അതിനായി ആദ്യം Applications –> Accessories –> Terminal എന്ന രീതിയില്‍ ക്ലിക്ക് ചെയ്ത് മുന്നേറുക.
തുടര്‍ന്നുവരുന്ന ടെര്‍മിനല്‍ വിന്‍ഡോയില്‍ ഡോളര്‍ ചിഹ്നത്തിനുശേഷം sudo passwd root എന്ന് ടൈപ്പ് ചെയ്യുക
എന്റര്‍ അമര്‍ത്തുക
പുതിയ പാസ്‌വേഡ് ചോദിച്ചാല്‍ അത് ടൈപ്പ് ചെയ്യൂക . അതായത് റൂട്ടിനു നല്‍കുവാന്‍ ഉദ്ദേശിക്കുന്ന പാസ്‌വേഡ് ടൈപ്പ് ചെയ്യുക എന്നര്‍ഥം .
കണ്‍ഫേം പാസ്‌വേഡ് ചോദിക്കും .
അതായത് മുന്‍പ് ടൈപ്പ് ചെയ്ത പാസ്‌വേഡ് തന്നെ വീണ്ടും ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് sudo passwd -u root എന്ന് ടൈപ്പ് ചെയ്യുക.
അതിനുശേഷം പ്രസ്തുത യൂസറില്‍ നിന്നും ലോഗ് ഔട്ട് ചെയ്യുക.
തുടര്‍ന്നു വരുന്ന ലോഗിന്‍ സ്ക്രീനില്‍ Other ക്ലിക്ക് ചെയ്യുക.
അതില്‍ യൂസര്‍ നെയിം ആയി root എന്ന് ടൈപ്പ് ചെയ്യൂക.
പാസ്‌വേഡ് ആയി നാം കണ്‍ഫേം ചെയ്ത പാസ്‌വേഡ് കൊടുക്കുക.
അങ്ങനെ റൂട്ട് ആയി ലോഗിന്‍ ചെയ്യൂക
തുടര്‍ന്ന് റൂട്ട് ഡെസ്ക്‍ടോപ്പില്‍ നാം എത്തിച്ചേരും
No comments:
Post a Comment
karipparasunil@yahoo.com,marumozhikal@gmailcom