Wednesday, 21 September 2011

85.Microsoft Excel ഉപയോഗിച്ച് Rank കണ്ടുപിടിക്കുന്നതെങ്ങനെ ?(ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ മാര്‍ക്കുകള്‍ എല്ലാ ക്ല്ലാസ് ടീച്ചര്‍മാരുടേയും കൈവശം എത്തിച്ചേര്‍ന്നിരിക്കുമല്ലോ .സാധാരണയായി, അദ്ധ്യാപകരെ സംബന്ധിച്ച്  ,ക്ലാസ് പരീക്ഷകള്‍ക്ക്  കുട്ടികളെ വിലയിരുത്തുന്നതിന് ഈ റാങ്ക് ഫങ്ഷന്‍  ഉപയോഗിക്കാം .)
Microsoft  Excel ലെ ഒരു Function ആണ് റാങ്ക് ഫങ്‌ഷന്‍ .
ഇത് പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് ഇനി പറയുവാന്‍ പോകുന്നത്
അതിനായി , ആദ്യം കുട്ടികളുടെ   സീരിയല്‍ നമ്പര്‍ , പേര് , വിവിധ വിഷയങ്ങളുടെ മാര്‍ക്കുകള്‍ , Total , Percentage , എന്നിങ്ങനെ Excel  ഷീറ്റിലെ  ഓരോ കോളത്തിനും ഹെഡ്ഡിംഗ് കൊടുക്കുക . തുടര്‍ന്ന് ഓരോ കോളം ഹെഡ്ഡിംങിനു താഴെ അതാതിന്റെ ഡാറ്റ എന്റര്‍ ചെയ്യുക  .  അതിനുശേഷം ഒരു കോളത്തിന്റെ ഹെഡ്ഡിംഗായി  Rank എന്നു കൊടുക്കുക . അതിനു താഴെയായി ഈ ഫോര്‍മുല നല്‍കുക .
=RANKതുടര്‍ന്ന് ബ്രാക്കറ്റില്‍  ടോട്ടല്‍ കോളത്തിന്റെ ആദ്യത്തെ സെല്‍ നമ്പര്‍ കോമ വീണ്ടും ടോട്ടല്‍ കോളത്തിന്റെ സെല്‍ നമ്പര്‍ കോളന്‍ ടോട്ടല്‍ കോളത്തിന്റെ അവസാനത്തെ സെല്‍ നമ്പര്‍ പൂജ്യം   ക്ലോസ് ബ്രാക്കറ്റ് .
മനസ്സിലായില്ല അല്ലേ
എങ്കില്‍ മറ്റൊരു രീതിയില്‍ പറയട്ടേ .
അതായത് Total കോളത്തിന്റെ പേര് N എന്നും Total കോളത്തിന്റെ ആദ്യ ടോട്ടല്‍ മാര്‍ക്ക് എന്റര്‍ ചെയ്ത സെല്‍ നമ്പര്‍  N4 ഉം അവസാന ടോട്ടല്‍  മാര്‍ക്ക്  എന്റര്‍ ചെയ്ത  സെല്‍ നമ്പര്‍  N45 ഉം ആണെങ്കില്‍  ആദ്യ ടോട്ടല്‍ സെല്ലില്‍ =RANK(N4,N4:N45,0) എന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക . തുടര്‍ന്ന് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ റാങ്ക് വന്നീട്ടുണ്ടായിരിക്കും .
ഇനി അടുത്തതായി നമ്മുടെ ആവശ്യം തുടര്‍ന്നുള്ള കുട്ടികളുടെ റാങ്ക് കാണുക എന്നതാണ് .
അതിനായി മുകളില്‍ പറഞ്ഞ ഫോര്‍മുലക്കിടക്ക് ഡോളര്‍ ചിഹ്നം ടൈപ്പ് ചെയ്യുക എന്നതാണ്.
