Sunday, 17 July 2011

79.ഒരു ഫയലിലെ ഒരു വാക്ക് തെരഞ്ഞു കണ്ടുപിടിക്കുന്നതെങ്ങനെ ?


മാഷ് സ്കൂളിലെ  കമ്പ്യൂട്ടര്‍ ലാബില്‍ എത്തിയതായിരുന്നു. അപ്പോഴാണ് രണ്ട് ടീച്ചര്‍മാര്‍ കമ്പ്യൂട്ടറിനുമുമ്പിലിരുന്ന് പരതുന്നത് കണ്ടത് . മാഷ് കാര്യം അന്വേഷിച്ചു . സംഗതി , ഒരു പിഡി‌എഫ് ഫയലില്‍  ചില കുട്ടികളുടെ പേര്  പരതുകയാണ്  അവര്‍ . ഇരുന്നൂറിനുമേല്‍ കുട്ടികളുടെ പേരുകളുള്ള പട്ടികയായിരുന്നു അത് . അതില്‍ തങ്ങള്‍ ഉദ്ദേശിച്ച നാലു കുട്ടികള്‍ ഉണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ഭഗീരഥശ്രമത്തിലായിരുന്നു അവര്‍ . കുറേ നേരമായി അവര്‍ ശ്രമിക്കുന്നു എന്ന് അവര്‍ പറഞ്ഞു . പിഡി‌എഫ് ഫയലില്‍ ഉണ്ടായിരുന്ന പട്ടിക ആല്‍ഫബറ്റിക് ഓഡറിലും ആയിരുന്നില്ല. അതായിരുന്നു മറ്റൊരു പ്രശ്നമെന്ന് അവര്‍ പറഞ്ഞു. ഉടന്‍ മാഷിന് സഹായിക്കാന്‍ മുതിര്‍ന്നു. ടൂള്‍ ബാറിലെ Find ല്‍  അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ടൈപ്പ് ചെയ്യുവാന്‍ പറഞ്ഞു.
അവര്‍ അതുപോലെ ചെയ്തു. Enter അമര്‍ത്തുവാന്‍ പറഞ്ഞു. അവര്‍ അതുപോലെ ചെയ്തു. അതാ അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ഒരു നീല കളറില്‍ വന്നു നില്‍ക്കുന്നു.
ഇക്കാര്യം pdf ഫയലില്‍  മാത്രമല്ല മറ്റ് ഫയലുകളിലും ചെയ്യാമെന്ന് മാഷ് പറഞ്ഞു. ഉദാഹരണത്തിന് Excel ല്‍ കുട്ടിയുടെ പേര്‍ കണ്ടുപിടിക്കണമെങ്കില്‍ Ctrl +F ടൈപ്പ് ചെയ്താല്‍ മതി. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാം തിരയുന്ന പേര്‍ ടൈപ് ചെയ്ത് Find All ലോ  Find Next ലോ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അത് നമുക്ക് കാണിച്ചുതരും . ഇനി നമുക്ക് നാം അന്വേഷിക്കുന്ന പേരിനോ അല്ലെങ്കില്‍ വാക്കിനോ പകരം വേറെ വാക്ക് വരണമെങ്കില്‍ പ്രസ്തുത വിന്‍ഡോയില്‍ Replace ല്‍ ക്ലിക്ക് ചെയ്താല്‍  മതി .
Find , Replace  എന്നിവക്കു നേരെ അതാതിനനുസരിച്ച് വാക്കുകള്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ മതി .ഇത്  Word ലും ബാധകമാണ്
മാഷ് പറഞ്ഞ് അവസാനിപ്പിച്ചു

Saturday, 16 July 2011

78.Microsoft Excel ല്‍ മാര്‍ക്ക് എന്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യംജൂലൈ മാസത്തിലെ ക്ലാസ് പരീക്ഷ കഴിഞ്ഞു.
മാഷ് ക്ലാസ് ടീച്ചറായതിനാല്‍ , സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും മാര്‍ക്ക് ലിസ്റ്റ്

മാഷിനു നല്‍കിയിരുന്നു.
ഇനി എല്ലാ മാര്‍ക്കുകളും കണ്‍സോളിഡേറ്റ് ചെയ്യണം .
ടോട്ടല്‍ കാണണം ; ശതമാനം കാണണം .
മാര്‍ക്ക് വിശകലനം ചെയ്യണം.
പിന്നെ , ക്ലാസ് പി.ടി.എ വിളിക്കണം .
അതൊക്കെയാണ് തുടര്‍ന്നുള്ള പരിപാടികള്‍ .
അങ്ങനെ കിട്ടിയ മാര്‍ക്കുകളൊക്കെ കമ്പ്യൂട്ടറില്‍ - എക്സല്‍  2007 ല്‍ - എന്റര്‍ ചെയ്തു.
അങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റര്‍ ചെയ്ത സെല്ലുകളിലൊക്കെ വലതുഭാഗത്ത് മുകളിലായി

