Tuesday 18 December 2012

133.ബ്ലോഗില്‍ ഒരു random Banner ഉണ്ടാക്കുന്നതെങ്ങനെ ?




ആദ്യം മൂന്ന് ചിത്രങ്ങള്‍ ഏതെങ്കിലും ഒരു സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക .  ഉദാഹരണമായി , Google sites ആയാലും മതി . അതിനുശേഷം അതിന്റെ link address കോപ്പി ചെയ്യുക  . അത് നോട്ട് പാഡ് തുറന്ന് പേസ്റ്റ് ചെയ്യുക . തുടര്‍ന്ന് നോട്ട് പാഡ് മിനിമൈസ് ചെയ്യുക.
തുടര്‍ന്ന് ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്ത് പ്രവേശിച്ച് Design --> Layout -- Add Gadjet എന്നീ ക്രമത്തില്‍ മുന്നേറുക.
അതില്‍ HTML/JavaScript എന്നത് സെലക്ട് ചെയ്യുക
അതില്‍ താഴെ പറയുന്ന JavaScript കോഡ് പേസ്റ്റ് ചെയ്യുക.


<script language="JavaScript">

images = new Array(3);

images[0] = "<img src='IMAGE LINK'>";

images[1] = "<img src='IMAGE LINK'>";

images[2] = "<img src='IMAGE LINK'>";

index = Math.floor(Math.random() * images.length);

document.write(images[index]);

</script>

തുടര്‍ന്ന് IMAGE LINK എന്നുള്ളിടത്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്ത  ലിങ്കുകള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
ശേഷം സേവ് ചെയ്യുക.
തുടര്‍ന്ന് ഒരോ പ്രാവശ്യവും ബ്ലോഗ് ലോഡ് ചെയ്യുമ്പോള്‍ ഓരോ ചിത്ര വരുന്നതുകാണാം.
( അപ് ലോഡ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ സന്ദര്‍ഭോചിതമാണെങ്കില്‍ വളരെ നന്ന് . ചിത്രങ്ങള്‍ മാത്രമല്ല ഹെഡ്ഡിംഗുകളും ഉള്‍പ്പെടുത്താം )

Monday 17 December 2012

132.Idea NetSetter ല്‍ Internet Speed വര്‍ദ്ധിപ്പിക്കുവാനൊരു മാര്‍ഗ്ഗം




ആദ്യമായി Cablenut Software ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
അതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.
തുടര്‍ന്ന് Cablenut Software ന്റെ Desktop Icon ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ adjuster എന്ന ഐക്കണില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക.


തുടര്‍ന്ന് Manual Twek screen എന്ന വിന്‍ഡോ തുറന്നു വരും .


അതിലെ ഓരോ കള്ളിയിലും താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുക
Default Receive Window = 17520
Default SendWindow = 8096
Disable Address Sharing = 1
Initial Large Buffer Count = 10
Initial Medium Buffer Count = 24
Initial Small Buffer Count = 32
Large Buffer Size = 4096
Max Fast Transmit = 6400
Medium Buffer Size = 1504
Priority Boost = 0
Small Buffer Size = 128
Transmit Worker = 32
Fast Send Data gram Threshold = 1024
Enable Fast Route Lookup = 1
Enable PMTU Discovery = 1
Ignore Push Bit On Receives = 0
Global Max Tcp Window Size = 8760
Max Free Tcbs = 2000
Max HashTableSize = 4096
Max Norm Look up Memory = 5000000
Sack Opts = 1
Syn Attack Protect = 1
Tcp1323Opts = 0
Tcp LogLevel = 1
Max Dup Acks = 2
Tcp Max Half Open = 100
Tcp MaxHalfOpenRetried = 80
Tcp Recv Segment Size = 1460
Tcp Send Segment Size = 1460
Tcp Timed Wait _Delay = 32
Tcp Useb RFC1122 Urgent_Pointer = 0
Tcp Window _Size = 8760
Maximum ConnectionsPer1_0 Server = 8
Maximum Connections Per Server = 4
Default TTL = 128
DisableUser TOS_ Setting = 0
Tcp Max Data _Retransmissions = 6
Default TOSValue = 91

തുടര്‍ന്ന് save to registery ക്ലിക്ക് ചെയ്യുക

അതിനുശേഷം  TCP optimizer  എന്ന പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുക.

അതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി 
തുടര്‍ന്ന് അത് Desktop ല്‍ പേസ്റ്റ് ചെയ്യുക.
അത് റണ്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
അപ്പോള്‍ SG TCP Optizer എന്ന വിന്‍ഡോ വരും
അതിലെ Choose Settings എന്നുള്ളതില്‍ Custom സെലക്ട് ചെയ്യുക.
തുടര്‍ന്ന് താഴെ പറയുന്ന മാറ്റങ്ങള്‍ ഓരോ കള്ളിയിലും വരുത്തുക
Max MTU - 1500
MTU Discovery - Yes
Black Hole Detect - No
Selective ACKs - Yes
Max Dup ACKs - 2
Time to Live (TTL) - 128
TCP 1323 Options - Deselect both
അതിനുശേഷം Apply changes ല്‍ ക്ലിക്ക് ചെയ്യുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
സ്പീഡ് ടെസ്റ്റ് നടത്തി നോക്കു .
അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ


Sunday 16 December 2012

131.Windows XP ല്‍ Internet Speed കൂട്ടുവാനൊരു എളുപ്പമാര്‍ഗ്ഗം



അതിനായി ആദ്യം Start Button ല്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് Start menu ലെ Run സെലക്ട് ചെയ്യുക


അവിടെ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്ക് ചെയ്യുക
Group Policy എന്ന വിന്‍ഡോ വരും .

അതില്‍ ഇടതു ഭാഗത്തുള്ള കോളത്തിലെ Administrative Templates എന്നതിന്റെ ഇടതുഭാഗത്തുള്ള  + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ അത് താഴോട്ട് Expand ചെയ്യും
അതിലെ Network എന്നതിലെ ഇടതുഭാഗത്തുള്ള + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ താഴെക്കുവരുന്ന QoS Packet Scheduler എന്നതില്‍ ഒരു പ്രാവശ്യം  ക്ലിക്ക് (Single Click) ചെയ്യുക

അപ്പോള്‍ വലതുഭാഗത്തെ കോളത്തില്‍ വരുന്ന Reservable Bandwidth എന്നതില്‍ Double-click ചെയ്യുക

അപ്പോള്‍ Limit Reservable Bandwidth എന്ന ഒരു പുതിയ വിന്‍ഡോ വരും .

അതില്‍ Bandwidth limit % എന്നതിനുനേരെ പൂജ്യം ആക്കിമാറ്റുക.

Enabled എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക
OK ക്ലിക്ക് ചെയ്യുക

കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Internet Speed ചെക്ക് ചെയ്തുനോക്കൂ ; മാറ്റം ശ്രദ്ധിക്കൂ‍.

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Internet Speed ചെക്ക് ചെയ്യുവാന്‍ മുകളില്‍  ക്ലിക്ക് ചെയ്യൂ

Wednesday 12 December 2012

130.sampoorna യില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചെക്കുചെയ്യാന്‍ ഒരു എളുപ്പമാര്‍ഗ്ഗം





അതിനായി ആ‍ദ്യം Reports ല്‍ ക്ലിക്ക് ചെയ്യുക .

തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ Report name നു നേരെ അതുമായി ബന്ധപ്പെട്ട ഒരു പേരുനല്‍കുക.
അതിനുശേഷം
Select criteria ക്കു താഴെയുള്ള എല്ലാ‍ ചെക്ക് ബോക്സുകളിലും ടിക് മാര്‍ക്ക് ഇടുക.
തുടര്‍ന്ന് താഴെയുള്ള Class In നു താഴെ വരുന്ന ബോക്ലില്‍ ഏത് ക്ലാസിലേയാണോ നാം ചെക്ക് ചെയ്യുവാന്‍ പോകുന്നത് പ്രസ്തുത  ക്ലാസിനു ഇടതുവശത്തെ ചെക്ക്  ബോക്സില്‍ ടിക് മാര്‍ക്ക് ഇടുക.
( ഉദാ: 10 )
തുടര്‍ന്ന് Division In എന്നതില്‍ നാം സെലക്ട് ചെയ്യണം . ഇവിടെ ഉദാഹരണമായി 10 C 2012-2013 എന്നതിനു ഇടതുവശത്തെ  ചെക്ക് ബോക്സില്‍ ടിക് മാര്‍ക്ക് കൊടുത്തിരിക്കുന്നു.
ശേഷം Select and order the fields to be shown in the report എന്നതിനുതാഴെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്
അതിനായി ആദ്യം നിങ്ങളുടെ സ്കൂളിലെ Admission Register തുറന്ന് പരിശോധിക്കുക. അതില്‍ തുടര്‍ച്ചയായി വരുന്ന കോളം ഹെഡ്ഡിംഗുകള്‍ നോക്കി ഓര്‍ത്തുവെക്കുക .
ഇനി അതിനനുസരിച്ച് വേണം എല്ലാ ഫീല്‍ഡുകളും സെലക്ട് ചെയ്ത് ഓര്‍ഡര്‍ ചെയ്യേണ്ടത് . ഇപ്രകാരം ചെയ്താല്‍
Admission Register തുറന്നുവെച്ച് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് എളുപ്പമാകും .
തുടര്‍ന്ന് റിപ്പോര്‍ട്ട് സേവ് ചെയ്ത് അത് ഓപ്പണ്‍ ചെയ്യുക.( csv extn ആയുള്ള ഫയലായി )
( Open ചെയ്യുമ്പോള്‍ semicoln , coma എന്നീ ചെക്ക്ബോക്സുകളില്‍ ടിക് മാര്‍ക്ക് കൊടുക്കുവാന്‍ മറക്കരുത്)
ഇനി ഫയല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒന്നാമത്തെ റോ ഉയരം കൂട്ടി ഫോര്‍മാറ്റ് സെല്‍‌സില്‍ അനുയോജ്യമായ
മാറ്റങ്ങള്‍ വരുത്തി അലൈന്‍ ചെയ്യുക.
ഒന്നാമതായി ഒരു പുതിയ കോളം ഇന്‍സര്‍ട്ട് ചെയ്ത് അതിന് സീരിയല്‍ നമ്പര്‍ എന്ന പേര്‍ കൊടുക്കുക.
എല്ലാ സെല്ലുകള്‍ക്കും ബോര്‍ഡര്‍ സെലക്ട് ചെയ്യുക.
എല്ലാ കോളത്തിന്റേയും വീതി ക്രമികരിക്കുക.
Table സെലക്ട് ചെയ്ത് Admission Number എന്ന കോളം data --> sort ല്‍ പോയി Ascending ആക്കുക.
ഇത് Admission Register ലെ ക്രമത്തില്‍ പരിശോധിക്കുന്നതിന് എളുപ്പമക്കും
തുടര്‍ന്ന് പട്ടിക സെലക്ട് ചെയ്ത്  data --> filter --> autofilter എന്ന ക്രമത്തില്‍ മുന്നേറുക.
ഇതുവഴി ഒന്നാം ഭാഷ ,മതം , ജാ‍തി , ..... തുടങ്ങിയ ഫീല്‍ഡുകള്‍ പരിശോധിക്കുന്നത് എളുപ്പമാക്കും .
തുടര്‍ന്ന് Admission Register വെച്ച് ഓരോ കോളവും ഏരോ കീ ഉപയോഗിച്ച് പരിശോധിക്കാം .
തുടര്‍ന്ന് ഫയല്‍ എക്സല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്താല്‍ പിവട്ട് ടേബിള്‍ ഉപയോഗിച്ച് കൃത്യമായ എണ്ണം ഓരോ  ഫീല്‍ഡിന്റേയും ലഭിക്കുന്നതായിരിക്കും .
( പിവട്ട് ടേബിള്‍ എക്സലില്‍ ഇന്‍സര്‍ട്ട് മെനുവിലാണെന്ന കാര്യം ഓര്‍ക്കുക )



Saturday 8 December 2012

129..ATM കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുന്നതെങ്ങനെ ?




പല സ്കൂളുകളിലും ശമ്പളം ഇപ്പോള്‍ ബാങ്ക് വഴി ആയിത്തുടങ്ങി . പലരും പണ്ടേ ATM കാര്‍ഡ് ഉപയോഗിക്കുന്നവരുണ്ടായിരിക്കും . എങ്കിലും ചിലര്‍ക്ക് ഇത് ഒരു പുതുമയാര്‍ന്ന അനുഭവമായിരിക്കണം ; കേട്ടുപരിചയമുണ്ടായിരിക്കുമെങ്കിലും !
അത്തരക്കാര്‍ക്കുവേണ്ടി  ഒരു കൈത്താങ്ങായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഉപയോഗിക്കാം

ഓഡിയോ വിവരണം മലയാളത്തിലാണ്
click below to see SBT ATM Animation


കടപ്പാട്: ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ചത്

Sunday 25 November 2012

127.ഓഫ്‌ലൈനായി വെബ് പേജുകള്‍ വായിക്കൂ ഇന്റര്‍നെറ്റ് ചാര്‍ജ് കുറക്കൂ




അതിനായി ആദ്യം ഗൂഗില്‍ അക്കൌണ്ടില്‍ പ്രവേശിക്കുക
തുടര്‍ന്ന് ഗൂളിന്റെ വെബ് സ്റ്റോറില്‍ പ്രവേശിച്ച്  Read Later Fast ല്‍ എത്തിച്ചേരുക.
തുടര്‍ന്ന് പ്രസ്തുത  പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക
നാം സന്ദര്‍ശിക്കുന്ന വെബ് പേജ് ഓഫ് ലൈനായി കാണുവാന്‍ പ്രസ്തുത പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Read this link  Later എന്ന ടാബ് ക്ലിക്ക് ചെയ്താല്‍ മതി .
ഇങ്ങനെ എത്ര പേജ് വേണമെങ്കിലും നമുക്ക്  ഓഫ് ലൈനില്‍ വായിക്കുകവാനായി Read this link  Later എന്ന ടാബ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യാം.
വെബ് പേജുകള്‍ ഓഫ് ലൈനില്‍ വായിക്കുവാനായി ക്രോമിലെ ഹോം പേജ് ക്ലിക്ക് ചെയ്ത് അതിലെ Read Later Fast  എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ മതി .



ഇത്തരത്തില്‍ നമുക്ക് ഇന്റര്‍നെറ്റ് ചാര്‍ജ്ജ് കുറക്കാം .

Thursday 22 November 2012

126.നാം തയ്യാറാക്കിയ വെബ്ബ്സൈറ്റ് ലാബിലെ മറ്റ് കമ്പ്യുട്ടറുകളില്‍ കാണുവാന്‍ എന്തുചെയ്യണം ?