അപ്പോള്‍ ഇങ്ങനെ വരും =RANK(N4,$N$4:$N$45,0)
ഇനി  എന്റര്‍ അമര്‍ത്തുക
ഇപ്പോള്‍ ആദ്യ സെല്ലില്‍ റാങ്ക് വന്നീട്ടുണ്ടാകും .
തുടര്‍ന്ന് സെല്ലില്‍ , നാം സാധാരണ ചെയ്യുന്നതുപോലെ , + ചിഹ്നത്തില്‍  കര്‍സര്‍ താഴെക്ക് പിടിച്ചു വലിച്ചാല്‍ മതി .
അപ്പോള്‍ എല്ലാ സെല്ലിലും റാങ്ക് വന്നിട്ടുണ്ടാകും .
ഇനി കുട്ടികളുടെ പട്ടിക റാങ്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നിരിക്കട്ടെ .
അതിനായി ആദ്യം പട്ടിക സെലക്ട് ചെയ്ത് ( ഒന്നാം നമ്പര്‍ കുട്ടിയുടെ ഡാറ്റാ എന്‍‌ട്രി മുതല്‍ ) Data --> Sort by എന്നുള്ളിടത്ത് Rank കോളത്തിന്റെ പേരും ( ഉദാ :- P) Order എന്നുള്ളിടത്ത്  Smallest to Largest എന്നും കൊടുത്ത്  OK യില്‍ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍ കുട്ടികളുടെ പട്ടിക ഒന്നാം റാങ്കുമുതലുള്ള ക്രമത്തില്‍ വന്നിട്ടുണ്ടായിരിക്കും .
വാല്‍ക്കഷണം : 1
റാങ്ക് ഫോര്‍മുലയില്‍ അവസാ‍നം 0 ( സീറോ ) എന്നു കണ്ടിരിക്കും . ഇത് ആരോഹണക്രമത്തെയാണ് സൂചിപ്പിക്കുന്നത് . സീറോക്കു പകരം 1 കൊടുത്താല്‍ അവരോഹണക്രമത്തിലായിരിക്കും റാങ്ക് വരിക.
വാല്‍ക്കഷണം : 2
പുതിയ വിദ്യാഭ്യാസ രീതിയില്‍ റാങ്ക് ഇല്ല എന്ന് നമുക്ക് അറിയാമല്ലോ . എങ്കിലും ഇത്തരമൊരു സാധ്യത Microsoft Excel ല്‍ ഉണ്ട് എന്ന കാര്യം അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മാത്രമല്ല കുട്ടിയുടെ സ്ഥാനം എവിടെയെന്ന് വിലയിരുത്തുവാന്‍ അദ്ധ്യാപകന് കഴിയുകയും ചെയ്യുമല്ലോ ?
 

Saturday, 3 September 2011

84.Dual Core ഉം Core 2 Duo യും തമ്മിലുള്ള വ്യത്യാസമെന്ത് ?1. എന്താണ്  ഒരു  dual core processor  എന്നുപറഞ്ഞാല്‍ ........?
ഒരു CPU യില്‍ രണ്ട് പ്രോസസ്സറുകള്‍ ഉള്ളതിനെയാണ്  dual core processor  എന്നു പറയുന്നത് . അതിലെ വാക്കുകളെ തന്നെ നോക്കുക .( ഡ്യുവല്‍ എന്നു പറഞ്ഞാല്‍ രണ്ട്
 കോര്‍ എന്നു പറഞ്ഞാല്‍ ഉള്ളിലുള്ളത് ).
2. AMD , Intel എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
AMD യുടെ പൂര്‍ണ്ണരൂപം Advanced Micro Devices എന്നാണ് .രണ്ടും മദര്‍ബോര്‍ഡ് ,
സിപിയു എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളാണ് .
3.  ഒരു  CPU വേഗത എങ്ങനെയാണ് അളക്കുന്നത് ?
 CPU ന്റെ വേഗത പറയുന്ന യൂണിറ്റുകളാണ് megahertz (MHz) or gigahertz (GHz).