ഒരു പച്ചനിറം
എന്താണാവോ ഇത് ?
കാര്യം പിടികിട്ടിയില്ല.
എങ്കിലും അതും പിടിച്ച് ഇരുന്നാല്‍ മതിയോ ?
തുടര്‍ന്നുള്ള പണിനടക്കേണ്ടെ.
എന്തായാലും കിട്ടിയ മാര്‍ക്കുകളൊക്കെ ഷീറ്റില്‍ എന്റര്‍ ചെയ്യുക തന്നെ .
മാഷ് തീരുമാനിച്ചു.
അങ്ങനെ മാര്‍ക്കൊക്കെ എന്റര്‍ ചെയ്യുതു കഴിന്നു.
ഇനി ടോട്ടല്‍ കാണണം.
അതിപ്പോ നിസ്സാരമല്ലേ .........
ടോട്ടല്‍ കാണേണ്ട സെല്ലുകളും  ടോട്ടല്‍ വരേണ്ട സെല്ലും സെലക്ട് ചെയ്ത് സുഗ്‌മ ക്ലിക്ക് ചെയ്താല്‍

മതിയല്ലോ

മാഷ് , അപ്രകാരം ചെയ്തു.
സംഗതി ഏശുന്നില്ല.
എത്രയോ പ്രാവശ്യം ടോട്ടല്‍ ഈ രീതി ഉപയോഗിച്ച് കണ്ടീട്ടുള്ളതാണ് .
ഒരു രക്ഷയുമില്ല.
തുടര്‍ന്ന് = അടിച്ചുല്ല ടോട്ടല്‍ ശ്രമവും നടത്തി
അതും രക്ഷയില്ല .
ഇനി എന്താ ചെയ്യാ ?
ടോട്ടല്‍ പോണെങ്കില്‍ പോട്ടെ
ശതാമാനം കാണാം.
മാഷ് അതിനുള്ള ഫോര്‍മുല = അടിച്ച് ടൈപ്പ് ചെയ്തു.
നോ രക്ഷ .
ഇനി എന്താ വഴി .
സുഹൃത്ത് മാഷ്‌‌മ്മാരായ എക്സല്‍ പുലികളെ  ഫോണ്‍ ചെയ്തു
“ഓ അതോ , ചിലപ്പോള്‍ എറര്‍ ആകാം . ഫോര്‍മുല ടൈപ്പ് ചെയ്തതിലോ മറ്റോ സംഭവിക്കാം   ”
ആ ഉപദേശം ഒരു പിടിവള്ളിയായി തോന്നി .
മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു ; ഈ പ്രശ്നത്തിങ്കല്‍
മാഷ് സെല്ലില്‍ വെറുതെ മുന്‍പ് പറഞ്ഞ് അഭിപ്രായം വെച്ച് ക്ലിക്ക് ചെയ്തു.
ശരിയാണല്ലോ .അതാ , അപ്പുറത്തെ സെല്ലില്‍ ഒരു മഞ്ഞ നിറത്തിലുള്ള ഒരു ചതുരം പ്രത്യക്ഷപ്പെട്ടല്ലോ
അതില്‍ എന്തോ എഴുതിക്കാണിക്കുന്നല്ലോ

ഓഹോ ; ഇതാണോ കാര്യം

മാഷ് വീണ്ടും അപ്പുറത്തെ സെല്ലില്‍ കണ്ട ആരോയില്‍ ക്ലിക്ക് ചെയ്തു.
ഓഹോ ഇതാണോ കാര്യം

സംഗതി മാഷിന് പിടികിട്ടി.
സെല്‍ കിടക്കുന്നത് Text ആണ് .

ഉടന്‍ തന്നെ മാഷ്  എല്ലാ സെല്ലുകളും സെലക്ട് ചെയ്ത്  മെനു ബാറില്‍ പോയി General സെലക്ട്

ചെയ്തു.

തുടര്‍ന്ന് ഓരോ സെല്ലും വീണ്ടും ഒന്നു ക്ലിക്ക് ചെയ്തു .
സംഗതി ശരിയായല്ലോ .
ഇതില്‍ നിന്ന് മാഷിന് ഒരു കാര്യം മനസ്സിലായി .
എക്ലല്‍ ഷീറ്റില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ നമ്പര്‍ ഫോര്‍മാറ്റ് ചെക്ക് ചെയ്യണമെന്ന കാര്യം

Tuesday, 12 July 2011

77. നിങ്ങളുടെ Yahoo Mail ഒരു Pendrive ആയി ഉപയോഗിക്കാം .അതെ , ഇക്കാര്യം സാധ്യമാണ്. മാത്രമല്ല ഇത്തരത്തില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്താല്‍ നമുക്ക് നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടര്‍ വഴിയോ അഥവാ മൊബൈല്‍ വഴിയോ ആവശ്യം വരുമ്പോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം . ആദ്യം നിങ്ങളുടെ യാഹു മെയിലില്‍ Sign in ചെയ്യുക. തുടര്‍ന്ന് ഇടതുഭാഗത്തുകാണുന്ന Mydriveല്‍  ക്ലിക്ക് ചെയ്യുക അപ്പോള്‍ My drive for Yahoo mail എന്ന വിന്‍ഡോ വരും . പ്രസ്തുത വിന്‍ഡോയില്‍ Activate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Sign in for Zumo Drive എന്ന വിന്‍ഡോ വരും . തുടര്‍ന്ന് അത് പൂരിപ്പിക്കുക. Click Here to reach Yahoo Mail ല്‍ ക്ലിക്ക് ചെയ്യുക.
ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ താഴെ

Followers