ഒരു വെബ്ബ് സൈറ്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വെബ്‌സൈറ്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ് .Apache  എന്ന വെബ്ബ്സൈറ്റാണ് നാം
ഉപയോഗിക്കുന്നത് .
നാം വെബ്ബ്സൈറ്റിനുവേണ്ടി തയ്യാറാക്കിയ എച്ച് ടി എം എല്‍ ഫയലുകളും മറ്റു ഫോള്‍ഡറുകളും Desktop ല്‍ My website എന്ന ഫോള്‍ഡറില്‍ സേവ്
ചെയ്തീട്ടുണ്ടാകുമല്ലോ .
അതിനുശേഷം Desktop ല്‍  Right Click ചെയ്യൂക .
Open in terminal ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ gksudo nautilus എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
പാസ്‌വേഡ് ചോദിക്കുകയാണെങ്കില്‍ അത് നല്‍കുക.
(Administrative യൂസര്‍ ആയി ലോഗിന്‍ ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നമില്ല )
അപ്പോള്‍ ഡെസ്ക്ടോപ്പ് എന്ന ഫോള്‍ഡര്‍ ഒരു വിന്‍ഡോയില്‍ വരുന്നതുകാണാം.
പ്രസ്തുത വിന്‍ഡോയില്‍ വലതുഭാഗത്തുള്ള var എന്ന ഫോള്‍ഡര്‍ തുറക്കുക
അതിലെ www എന്ന ഫോള്‍ഡര്‍ തുറക്കുക.
ഇനി വര്‍ക്ക്സ്പേസ് മാറുക
Desktop ലെ My website എന്ന ഫോള്‍ഡര്‍ തുറന്ന് അതിലെ എല്ലാം സെലക്ട് ചെയ്ത് കോപ്പി ചെയ്യൂക .
 www എന്ന ഫോള്‍ഡര്‍ തുറന്നിട്ടുള്ള വര്‍ക്ക്സ്പേസില്‍ എത്തിച്ചേരുക
www എന്ന ഫോള്‍ഡറില്‍ അത് പേസ്റ്റ് ചെയ്യുക
( അതായത് video , images, sounds, എന്നീ ഫോള്‍ഡറുകളും മറ്റ് ഫയലുകളും )
അതിനുശേഷം വെബ് ബ്രൌസര്‍  (മോസില ഫയര്‍ ഫോക്സ്)  തുറക്കുക
അതിലെ അഡ്രസ്സ് ബാറില്‍ localhost/html file name ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
ഉദാഹരണമായി പേസ്റ്റ് ചെയ്ത html file ന്റെ പേര്‍  HOME.html എന്നാണെങ്കില്‍ localhost/HOME.html എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ പ്രസ്തുത പേജ് , അതായത്  HOME.html  , ദൃശ്യമാകും .
ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ 
1. ലിങ്കുകള്‍ Relative path ആയി കൊടുക്കണം
2. www എന്ന ഫോള്‍ഡര്‍ തുറക്കുക. അതിലുള്ള ഓരോ ഫോള്‍ഡറിലും  Right Click ചെയ്ത് Properties സെലക്ട് ചെയ്യുക.തുടര്‍ന്ന് Permission ക്ലിക്ക്

ചെയ്യുക.folder access  നു നേരെയൊക്കെ access folder എന്നത് സെലക്ട് ചെയ്യുക .
Apply Permission to enclosed files എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.

കമ്യൂട്ടറിന്റെ IP വിലാസം കണ്ടെത്തുന്നതെങ്ങനെ ?

പാനലിലെ നെറ്റ്‌വര്‍ക്ക് മോണിറ്റര്‍ ഐക്കണില്‍ Right Click ചെയ്ത് സിസ്റ്റത്തിലെ IP വിലാസം കണ്ടെത്താം .

ലാബിലെ മറ്റ് കമ്പ്യൂട്ടറുകളില്‍ നാം തയ്യാറാക്കിയ വെബ്ബ് സൈറ്റ് കാണുന്നതിന് 

മറ്റ് സിസ്റ്റങ്ങളിലെ വെബ്ബ് ബ്രൌസര്‍ തുറക്കുക. ( മോസില ഫയര്‍ ഫോക്സ് ) അതിന്റെ അഡ്രസ് ബാറില്‍ സെര്‍വര്‍ സിസ്റ്റത്തിന്റെ ( അതായത് നാം
www എന്ന ഫോള്‍ഡറില്‍ വെബ്ബ് സൈറ്റ് ഫയലുകള്‍ പേസ്റ്റ് ചെയ്ത കമ്പ്യൂട്ടറില്‍ ) IP address / html file name ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
( ഉദാ: 192.168.1.14/HOME.html )
അപ്പോള്‍ പ്രസ്തുത പേജ് ബ്രൌസറില്‍ ദൃശ്യമാകും

ഇതുപോലെ ഓരോ സിസ്റ്റത്തിലുമുള്ള വെബ്ബ്സൈറ്റ് ലാനിലുള്ള മറ്റ് കമ്പ്യൂട്ടറുകളില്‍ അവയുടെ ഐ പി വിലാസവും പ്രസ്തുത വെബ്‌പേജ് പേരും നല്‍കിയാല്‍
കാണാവുന്നതാണ് .

CLICK HERE TO DOWNLOAD AS PDF DOCUMENT

Wednesday 21 November 2012

125..Ubundu വില്‍ root ആയി Login ചെയ്യുന്നതെങ്ങനെ ?




അതിനായി ആദ്യം Applications –> Accessories –> Terminal എന്ന രീതിയില്‍ ക്ലിക്ക് ചെയ്ത് മുന്നേറുക.
തുടര്‍ന്നുവരുന്ന ടെര്‍മിനല്‍ വിന്‍ഡോയില്‍ ഡോളര്‍ ചിഹ്നത്തിനുശേഷം sudo passwd root എന്ന് ടൈപ്പ് ചെയ്യുക
എന്റര്‍ അമര്‍ത്തുക
പുതിയ പാസ്‌വേഡ് ചോദിച്ചാല്‍ അത് ടൈപ്പ് ചെയ്യൂക . അതായത് റൂട്ടിനു നല്‍കുവാന്‍ ഉദ്ദേശിക്കുന്ന പാസ്‌വേഡ് ടൈപ്പ് ചെയ്യുക എന്നര്‍ഥം .
കണ്‍ഫേം പാസ്‌വേഡ് ചോദിക്കും .
അതായത് മുന്‍പ് ടൈപ്പ് ചെയ്ത പാസ്‌വേഡ് തന്നെ വീണ്ടും ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് sudo passwd -u root എന്ന് ടൈപ്പ് ചെയ്യുക.
അതിനുശേഷം പ്രസ്തുത യൂസറില്‍ നിന്നും ലോഗ് ഔട്ട് ചെയ്യുക.
തുടര്‍ന്നു വരുന്ന ലോഗിന്‍ സ്ക്രീനില്‍ Other ക്ലിക്ക് ചെയ്യുക.
അതില്‍ യൂസര്‍ നെയിം ആയി root എന്ന് ടൈപ്പ് ചെയ്യൂക.
പാസ്‌വേഡ് ആയി നാം കണ്‍ഫേം ചെയ്ത പാസ്‌വേഡ് കൊടുക്കുക.
അങ്ങനെ റൂട്ട് ആയി ലോഗിന്‍ ചെയ്യൂക
തുടര്‍ന്ന് റൂട്ട് ഡെസ്ക്‍ടോപ്പില്‍ നാം എത്തിച്ചേരും

Tuesday 20 November 2012

124.KompoZer വിന്‍ഡോസില്‍ Download ചെയ്യാം



KompoZer വിന്‍ഡോസില്‍ Download ചെയ്യാം
പത്താംക്ലാസിലെ ഐ ടി പാഠപുസ്തകത്തില്‍ വെബ്ബ്സൈറ്റ് നിര്‍മ്മാണം പഠിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ്  compoZer . ഇത് വേണമെങ്കില്‍ വിന്‍ഡോസില്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം .
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Click here to download KompoZer for Windows  (http://www.kompozer.net/download.php)
Clcik here to download KompoZer Tutorials

Wednesday 7 November 2012

123.printer ഐക്കണ്‍ അപ്രത്യക്ഷമായാല്‍ ..............



