Tuesday 15 April 2014

138.നിങ്ങളുടെ സ്കൂളിലെ SSLC Result ഡിവിഷന്‍ വൈസ് ആയി അനലൈസ് ചെയ്യാം

അതിനായി ആദ്യം IT@School ന്റെ  ഈ സൈറ്റില്‍ പോയി നിങ്ങളുടെ സ്കൂളിന്റെ കോഡ് ടൈപ്പ് ചെയ്ത്  സബ്‌മിറ്റ് ചെയ്യുക . ( സ്കൂള്‍ വൈസ് റിസല്‍ട്ട് ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) അപ്പോള്‍ വരുന്ന പേജിലെ പട്ടിക ( ടേബിള്‍ ) അതായത് സീരിയല്‍ നമ്പര്‍ , രജിസ്റ്റര്‍ നമ്പര്‍ , പേര് , ഓരോ വിഷയത്തിലുമുള്ള ഗ്രേഡ്  , സ്റ്റാറ്റസ് എന്നിവ  സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. തുടര്‍ന്ന് മൈകോസോഫ്‌റ്റ് എക്സല്‍ തുറന്ന്  അതില്‍ പേസ്റ്റ് ചെയ്യുക. (വേണമെങ്കില്‍ ബാക്ക് ഗ്രൌണ്ട് കളര്‍ വൈറ്റ് ആക്കിമാറ്റാം . അതുപോലെ സെല്ലുകള്‍ എല്ലാം സെലക്ട് ചെയ്ത് ബോര്‍ഡര്‍ കൊടുക്കാം ) തുടര്‍ന്ന്  അവസാനത്തെ കോളമായി ( അതായത് Status എന്ന കോളത്തിനപ്പുറത്തായി ) ഒരു പുതിയ കോളം ഇന്‍സര്‍ട്ട് ചെയ്ത് അതിന് ഡിവിഷന്‍ എന്ന് പേരുനല്‍കുക. തുടര്‍ന്ന് അതില്‍ ഓരോ കുട്ടിയുടേയും നേരെ ഏത് ഡിവിഷനില്‍ പഠിക്കുന്നു എന്ന് ടൈപ്പ് ചെയ്യുക തുടര്‍ന്ന് പട്ടികയിലെ ഡിവിഷന്‍ രേഖപ്പെടുത്തിയ കോളം  സെലക്ട് ചെയ്ത്  Data --> Filter ---->  എന്ന ക്രമത്തില്‍ മുന്നേറുക . അപ്പോള്‍ ഡിവിഷന്‍ രേഖപ്പെടുത്തിയ കോളത്തില്‍ ആദ്യത്തെ സെല്ലില്‍ ആരോ മാര്‍ക്ക് വന്നു നില്‍ക്കുന്നതായി കാണാം . തുടര്‍ന്ന് പ്രസ്തുത ആരോയില്‍ ക്ലിക്ക് ചെയ്ത് ഏതെങ്കിലുമൊരു ഡിവിഷന്‍ സെലക്ട് ചെയ്യുക . അപ്പോള്‍ പ്രസ്തുത ഡിവിഷനിലെ റിസല്‍ട്ട് ഡാറ്റ നമുക്ക് ലഭിക്കും തുടര്‍ന്ന് ,  സീരിയല്‍ നമ്പര്‍ ,  ഡിവിഷന്‍ എന്നിവ  ഒഴികെയുള്ള കോളങ്ങള്‍ , കോളം ഹെഡ്ഡര്‍  ഒഴികെ, പ്രസ്തുത പട്ടികയില്‍ നിന്ന്  കോപ്പി ചെയ്യുക . ശേഷം SSLC Result 2014 Division Wise Grade analyser എന്ന എക്സല്‍ ഷീറ്റ് ഡൌണ്‍ ലോഡ് ചെയ്യുക. ഇത് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ  ക്ലിക്ക് ചെയ്യുക .

CLICK HERE TO DOWNLOAD SSLC RESULT DIVISION WISE ANALYSER

അത് തുറന്ന് അതില്‍ ഓരോ ഡിവിഷനിലേയും ഡാറ്റ പേസ്റ്റ് ചെയ്യുക . അപ്പോള്‍ രണ്ടാമത്തെ പേജില്‍ പ്രസ്തുത ഡിവിഷനിലെ ഗ്രേഡ് അനാലിസിസ് കാണുവാന്‍ കഴിയും . തുടര്‍ന്ന് രണ്ടുപേജുകളും പ്രിന്റ് എടുക്കുക

വാല്‍ക്കഷണം :    

SCHOOL ലെ മൊത്തം കുട്ടികളുടെ വിവരങ്ങള്‍ അനലൈസ് ചെയ്യുവാന്‍ താഴെ ക്ലിക്ക് ചെയ്ത്  ഡൌണ്‍ലോഡ് ചെയ്തുക 

CLICK HERE TO DOWNLOAD SSLC SCHOOL WISE RESULT ANALYSER

Followers