4.  dual core  , core 2 Duo എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
ആദ്യമായി മനസ്സിലാക്കേണ്ടത് dual core  എന്നുപറഞ്ഞാല്‍ അത് ഒരു പ്രത്യേക
രീതിയിലുള്ള പ്രോസസ്സര്‍ എന്നാണ് . ഇത് വേണമെങ്കില്‍ Intel ന്റെ ആകാം
അല്ലെങ്കില്‍ AMD യുടെ ആകാം . ഒരു ചിപ്പില്‍ രണ്ടു കോറുകള്‍ എന്നേ ഇതില്‍
അര്‍ഥമാക്കേണ്ടതുള്ളൂ.
എന്നാല്‍  core Duo എന്നുപറഞ്ഞാല്‍ അത് ഒരു പ്രത്യേക കമ്പനി ഇറക്കുന്ന ഒരു പ്രോസസ്സര്‍ ആണ് . Intel ആണ് ഇതിന്റെ നിര്‍മ്മാതാവ് .
“Core 2 Duo" എന്നു പറഞ്ഞാല്‍  dual core  ന്റെ  core Duo വെര്‍ഷന്‍ ആണ് ..
ഒന്നുകൂടി വ്യക്തമായി  പറഞ്ഞാല്‍  Intel  ന്റെ ഒന്നാം തലമുറയില്‍പെട്ട പ്രോസസ്സര്‍
ആണ് core Duo. രണ്ടാം തലമുറയില്‍പെട്ടതാണ് Core 2 Duo.
 Pentium D, Core Duo, Core 2 Duo and Athlon X2  എന്നിവയെല്ലാം തന്നെ വിവിധ കമ്പനികളുടെ  ഡ്യുവല്‍ കോര്‍ പ്രോസസ്സറുകളാണ്.
(ഡ്യുവല്‍ കോര്‍ വന്നതോടെ ഇന്റല്‍ പെന്‍ഡിയം എന്ന പേര്‍ ഉപേക്ഷിച്ച കാര്യം
ഇവിടെ പ്രസ്താവ്യമാണ് )
5. Quad Cores ,dual Quad Cores എന്നിവ എന്തെന്നു വ്യക്തമാക്കാമോ ?
അതായത് dual core നെക്കുറിച്ച് മനസ്സിലാക്കിയല്ലോ . അതായത് ഒരു ചിപ്പിനുള്ളില്‍
രണ്ടുകോറുകള്‍ . അതുപോലെ Quad Cores ല്‍ ഒരു ചിപ്പിനുള്ളില്‍ നാലുകോറുകള്‍ ഉണ്ട്
അതുപോലെ .dual Quad Cores ല്‍ ഒരു ചിപ്പിനുള്ളില്‍ 8 കോറുകള്‍ ഉണ്ടായിരിക്കും .
6.  ഇക്കാര്യം ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാമോ ?
അതായത് സിങ്കിള്‍   കോര്‍ ആണെങ്കില്‍  ഒരു രണ്ടുവരിപ്പാതയിലൂടെ
100kmph വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി .
എന്നാല്‍ Dual Core എന്നു പറഞ്ഞാല്‍ നാലുവരിപ്പാതയിലൂടെ 100kmph വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.
ഇനി Quad Cores എന്നു പറഞ്ഞാല്‍ എട്ടുവരിപ്പാതയിലൂടെ 100kmph
വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.( Quad  ന് നാല് എന്ന അര്‍ത്ഥത്തില്‍ എടുക്കുക)
7.  നമ്മുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം , പ്രോസസ്സര്‍ , റാം എന്നിവയെക്കുറിച്ച്
എങ്ങനെ അറിയാം ?
ഇത് നിസ്സാരമായ കാര്യമാണ് . അതിനായി ആദ്യം My Computer --> Right Click -->
Properties--> General എന്നിങ്ങനെ ക്ലിക്ക് ചെയ്താല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം , വെര്‍ഷന്‍
 സിപിയു സ്പീഡ് , റാം എന്നിവ മനസ്സിലാക്കാം.

Followers