ചില ഘട്ടത്തില്‍ control panel ല്‍ പ്രിന്റര്‍ ഐക്കണ്‍ അപ്രത്യക്ഷമാകാം .
അപ്പോള്‍ നാം എന്തു ചെയ്യും ?
നാം പ്രിന്റര്‍ മുന്‍പേ ഇന്‍സ്റ്റാള്‍ ചെയ്തതുമാണ് .
കമ്പ്യൂട്ടറാണെങ്കിലോ ..........
printer spooler service is not working എന്ന ഡയലോഗ് പുറത്തുവിടുന്നുമുണ്ട് ?
നാം എന്തുചെയ്യും ?
വീണ്ടും പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുനോക്കിയിട്ടും ശരിയാവുന്നില്ല .
അത്തരം സന്ദര്‍ഭത്തില്‍ താഴെ പറയും പ്രകാരം ചെയ്യുക.
Click Start ---> Run -- > Type --> Command
Type  --> net stop spooler ---> then press Enter
 Type ---> del %systemroot%\System32\spool\printers\* /Q  ---> then press Enter.
Type -->  net start spooler -->  then press Enter
ഇപ്പോള്‍
control panel ല്‍ പ്രിന്റര്‍ ഐക്കണ്‍ വന്നീട്ടുണ്ടാകും .
ഇനി പ്രിന്റ് ചെയ്തു തുടങ്ങാം .

Tuesday 16 October 2012

122. Microsoft Word ല്‍ എല്ലാ അക്ഷരങ്ങളും ക്യാപ്പിറ്റല്‍ ആക്കുവാന്‍ എന്തുചെയ്യണം ?



അതിനായി ആദ്യം എല്ലാ അക്ഷരങ്ങളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Shift ഉം   F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ സ്മോള്‍ ലെറ്റേഴ്സും ക്യാപ്പിറ്റല്‍ ആകും . വീണ്ടും  Shift ഉം   F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ ക്യാപ്പിറ്റല്‍ ലെറ്റേഴ്സും സ്മോള്‍ ലെറ്റേഴ്സ് ആകും

121.വെബ്ബ് ബ്രൌസറില്‍ ഒന്നില്‍ക്കുടുതല്‍ ടാബുകള്‍ തുറന്നാല്‍ മാറി മാറി നോക്കാനൊരു മാര്‍ഗ്ഗം



അതായത് നാം ഒരു വെബ്ബ് ബ്രൌസര്‍ തുറന്നു എന്നിരിക്കട്ടെ .അതില്‍ തന്നെ നാലോ അഞ്ചോ ടാബുകള്‍ തുറന്നീട്ടുമുണ്ട് .സാധാരണയായി ഇത് മൌസ് ഉപയോഗിച്ചാണല്ലോ സെലക്ട് ചെയ്യുക . എന്നാല്‍ Ctrl  ഉം Tabഉം അമര്‍ത്തി നമുക്ക് ഓരോ ടാബിലും എത്തിച്ചേരാം

Sunday 14 October 2012

120..Hyperlinks പുതിയ വിന്‍ഡോയില്‍ തുറക്കുവാന്‍ എന്തുചെയ്യണം ?


പലപ്പോഴും നാം ഒരു വെബ് പേജ് എടുത്താല്‍ , അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് അടുത്ത ലിങ്ക് പേജിലേക്ക് പോകുമല്ലോ . പിന്നിട് പഴയ പേജിലേക്ക് തിരിച്ചുവരണമെങ്കില്‍ ബാക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യണം . ഈ അസൌകര്യം ഒഴിവാക്കുവാന്‍ ലിങ്ക് വിന്‍ഡോ പുതിയ പേജിലോ പുതിയ ടാബിലോ തുറന്നാല്‍ മതിയല്ലോ . അതിനു സഹായകമാകുന്ന ഏതാനും ചില എളുപ്പവഴികള്‍ താഴെ കൊടുക്കുന്നു

1.പ്രസ്തുത ലിങ്കില്‍  Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Mouse സ്ക്രോള്‍ ബട്ടണ്‍ അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Tab ല്‍ തുറക്കുന്നതുകാണാം.
2.പ്രസ്തുത ലിങ്കില്‍  Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Ctrl ഉം Mouse ന്റെ ലെഫ്റ്റ്  ബട്ടണും  അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Tab ല്‍ തുറക്കുന്നതുകാണാം.
3.പ്രസ്തുത ലിങ്കില്‍  Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Shift ഉം Mouse ന്റെ ലെഫ്റ്റ്  ബട്ടണും  അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Window  യില്‍ തുറക്കുന്നതുകാണാം.
വാല്‍ക്കഷണം :
ചില ഹൈപ്പര്‍ലിങ്കില്‍ ഓപ്പണ്‍ ചെയ്യുന്നത് പുതിയ ടാബിലോ വിന്‍ഡോയിലോ തന്നെ ആയിരിക്കും .

Saturday 13 October 2012

119..മൊബൈല്‍ ഫോണും ബാറ്ററി കപ്പാസിറ്റിയും ?





സാധാരണയായി മൊബൈല്‍ ഫോണ്‍ പരസ്യങ്ങളില്‍ അതിന്റെ സവിശേഷതകള്‍

രേഖപ്പെടുത്താറുണ്ടല്ലോ .
ഇത്തരം സവിശേഷതകളില്‍ ഒന്നാണ് ബാറ്ററിയെക്കുറിച്ചുള്ളത് .
ഉദാഹരണമായി 1200 mAh എന്നൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടിരിക്കും .
എന്താണ് mAh ?
ആമ്പിയര്‍ (Ampere) എന്നയൂണിറ്റിനെക്കുറിച്ച് നമുക്ക് അറിയാം . വൈദ്യുത പ്രവാഹ തീവ്രതയുടെ അഥവാ കറന്റിന്റെ യൂണിറ്റാണ് ആമ്പിയര്‍ . Ampere-hour എന്നത് വിദ്യുത

ചാര്‍ജ് അളക്കുന്ന യൂണിറ്റാണ് .ഇതിന്റെ ചെറിയ യൂണിറ്റുകളാണ് milliampere-hour (mAh)

ഉം  milliampere second (mAs).
ഒരു  One ampere-hour എന്നത് 3600 coulombs ന് തുല്യമാണ് .
(വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റാണ് coulomb )
 Ampere-hour  യൂണിറ്റ് ഉപയോഗിക്കുന്നത് ഇലക് ട്രോ പ്ലേറ്റിംഗിലും ഇലക് ട്രിക്കല്‍ ബാറ്ററിയിലുമാണ് .
അപ്പോള്‍ ഒരു milliampere-hour (mAh ) എന്നത് എന്തായിരിക്കും ?
ampere-hour ന്റെ ആയിരത്തില്‍ ഒരു ഭാഗം ആയിരിക്കും
ചുരുക്കിപ്പറഞ്ഞാല്‍
One ampere-hour =3600 coulombs
One milliampere-hour =3.6 coulombs
മുന്‍പ് സൂചിപ്പിച്ചത് ശാസ്ത്രീയമായ രീതി .
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബാറ്ററിയുടെ കറന്റ് കപ്പാസിറ്റിയെയാണ്  milliampere-hour

(mAh)  എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് .
അതായത് 1500 mAH  ബാറ്ററി ഒരു സര്‍ക്യൂട്ടില്‍ കണക്ട് ചെയ്തു എന്നു വിചാരിക്കുക.

സര്‍ക്യൂട്ടിന് ആവശ്യമായ കറന്റ് 250 mA ആണെന്ന് സങ്കല്പിക്കുക .
അപ്പോള്‍ 1500/250 = 6 മണിക്കൂര്‍
എന്നുവെച്ചാല്‍ ഈ ബാറ്ററി 6 മണിക്കൂര്‍ സമയം പ്രവര്‍ത്തിക്കാമെന്നര്‍ഥം .
എങ്കിലും ഈ സമവാക്യം എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുവാന്‍ സാധ്യമല്ല .
കാരണം ഒരു മൊബൈല്‍ ഫോണിനെ സംബന്ധിച്ചിടത്തോളം എല്ലാ സമയത്തും
വിദ്യുതിയുടെ ഉപയോഗം ഒരേ അളവില്‍ അല്ലല്ലോ . ഓരോ അപ്ലിക്കേഷന്‍പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉപയോഗം വ്യത്യാപ്പെട്ടിരിക്കുമല്ലോ
ഇനി പറയൂ
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എത്ര mAH   ആണ് ?

