Saturday 9 April 2011

70. .നിങ്ങളുടെ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഫയലുകള്‍ എത്ര പേര്‍ ഡൌണ്‍ലോഡ് ചെയ്തു എന്നറിയാം .


അതിനായി ആദ്യം നാം അപ് ലോഡ് ചെയ്ത ഫയലിന്റെ URLകോപ്പി ചെയ്യുക .
അതിനു ശേഷം

Download/Hit Counter, Web Tracker FREE !

എന്ന സൈറ്റില്‍ പോകുക .
അവിടെ Choose എന്നുള്ളിടത്ത് Download Counter, Shorten URL എന്നിടത്തെ റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക.
അതിനുശേഷം Select URL എന്നുള്ളിടത്ത് നമ്മുടെ അപ്‌ലോഡ് ചെയ്ത ഫയലിന്റെ URL കൊടുക്കുക.
Enter link text എന്നുള്ളിടത്ത് Click Here to download this file ടൈപ്പ് ചെയ്യുക ( ഇങ്ങനെയാണല്ലോ നാം സാധാരണ കൊടുക്കാറു പതിവ്
Choose tracking method ല്‍ HTML+Javascript എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക
Display counter on Your page ? എന്നുള്ളിടത്ത് Yes, DStats.net style എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക
അതിനുശേഷം Generate tracking code എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യുക.
പ്രസ്തുത കോഡ് കോപ്പി ചെയ്യുക.
അതിനുശേഷം പോസ്റ്റിനു താഴെ പേസ്റ്റ് ചെയ്യുക
പോസ്റ്റ് പബ്ലിഷ് ചെയ്യുക

Friday 1 April 2011

69. .നിങ്ങളുടെ ബ്ലോഗിലെ എല്ലാ ലിങ്കുകളും പുതിയ വിന്‍ഡോയില്‍ തുറക്കുവാനെന്തു ചെയ്യണം .


സാധാരണ നാം ബ്ലോഗില്‍ ലിങ്കുകള്‍ ചേര്‍ക്കാറുണ്ട് . എന്നാല്‍ അവ അതേ വിന്‍ഡോയില്‍ തന്നെ വന്നാല്‍ അത് വാ‍യനക്കാരന് ബുദ്ധിമുട്ട് ഉണ്ടാകുക സാധാരണയാണ് . എന്നാല്‍ പുതിയ വിന്‍ഡോയില്‍ ആണ് വരുന്നതെങ്കിലോ ? ഓരോ ലിങ്കും വായിച്ച ശേഷം ക്ലോസ് ചെയ്യാം . തുടര്‍ന്ന് അടുത്ത ലിങ്കില്‍ പ്രവേശിക്കാം .
ഇതിനായി ബ്ലോഗില്‍ sign in ചെയ്ത്
DASHBOARD > DESIGN > EDIT HTML എന്ന ക്രമത്തില്‍ open template editor ല്‍ പ്രവേശിക്കുക .
 ctrl+F എന്ന keyboard shortcut ഉപയോഗിക്കുക . അപ്പോള്‍ വരുന്ന ബോക്സില്‍ <head> ടൈപ്പ് ചെയ്തു കൊടുക്കുക.
അപ്പോള്‍ <head> കാണാം.
അതിനുതാഴെയായി <base target='_blank' /> എന്നത് ടൈപ്പ് ചെയ്തു കൊടുക്കുക.
 template സേവ് ചെയ്യുക .
ഇനി മുതല്‍ നിങ്ങളുടെ ഹൈപ്പര്‍ ലിങ്കുകള്‍ എല്ലാം പുതിയ വിന്‍ഡോയില്‍ ആയിരിക്കും തുറക്കുക

Followers