Monday 27 September 2010

3. നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്കീന്‍ ഷോട്ട് എടുക്കാം

കമ്പ്യൂട്ടറില്‍ ടി.വി ട്യൂണര്‍ കാര്‍ഡ് ഉപയോഗിച്ച് കേബിള്‍ ടി . വി കാണുന്നതിന്റെ സ്ക്രീന്‍ ഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത് .


ബ്ലോഗില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ Screen Shot ( Desktop) ചിത്രങ്ങള്‍ ചേര്‍ക്കുന്നത് വായനക്കാരന് എളുപ്പത്തിലും വേഗത്തിലും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് സഹായിക്കുന്നു.

ഇതിനായി Windows ല്‍ കീ ബോര്‍ഡിലെ
പ്രിന്റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തുക .

അതിനുശേഷം Paint Software തുറക്കുക .

അതില്‍ പേസ്റ്റ് ചെയ്യുക.

അതിനു ശേഷം JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക.

ഇനി നമുക്ക് Desktop ല്‍ പുതിയതായി തുറന്ന വിന്‍ഡോയുടെ മാത്രം ഫോട്ടോ ആണ് ലഭിക്കേണ്ടതെങ്കില്‍ key Board ലെ Alt , Print Screen എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക .

എന്നീട്ട് മുന്‍പ് ചെയ്തതുപോലെ പെയിന്റില്‍ പേസ്റ്റ് ചെയ്ത് JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക

ഇതുപോലെ തന്നെ ഉബുണ്ടുവിലും ചെയ്യാം .. പക്ഷെ , ഉബുണ്ടുവില്‍ നമുക്ക് ഒരു ഗ്രാഫിക് സോഫ്റ്റ്വെയറില്‍ പേസ്റ്റ് ചെയ്യേണ്ട കാര്യമില്ല . നേരിട്ട് സേവ് ചെയ്യാം എന്നൊരു മേന്മ ഉണ്ട്.


കടപ്പാട്:

ജോബ്‌സണ്‍ മാസ്റ്റര്‍ (എട്ടാംക്ലാസിലെ ഐ.ടി പരിശീലന പരിപാടി.)


സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുക്കുന്നു,



No comments:

Followers