118.എന്താണ് ഡാറ്റാ സെന്റര്‍ ?





ഡാറ്റാ സെന്റര്‍ എന്നത് എന്താണ് ?
അത് എവിടെയായിരിക്കും ?
പ്രസ്തുത സെന്ററിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്തൊക്കെ ?
സാധാരണയായി ഏതൊക്കെ സോഫ്റ്റ്‌വെയറുകളാണ് ഡാറ്റാ മാനേജ് ചെയ്യുവാന്‍ ഉപയോഗിക്കുന്നത് ?
ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ ഡാറ്റാ സെന്റര്‍ തുടങ്ങുവാന്‍ വിദേശരാജ്യങ്ങള്‍ വിമുഖത കാണിക്കുന്നതെന്തുകൊണ്ട് ?
ഡാറ്റാ സെന്ററുകള്‍ക്ക് അമിതപ്രാധാന്യം എന്തുകൊണ്ട് ?
തുടങ്ങിയ വിവരങ്ങളെക്കുറിച്ചറിയാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday 4 October 2012

117.Ctrl കീ ഉപയോഗിച്ച് വെബ്ബ് പേജിന്റെ വലുപ്പം വ്യത്യാസപ്പെടുത്താം



ഒരു വെബ്ബ് പേജ് തുറക്കുക.
Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് Mouse മുന്നോട്ടും പിറകോട്ടും സ്ക്രോള്‍ ചെയ്തു നോക്കൂ .
വെബ്ബ് പേജ് Zoom in , Zoom Out ആകുന്നതു കാണാം

Sunday 16 September 2012

116.Microsoft excel ല്‍ COUNTIF ഫങ്‌ഷന്റെ ഉപയോഗം



ഒരു കോളത്തിലുള്ള സെല്ലുകളിലെ ഒരേപോലെയുള്ള ഇനങ്ങള്‍ എത്രയുണ്ട് എന്ന് അറിയുന്നതിനാണ് COUNTIF ഫങ്‌ഷന്‍ ഉപയോഗിക്കുന്നത്.
ഇതിനായി ആദ്യം നമുക്ക് ഉത്തരം വരേണ്ട സെല്‍ സെലക്ട് ചെയ്ത് = ചെയ്യുക.
തുടര്‍ന്ന് COUNTIF ഫങ്‌ഷന്‍ സെലക്ട് ചെയ്യുക.

തുടര്‍ന്നു വരുന്ന ഡയലോഗ് ബോക്സില്‍ range എന്നുള്ളിടത്ത് കോളത്തിലെ ഏത് സെല്ലുമുതല്‍ ഏത് സെല്ലുവരേയാണോ നമുക്ക് നോക്കേണ്ടത് അത് 

സെലക്ട് ചെയ്യുക. ( ഉദാ  D4:D37  ) 
Critria എന്നുള്ളീടത്ത് ഏത് വാല്യുവിനെയാണോ നാം കണ്ടെത്തേണ്ടത് അത് കൊടുക്കുക
( ഉദാ A )
OK ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ പ്രസ്തുത സെല്ലിലെ സമവാക്യം ഇങ്ങനെ ആയിട്ടുണ്ടാകും
=COUNTIF(D4:D37,"A")
ഇപ്പോള്‍ പ്രസ്തുത കോളത്തില്‍ എത്രപ്രാവശ്യം പ്രസ്തുത വാല്യു ആവര്‍ത്തിച്ചു വന്നിട്ടുണ്ട് എന്നു കാണാം.


വാല്‍ക്കഷണം :
കുട്ടികളുടെ സ്കോര്‍ഷീറ്റിലെ ഗ്രേഡുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിന് ഇത് ഉപകരിക്കും 

Saturday 15 September 2012

115.Male and Female connections




കമ്പ്യൂട്ടറില്‍ നാം പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന
 ഒന്നാണിത്.ഇത്തരം
 കണക്ഷന്റെ യുക്തി  താഴെ കൊടുത്തിരിക്കുന്ന
ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം
male threaded pipe (left), andfemale threaded  elbow
Female nut threaded onto a malebolt
female VGA CONNECTOR which serves as a jack.
male DE-9  SERIAL PORT connector which serves as ajack.  


വാല്‍ക്കഷണം
1. നിങ്ങളുടെ കമ്പ്യൂട്ടറിലെയും ലാപ്പ്‌ടോപ്പിലേയും
 ഏതൊക്കെ കണക്ഷന്‍സ് ആണ്
 Male and Female connections എന്നു കണ്ടെത്തുക
2.പെന്‍ ഡ്രൈവ് ഏത് വിഭാഗത്തില്പെടും ?
3.യു എസ് ബി പോര്‍ട്ട് ഏത് വിഭാഗത്തില്‍‌പെടും?
4.ഒരു യു എസ് ബി കണക്ടറിന്റെ ഓരോ അറ്റവും ഏത് വിഭാഗത്തില്‍പ്പെടും?





Sunday 12 August 2012

114.പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കിലും പ്രിന്റ് ചെയ്യാം



അതെ അതിനാണ് ഗൂഗില്‍ ക്ലൌഡ് പ്രിന്റ് .
കണ്ടീഷന്‍സ് താഴെ പറയുന്നവ മാത്രം
1. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണ്‍ലൈനില്‍ ആയിരിക്കണം
2.നിങ്ങള്‍ google Cloud Print ല്‍ പ്രവേശിച്ചിരിക്കണം .
ഇനി പ്രിന്റ് തുടങ്ങാം.
നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യാം
നിങ്ങളുടെ പ്രിന്റര്‍ ബ്ലു ടൂത്ത് / വൈഫൈ ഉള്ളതായിരിക്കണം
മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആയിരിക്കണം
ഇനി
മൊബൈലുമായി കണക്ട് ചെയ്യാം. പ്രിന്റ് തുടങ്ങാം.

Thursday 9 August 2012

113..നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് അളക്കുവാന്‍ ഒരു സൈറ്റ്


നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രോഡ്ബാന്‍ഡ് മോഡത്തിന്റെ സ്പീഡ് എത്രയാണ് ? അല്ലെങ്കില്‍ നിങ്ങള്‍ ഒരു പോര്‍ട്ടബിള്‍ നെറ്റ്സെറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ ( ഉദാ : ഐഡിയ 3G ) അതിന്റെ സ്പീഡ് എത്രയാണ് . അതില്‍ എഴുതിയ പ്രകാരമ്മുള്ള 7.6 mb/s സ്പീഡ് ലഭിക്കുന്നുണ്ടോ ? അതല്ല 3.6 mbps സ്പീഡ് തരുന്ന നെറ്റ്സെറ്ററില്‍ നിന്ന് അത്രക്ക് സ്പീഡ് ലഭിക്കുന്നുണ്ടോ ? ലിമിറ്റ്‌ലസ് എന്നു പറയപ്പെടുന്ന ബി എസ് എന്‍ എല്‍ ന്റെ , മാസം 500 അടക്കുന്ന ബ്രോഡ്‌ബാന്‍ഡീന്റെ സ്പീഡ് എത്രയാണ് ? നിങ്ങളുടെ ടു ജി ഫോണ്‍ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ അതിന്റെ സ്പീഡ് എത്രയാണ് അപ് ലോഡ് സ്പീഡും ഡൌണ്‍ലോഡ് സ്പീഡും ഒന്നുതന്നെയാണോ? നിങ്ങളുടെ ത്രീ ജി ഫോണ്‍ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ അതിന്റെ സ്പീഡ് എത്രയാണെ എന്നൊക്കെ അറിയുവാന്‍ മേല്‍പ്പറഞ്ഞ സൈറ്റ് ഉപകരിക്കുന്നു

