്ഷപ്പെടുന്നത് . ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ബ്ലോഗിലെ കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയില്‍ അഡ്രസ്സില്‍ നമ്മുടെ അഡ്രസ്സ് കൊടുത്തിട്ടുണ്ടെങ്കില്‍ നാം പ്രസ്തുത കമന്റ് വന്ന ഉടനെ അറിയും . അല്ലാത്ത പക്ഷം അറിയുകയില്ല . മാത്രമല്ല , കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയില്‍ അഡ്രസ്സ് ചിലര്‍ കൊടുത്തിരിക്കുക തങ്ങളുടെ ഇപ്പോള്‍ ഉപയോഗിക്കാത്തെ ഇ മെയില്‍ അഡ്രസ്സ് ആയിരിക്കും . അപ്പോഴും കമന്റ് ഇട്ടാല്‍ അറിയുകയില്ല.
വേറെ ചിലരാകട്ടെ , തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ പോലും തിരിഞ്ഞു നോക്കില്ല.
ഇത്തരം അജ്ഞാത കമന്റുകളില്‍ ചിലപ്പോള്‍ ഹൈപ്പര്‍ ലിങ്കുകളും ഉണ്ടായിരിക്കും .

അതിനാല്‍ നമ്മുടെ ബ്ലോഗ് ഇത്തരത്തില്‍ പെടാതിരിക്കാന്‍ നമുക്ക് എന്തു മുന്‍‌കരുതലുകള്‍ എടുക്കാം 
1.  ഒരു വെബ് കൌണ്ടര്‍ ഫിറ്റ് ചെയ്യുക  ; അതിലെ കൌണ്ടിംഗ് നിരീക്ഷിക്കുക ; വല്ലാതെ അധികം കൌണ്ട് വരുന്നുവെങ്കില്‍ ഇക്കാര്യം പരിശോധിക്കുക.
2.  കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയില്‍ അഡ്രസ്സ്  , നമ്മുടെ ഇപ്പോഴത്തെ - ആക്ടിവ് ആയ ഇമെയില്‍ അഡ്രസ്സ് കൊടുക്കുക. മുന്‍ പറഞ്ഞ രീതിയിലുള്ള കമന്റ് കണ്ടാല്‍ ഉടനെ ഡിലിറ്റ് ചെയ്യുക.
3.സ്വന്തം ബ്ലോഗ് ഇടക്ക് ചെക്ക് ചെയ്യുക.
post കളിലെ അനാവശ്യ കമന്റുകള്‍ ഡെലിറ്റ് ചെയ്യുന്നതിനുള്ള  ഒരു എളുപ്പമുള്ള  രീതി 
1. Sign in  ചെയ്ത് Desin ക്ലിക്ക് ചെയ്യുക

2.ഇടതുഭാഗത്ത് കാണുന്ന Comments ല്‍ ക്ലിക്ക് ചെയ്യുക

3.അപ്പോള്‍ Comments Published എന്ന വിന്‍ഡോ വരും

4. അതിലെ അനാവശ്യമായ കമന്റുകള്‍ നോക്കി ഡെലിറ്റ് ചെയ്യുക

1 comment:

Followers