കഴിഞ്ഞ ദിവസം സ്ക്കൂളില്‍ വെച്ച് ഒരു സംഭവമുണ്ടായി
സ്കൂലില്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യുവാന്‍ വന്നയാളിനോട് സഹായി ചോദിച്ചു
“ ഈ കമ്പ്യൂട്ടറിന്റെ റാം എത്രയാ ?”
സിസ്റ്റം 3.8 ലിനസ്ക് ആയിരുന്നു.
ഉടന്‍ ഡക്സ്‌ടോപ്പിലെ കമ്പ്യൂട്ടര്‍ ഐക്കണ്‍ എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്തു നോക്കി .
ശരിയാവുന്നില്ല .
വിന്‍ഡോസില്‍ അങ്ങനെയാണല്ലോ ചെയ്യാറ്
പിന്നെ പലതും റൈറ്റ് ക്ലിക്ക് ചെയ്തു നോക്കി.
ഒന്നും ശരിയാവുന്നില്ല.
ഈ ലിനക്സിനെക്കൊണ്ടു തോറ്റു എന്ന മുഖഭാവം ?
അടുത്തുനിന്ന എന്നെ നോക്കി?
ഞാനും അപ്പോഴേക്കും ആലോചിച്ചു തുടങ്ങിയിരുന്നു?
ഇക്കാര്യം ഞാന്‍ എന്തേ ഇതുവരെ ആലോചിക്കാഞ്ഞേ എന്ന ചിന്തയായിരുന്നു അപ്പോള്‍
ഉത്തരം പറയാന്‍ എനിക്കായില്ല.
സാരമില്ല സ്വയം ആശ്വസിച്ചു.
ഉത്തരം അന്വേഷിക്കതന്നെ .
ഉടന്‍ വാസുദേവന്‍ മാഷെ വിളിച്ചു?
“ ലിനസ്കില്‍ സിസ്റ്റം സ്പെസിഫിക്കേഷന്‍ എങ്ങനെ ലഭിക്കും എന്ന ചോദ്യം ഉന്നയിച്ചു.
“ അതിന് വലിയ വിഷമമൊന്നുമില്ല മാഷേ “ എന്ന മുഖവുരയോടെ മാഷ് തുടങ്ങി.
ടെര്‍മിനല്‍ തുറന്ന് free -m ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ മതി - മെമ്മറി അറിയാം .
“അപ്പോള്‍ - ഹാര്‍ഡ് ഡിസ്ക് ?“
“ അതിന് ഡെസ്ക് ടോപ്പില്‍ പോയി ഡിക്‍സ് നോക്കിയാല്‍ മതി
വാസുദേവന്‍ മാഷിന് നന്ദി പറഞ്ഞ് മൊബൈല്‍ സംഭാഷണം അവസാനിപ്പിച്ചു.
മാഷ് പറഞ്ഞ പ്രകാരം ചെയ്തപ്പോള്‍ കാര്യം റെഡി.
അപ്പോള്‍ എന്റെ മനസ്സില്‍ ചില ചോദ്യം ഉയര്‍ന്നു വന്നു.
ഇങ്ങനെയുള്ള മറ്റ് കമാന്‍ഡുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ?
പണ്ട് , ലിനക്സ് ആദ്യം പഠിച്ചു തുടങ്ങിയപ്പോള്‍ ജോബ്‌സണ്‍ മാഷ് ചില കമാന്‍ഡുകള്‍ പഠിപ്പിച്ചത് ഓര്‍മ്മവന്നു.
ഫോള്‍ഡര്‍ നിര്‍മ്മിക്കാനും ( mkdir )........തൂടങ്ങിയവ
ഇപ്പോള്‍ മുഴുവനും ഓര്‍മ്മവരുന്നില്ല.
എങ്കില്‍ അനേഷിക്കതന്നെ .
അങ്ങനെ അന്വേഷിച്ചു .
കിട്ടിയ ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
1. Ubundu Documentaion
2. Short Command list
3.Ubundu Linux Help
4.Command-line-tutorial-for-beginners
5. An introduction to the command line for novices
Monday, 27 September 2010
7. Ubundu - കാമാന്‍ഡുകളെക്കുറിച്ചറിയാന്‍...........
Subscribe to:
Post Comments (Atom)
No comments:
Post a Comment