Saturday 16 June 2012

112..pdf ഫയലുകളെ excel ഫയലുകളാക്കി മാറ്റാം ( ഹയര്‍ സെക്കന്‍ഡറി ഓപ്ഷന്‍ അനാലിസിസ് സഹായി)




നമുക്ക് പലപ്പോഴും പട്ടികാരൂപത്തിലുള്ള (ടേബിള്‍ ) ഡാറ്റ പി ഡി എഫ് ഫയലുകളായി ലഭിക്കാറുണ്ട്
, അത്തരത്തില്‍ ഫയലുകള്‍ ലഭിച്ചാല്‍ ഡാറ്റ വിശകലനം ചെയ്യുവാന്‍ ഏറെ ബുദ്ധിമുട്ടാണ് . ഉദാഹരണത്തിന്  ഹയര്‍ സെക്കന്‍ഡറിയുമായി ബന്ധപ്പെട്ട പ്രത്യേകിച്ച് - അലോട്ട് മെന്റ് - ലിസ്റ്റുകള്‍ - പലപ്പോഴും  pdf ഫയലുകളായി ലഭിക്കാറുണ്ട് . അതിനാല്‍ ഓരോ സ്കൂളിലും ഫസ്റ്റ് ഓപ്ഷന്‍ , സെക്കന്‍ഡ് ഓപ്ഷന്‍ തുടങ്ങിയവ കൊടുത്ത കുട്ടികളുടെ എണ്ണം അറിയുവാന്‍ പലപ്പോഴും എണ്ണിനോക്കേണ്ട അവസ്ഥയുണ്ട് . എന്നാല്‍ ഈ ഫയലുകളെ   excel  ഫയലുകളാക്കി മാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാം .
ഇതിനായി നമുക്ക് ആശ്രയിക്കാവുന്നത് ഫ്രീ ആയി ഫയല്‍ കണ്‍‌വെര്‍ഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വീസുകളെയാണ് .
അതായത് നമുക്ക് excel  ഫോര്‍മാറ്റിലാക്കേണ്ട ഫയലിനെ  ഇവിടെ (http://www.pdftoexcelconverter.net/)ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന സൈറ്റില്‍ അപ് ലോഡ് ചെയ്യുക. തുടര്‍ന്ന് അവര്‍ പറയുന്നതുപോലെ ഇ മെയില്‍ ഐ ഡീ കൊടുത്ത് നമുക്ക് എക്സല്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം . അതായത് excel ഫോര്‍മാറ്റിലുള്ള പ്രസ്തുത ഫയല്‍ നമ്മുക്ക് ഇ മെയില്‍ ആയി  അയച്ചൂതരുന്നുവെന്നര്‍ത്ഥം . അങ്ങനെ നാം നമ്മുടെ ഇ മെയില്‍ തുറന്ന് ഏറ്റവും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം .
തുടര്‍ന്ന് Option എന്ന കോളം സെലക്ട് ചെയ്ത്   Data ---> Filter എന്നരീതില്‍ ക്ലിക്ക് ചെയ്ത് പ്രസ്തുത കോളത്തെ Filter ചെയ്യൂക . Filter മെനുവില്‍ 1,2,3........ എന്നിങ്ങനെ സെലക്ട് ചെയ്ത് ഓരോ ഓപ്ഷനിലുമുള്ള കുട്ടികളെ കണ്ടെത്താം .
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ



Wednesday 25 April 2012

71. നിങ്ങളുടെ സ്കൂളിലെ S.S.L.C Result വളരേ എളുപ്പത്തില്‍ വിശകലനം ചെയ്യാം


S.S.L.C Result വന്നാല്‍ ..........
എത്ര കുട്ടികള്‍ ജയിച്ചു ?
തോറ്റവര്‍ ആരെല്ലാം ?
എത്ര കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട് ?
ഓരോരോ വിഷയത്തിലും എ പ്ലസ് കിട്ടിയവരുടെ എണ്ണമെത്ര?
അവര്‍ ആരെല്ലാം ?
ഡി ഗ്രേഡ് ലഭിച്ചവരുടെ എണ്ണമെത്ര ? അവര്‍ ആരെല്ലാം?
ഓരോ വിഷയത്തിലും വിവിധ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം എങ്ങനെ കണക്കാ‍ക്കാം ?
ഓരോ ഡിവിഷനിലേയും ജയിച്ച കുട്ടികള്‍ എത്ര ?
ഓരോ ഡിവിഷനിലേയും കുട്ടികളുടെ വിഷയമനുസരിച്ചുള്ള ഗ്രേഡിന്റെ എണ്ണം എത്ര?
.................
................
ഇത്തരത്തിലുള്ള വിശകലനം പല സ്കൂളുകളും ചെയ്യുന്നതാണ്.
അതിന് ഏറെ സമയം എടുക്കുകയും ചെയ്യും .
എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് വളരേ എളുപ്പത്തില്‍ നടത്തുവാന്‍ കഴിയും .
അതിനുള്ള കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്
അതിനായി ആദ്യം നിങ്ങളുടെ School Wise Result കിട്ടുന്ന സൈറ്റില്‍ പോകുക.
( ഈ സൈറ്റില്‍ റിസല്‍ട്ട് റോയിലും കോളങ്ങളിലുമല്ലേ കിടക്കുന്നത് എന്ന് ചെക്ക് ചെയ്ത് ഉറപ്പാക്കണം . കാരണം നോട്ട്
പാഡില്‍ റിസല്‍ട്ട് ലഭ്യമാകുന്ന സൈറ്റുകളും ഉണ്ട് )
ഉദാഹരണമായി ഇവിടെ പോയാല്‍ മതി
അതിനുശേഷം പ്രസ്തുത സൈറ്റില്‍ School Code ടൈപ്പ് ചെയ്ത് സ്വന്തം സ്കൂളിന്റെ റിസല്‍ട്ടില്‍ എത്തുക.
തുടര്‍ന്ന് പ്രസ്തുത വെബ് പേജില്‍ മൌസ് കൊണ്ടുവന്നതിനുശേഷം
Ctrl+A (കണ്‍‌ട്രോള്‍ ബട്ടണും A യും ) ഒരു മിച്ച് അമര്‍ത്തുക .അപ്പോള്‍ പ്രസ്തുത പേജ് ആകെ സെലക്ട് ചെയ്തീട്ടുണ്ടാകും.

തുടര്‍ന്ന് Ctrl+C(കണ്‍‌ട്രോള്‍ ബട്ടണും C യും )ഒരു മിച്ച് അമര്‍ത്തുക.അപ്പോള്‍ പ്രസ്തുത പേജ് ആകെ കോപ്പി ചെയ്തീട്ടുണ്ടാകും.
അതിനുശേഷം കമ്പ്യൂട്ടറിലെ മൈക്രോസോഫ്റ്റ് ഓഫിസ് 2007 ലെ എക്സല്‍ തുറക്കുക .
അതില്‍ A1 സെല്‍ സെലക്ട് ചെയ്യുക.
തുടര്‍ന്ന് Right Click ചെയ്ത് Paste ല്‍ ക്ലിക്ക് ചെയ്യുക.
സ്കൂള്‍ റിസല്‍ട്ട് പ്രസ്തുത എക്സല്‍ പേജില്‍ പേസ്റ്റ് ആയിക്കഴിഞ്ഞിരിക്കും.
അതിനുശേഷം നിങ്ങളുടെ സ്കൂളിന്റെ പേരില്‍ പ്രസ്തുത ഫയല്‍ സേവ് ചെയ്യുക.
ഇനി അടുത്തതായി കുട്ടികളുടെ രജിസ്റ്റര്‍ നമ്പര്‍ , പേര് , വിഷയങ്ങള്‍ എന്നിവ എഴുതിയ ‘റോ’ ക്കു മുകളിലെ വരികള്‍ ( റോകള്‍) ഡലിറ്റ് ചെയ്യണം .
അതിനായി പ്രസ്തുത റോ കള്‍ സെലക്ട് ചെയ്യുക .
തുടര്‍ന്ന് Right Click ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Delete സെലക്ട് ചെയ്യുക.
അപ്പോള്‍ Delete ഒരു വിന്‍ഡോ പ്രത്യക്ഷമാകും .
അതില്‍ Entire Row എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്ത് OK കൊടുക്കുക.
അപ്പോള്‍ ആ റോകള്‍ അപ്രത്യക്ഷമായിട്ടുണ്ടാകും .

