Sunday 17 July 2011

79.ഒരു ഫയലിലെ ഒരു വാക്ക് തെരഞ്ഞു കണ്ടുപിടിക്കുന്നതെങ്ങനെ ?


മാഷ് സ്കൂളിലെ  കമ്പ്യൂട്ടര്‍ ലാബില്‍ എത്തിയതായിരുന്നു. അപ്പോഴാണ് രണ്ട് ടീച്ചര്‍മാര്‍ കമ്പ്യൂട്ടറിനുമുമ്പിലിരുന്ന് പരതുന്നത് കണ്ടത് . മാഷ് കാര്യം അന്വേഷിച്ചു . സംഗതി , ഒരു പിഡി‌എഫ് ഫയലില്‍  ചില കുട്ടികളുടെ പേര്  പരതുകയാണ്  അവര്‍ . ഇരുന്നൂറിനുമേല്‍ കുട്ടികളുടെ പേരുകളുള്ള പട്ടികയായിരുന്നു അത് . അതില്‍ തങ്ങള്‍ ഉദ്ദേശിച്ച നാലു കുട്ടികള്‍ ഉണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ഭഗീരഥശ്രമത്തിലായിരുന്നു അവര്‍ . കുറേ നേരമായി അവര്‍ ശ്രമിക്കുന്നു എന്ന് അവര്‍ പറഞ്ഞു . പിഡി‌എഫ് ഫയലില്‍ ഉണ്ടായിരുന്ന പട്ടിക ആല്‍ഫബറ്റിക് ഓഡറിലും ആയിരുന്നില്ല. അതായിരുന്നു മറ്റൊരു പ്രശ്നമെന്ന് അവര്‍ പറഞ്ഞു. ഉടന്‍ മാഷിന് സഹായിക്കാന്‍ മുതിര്‍ന്നു. ടൂള്‍ ബാറിലെ Find ല്‍  അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ടൈപ്പ് ചെയ്യുവാന്‍ പറഞ്ഞു.
അവര്‍ അതുപോലെ ചെയ്തു. Enter അമര്‍ത്തുവാന്‍ പറഞ്ഞു. അവര്‍ അതുപോലെ ചെയ്തു. അതാ അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ഒരു നീല കളറില്‍ വന്നു നില്‍ക്കുന്നു.
ഇക്കാര്യം pdf ഫയലില്‍  മാത്രമല്ല മറ്റ് ഫയലുകളിലും ചെയ്യാമെന്ന് മാഷ് പറഞ്ഞു. ഉദാഹരണത്തിന് Excel ല്‍ കുട്ടിയുടെ പേര്‍ കണ്ടുപിടിക്കണമെങ്കില്‍ Ctrl +F ടൈപ്പ് ചെയ്താല്‍ മതി. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാം തിരയുന്ന പേര്‍ ടൈപ് ചെയ്ത് Find All ലോ  Find Next ലോ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അത് നമുക്ക് കാണിച്ചുതരും . ഇനി നമുക്ക് നാം അന്വേഷിക്കുന്ന പേരിനോ അല്ലെങ്കില്‍ വാക്കിനോ പകരം വേറെ വാക്ക് വരണമെങ്കില്‍ പ്രസ്തുത വിന്‍ഡോയില്‍ Replace ല്‍ ക്ലിക്ക് ചെയ്താല്‍  മതി .
Find , Replace  എന്നിവക്കു നേരെ അതാതിനനുസരിച്ച് വാക്കുകള്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ മതി .ഇത്  Word ലും ബാധകമാണ്
മാഷ് പറഞ്ഞ് അവസാനിപ്പിച്ചു

No comments:

Followers