എല്ലാ സെല്ലിനും ബോര്‍ഡര്‍ വരുവാന്‍

അതിനായി Ctrl+A (കണ്‍‌ട്രോള്‍ ബട്ടണും A യും ) ഒരു മിച്ച് അമര്‍ത്തുക .അപ്പോള്‍ പ്രസ്തുത പേജ് ആകെ സെലക്ട് ചെയ്തീട്ടുണ്ടാകും.
തുടര്‍ന്ന് മെനുബാറിലെ ഹോം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അതിലെ ബോര്‍‌ഡേഴ്സില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ വരുന്ന Drop Down Menu വില്‍ നിന്ന് All Borders സെലക്ട് ചെയ്യുക.

ഇപ്പോള്‍ എല്ലാ സെല്ലിനും ബോര്‍ഡര്‍ വന്നീട്ടുണ്ടാകും .

തോറ്റ കുട്ടികളുടെ പേരുവിവരം അറിയുവാന്‍ :

അതിനാ‍യി മെനുബാറിലെ Data ക്ലിക്ക് ചെയ്യുക.
അതിനുശേഷം Result എന്ന കോളത്തിന്റെ ഏറ്റവും മുകളിലായി ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ആ കോളം മുഴുവനും സെലക്ട് ചെയ്തീ‍ട്ടുണ്ടായിരിക്കും .
തുടര്‍ന്ന് Filter എന്ന ടാബ് ക്ലിക്ക് ചെയ്യുക.

അപ്പോള്‍ Result എന്ന സെല്ലില്‍ ഒരു ആരോ മാര്‍ക്ക് കാണാം
പ്രസ്തുത ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന Dropdown menu വില്‍ Select All കാണാം.

അതിലെ ടിക് മാര്‍ക്ക് കളയുക.
അതിനുശേഷം NHS എന്നതില്‍ മാത്രം ടിക് മാര്‍ക്ക് കൊടുക്കുക.
OK ക്ലിക്ക് ചെയ്യുക.


അപ്പോള്‍ തോറ്റ കുട്ടികളുടെ മാത്രം പേരുകള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ് നമുക്ക് കാണാം .
അത് നമുക്ക് പ്രിന്റ് എടുക്കാം .

ഇത്തരത്തില്‍ വിന്‍ഡോ വന്നാല്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ എത്തുന്നതെങ്ങനെ ?

അതിനായി വീണ്ടും Filter എന്ന ടാബ് ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വിന്‍ഡോ പഴയ രീതിയില്‍ വന്നീ‍ട്ടുണ്ടാകും .


എ പ്ലസ് കിട്ടിയ കുട്ടികളെ കണ്ടെത്തുന്നതെങ്ങനെ ?

അതിനായി ആദ്യം Maths എന്ന കോളം മുഴുവനും സെലക്ട് ചെയ്യുക.
തുടര്‍ന്ന് മുന്‍പുചെയ്ത പോലെ ....
Data--> Filter ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Maths എന്ന സെല്ലില്‍ കാണുന്ന ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന Dropdown menu വില്‍ Select All കാണാം.
അതിലെ ടിക് മാര്‍ക്ക് കളയുക.
അതിനുശേഷം A+ എന്നതില്‍ മാത്രം ടിക് മാര്‍ക്ക് കൊടുക്കുക.
OK ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Maths ല്‍ മാത്രം A+ ലഭിച്ച കുട്ടികളുടെ പേരുവിവരം ലഭിക്കും .
വേണമെങ്കില്‍ നമുക്ക് ആ പേജ് പ്രിന്റ് എടുക്കാം.

മറ്റു വിഷയങ്ങളില്‍ വിവിധ ഗ്രേഡ് കിട്ടിയ കുട്ടികളെ കണ്ടെത്തുന്നതെങ്ങനെ ?

അതിനായി ആദ്യം മുന്‍പ് ചെയ്തപോലെ ഒരോ വിഷയത്തിന്റെ കോളവും സെലക്ട് ചെയ്ത് Data--> Filter ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മുന്‍പ് ചെയ്ത് കാര്യങ്ങള്‍ ആവര്‍ത്തിക്കുക.

S.S.L.C Result ഡിവിഷന്‍ വൈസ് ആയി ലഭിക്കുന്നതെങ്ങനെ ?

അതിനായി ആദ്യം A1 സെല്‍ സെലക്ട് ചെയ്ത് Insert --> Entire Column എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പേജില്‍ ഏറ്റവും ഇടതുവശത്തായി ഒരു കോളം വന്നീട്ടുണ്ടാകും .
അതില്‍ കുട്ടിയുടെ പേരിനനുസരിച്ചുള്ള ഡിവിഷന്‍ ടൈപ്പ് ചെയ്യുക.
( മുന്‍പേ തന്നെ രജിസ്റ്റര്‍ നമ്പര്‍ , പേര് , ഡിവിഷന്‍ എന്നിവ അടങ്ങുന്ന ഒരു ഫയല്‍ ഉണ്ടെങ്കില്‍ ഡിവിഷന്‍ അടങ്ങുന്ന

കോളം കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല്‍ മതിയാകും . അപ്പോള്‍ സംഗതി എളുപ്പമായി )
ഇങ്ങനെ എല്ലാ കുട്ടികളുടേയും പേരിനനുസരിച്ച് ഡിവിഷന്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ പ്രസ്തുത കോളത്തില്‍ Data-Filter ഉപയോഗിക്കുക.
അപ്പോള്‍ ഏത് ഡിവിഷനാണോ വേണ്ടത് ആ ഡിവിഷനില്‍ മാത്രമുള്ള കൂട്ടികളെ ലഭിക്കും .
ഈ പേജിലെ സെല്ലുകള്‍ കോപ്പി ചെയ്ത് വേറെ ഒരു എക്സല്‍ ഫയല്‍ തുറന്ന് അതില്‍ പേസ്റ്റ് ചെയ്യുക.
അങ്ങനെ ആ പേജ് പ്രസ്തുത ഡിവിഷന്റെ പേരില്‍ സേവ് ചെയ്യുക ( Std:10A, Std:10B............)
നമുക്ക് വേണമെങ്കില്‍ ആ പേജ് പ്രിന്റ് എടുക്കാം .
ഇനി പ്രസ്തുത ഡിവിഷനിലെ ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ എണ്ണം വേണമെങ്കില്‍ Data-Filter സങ്കേതം ഉപയോഗിച്ച് കാണുകയും ചെയ്യാം .
ഈ പേജില്‍ ക്രമനമ്പര്‍ ചേര്‍ക്കണമെങ്കില്‍ ഇടതുഭാഗത്തായി ഒരു കോളം ഇന്‍സര്‍ട്ട് ചെയ്യുക .
അതില്‍ ക്രമനമ്പര്‍ ഇടുക .
സംഗതി എളുപ്പമായി .


ഒരു ഡിവിഷനിലെ ഓരോ വിഷയത്തിലേയും ഗ്രേഡുകളുടെ എണ്ണം  എണ്ണി നോക്കാതെ കണ്ടുപിടിക്കുന്നതെങ്ങനെ ?
അതിനായി ആദ്യം ഡിവിഷന്‍ വൈസ് ആയി ഫില്‍ട്ടര്‍ ചെയ്യുക.
അതിനുശേഷം ഏത് സെല്ലിലാണോ ഗ്രേഡുകളുടെ എണ്ണം കണക്കാക്കേണ്ടത് എന്നുവെച്ചാല്‍ ആ സെല്‍ സെലക്ട് ചെയ്യുക.
തുടര്‍ന്ന് പ്രസ്തുത സെല്ലില്‍ = ടൈപ്പ് ചെയ്ത് ഫോര്‍മുല ബാറില്‍ COUNTIF സെലക്ട് ചെയ്യൂക
അപ്പോള്‍ താഴെ കൊടുക്കുന്ന രീതിയിലുള്ള വിന്‍ഡോ വരും .

തുടര്‍ന്ന് റേന്‍ഞ്ച് സെലക്ട് ചെയ്യുക.
എന്നുവെച്ചാല്‍ പ്രസ്തുത വിഷയത്തിന്റെ പ്രസ്തുത കോളം സെലക്ട് ചെയ്യുക.
അടുത്തതായി criteria സെലക്ട് ചെയ്യുക.
അതായത് , ഉദാഹരണത്തിന് A+
തുടര്‍ന്ന്  OK കൊടുക്കുക
അപ്പോള്‍ പ്രസ്തുത സെല്ലില്‍ എണ്ണം വന്നീട്ടുണ്ടായിരിക്കും



COUNTIF ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം 
ഒരു ഡിവിഷനിലെ കുട്ടികളുടെ ഗ്രേഡ് വിശകലനം ചെയ്യുന്നതിന് ചിലര്‍ക്ക് COUNTIF ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായി തോന്നാം.
അങ്ങനെയുള്ളവര്‍ക്കായി മറ്റൊരു എളുപ്പമാര്‍ഗ്ഗം ഇതാ ....
ആദ്യം ഡിവിഷന്‍ വൈസ് ആയി ഫില്‍ട്ടര്‍ചെയ്ത ഫയല്‍ മറ്റൊരു ഷീറ്റില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
തുടര്‍ന്ന് ആദ്യത്തെ വിഷയത്തിന്റെ ഗ്രേഡ് ഉള്ള സെല്ലുകള്‍ മാത്രം സെലക്ട് ചെയ്യുക.
തുടര്‍ന്ന് Data---> sort ---> continue with the current selection എന്ന രീതിയില്‍ മുന്നേറുക.

അപ്പോള്‍ ഗ്രേഡുകളുടെ അവരോഹണക്രമത്തിനനുസരിച്ച് ക്രമീ‍കരിച്ചിരിക്കുന്നതുകാണാം.
അവ എണ്ണി രേഖപ്പെടുത്തുക .
തുടര്‍ന്ന് എഡിറ്റില്‍ പോയി  Undo ചെയ്യൂക.
അല്ലെങ്കില്‍ കുട്ടികളുടെ യഥാര്‍ത്ഥഗ്രേഡ് നഷ്ടപ്പെടും
അത്രതന്നെ .
ഇതുപോലെ മറ്റു വിഷയങ്ങള്‍ ഓരോന്നിന്റേയൂം ചെയ്യാവുന്നതാണ് .
പക്ഷെ ഓരോ വിഷയത്തിന്റേയും ചെയ്യുമ്പോള്‍  Undo ചെയ്യണമെന്നു മാത്രം


pivot table ഉപയോഗിച്ച് ഗ്രേഡുകളുടെ എണ്ണം കണക്കാക്കുന്ന വിധം 
അതിനായി ആദ്യം ഡിവിഷന്‍ വൈസ് ആ‍യി സേവ് ചെയ്ത ഷീറ്റില്‍ എത്തുക.
തുടര്‍ന്ന് insert  --> Pivot table എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ ഒരു ഡയലോഗ് ബോക്സ് വരും .

അതില്‍ ഡിഫാള്‍ട്ട് സെലക്ട് ചെയ്യുക.


അപ്പോള്‍ ഒരു പുതിയ ഷീറ്റില്‍ Pivot table സെറ്റിംഗ് വിസാര്‍ഡ് വരും .
അതിലെ ഫീല്‍ഡില്‍ അനുയോജ്യമായവ വലിച്ചിട്ട് നമുക്ക് ഗ്രേഡുകള്‍ കാണാം


വാല്‍ക്കഷണം:
പത്താം ക്ലാസിലെ ഐ.ടി യില്‍ ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ ഡാറ്റാ സോര്‍ട്ട്  , ഡാറ്റാ ഫില്‍റ്റര്‍ എന്നിവ നാം പഠിപ്പിച്ചിട്ടുണ്ട് ; പഠിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ അക്കാര്യം ഉപയോഗപ്പെടുത്തുന്നത് നല്ലതല്ലേ . നാം പഠിച്ച കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നതുതന്നെയല്ലേ പുതിയരീതിയിലുള്ള പാഠ്യപദ്ധതിയും അര്‍ത്ഥമാക്കുന്നത്
വാല്‍ക്കഷണം: 2 
2011 ഏപ്രില്‍ 30 ന് പ്രസിദ്ധീകരിച്ചതാണ് ഈ പോസ്റ്റ് . 2012 ഏപ്രില്‍ 26 ന് റിസല്‍ട്ട് വരുമെന്നതിനാല്‍ വീണ്ടും പ്രസിദ്ധീ‍കരിക്കുന്നു. അതിനാല്‍ തന്നെ ലിങ്കുകളും സാങ്കേതികങ്ങളും വ്യത്യാസം വരുവാന്‍ സാ‍ധ്യതയുണ്ട്



To know the sslc Result Click the below links

1.  htttp://keralapareekshabhavan.in

2.  htttp://keralaresults.nic.in

3.  www.kerala.gov.in

4.   www.prd.kerala.gov.in

5.   htttp://results.itschool.gov.in

6.   www.manoramaonline.com/results

Thursday 12 January 2012

110.ഐ ടി ക്ലാസുകളില്‍ പഠിക്കുവാനുള്ള Gimp Software ( വിന്‍ഡോസില്‍ ഉപയോഗിക്കാവുന്നത് ) Free ആയി Download ചെയ്യൂ.




ഹൈസ്കൂള്‍ ക്ലാസുകളീല്‍ ഐ ടി വിഷയത്തില്‍ പഠിക്കുവാനുപയോഗിക്കുന്ന     Gimp Software ഇവിടെ ക്ലിക്ക് ചെയ്താല്‍ Download ചെയ്യാം .ഇത് വിന്‍ഡോസില്‍ ഉപയോഗിക്കാവുന്നതാണ് 

Monday 9 January 2012

109.നിങ്ങളുടെ കമ്പ്യൂട്ടര്‍ മൌസ് ഉപയോഗിക്കാതെ ഷട്ട് ഡൌണ്‍ ചെയ്യുന്നതെങ്ങനെ ?



ചിലപ്പോള്‍ നമുക്ക് മുകളീല്‍ പറഞ്ഞ  സന്ദര്‍ഭങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നേക്കാം
ആദ്യം ALt + F4 അമര്‍ത്തുക .
അപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോകള്‍ ക്ലോസ് ആയിട്ടുണ്ടാകും .
പിന്നെ വിന്‍ഡോസ് കീ പ്രസ് ചെയ്യുക.
തുടര്‍ന്ന് ആരോ കീ ഉപയോഗിച്ച് ഷട്ട് ഡൌണ്‍ മെനുവില്‍ എത്തുക
എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഷട്ട് ഡൌണ്‍ വിന്‍‌ഡോ പ്രത്യക്ഷപ്പെടും .
അതില്‍ ഷട്ട് ഡൌണ്‍ സെലക്ട് ചെയ്ത് എന്റര്‍ അമര്‍ത്തിയാല്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യും .
അതുപോലെത്തന്നെ  Windows key + D അമര്‍ത്തി ആരോ കീ ചലിപ്പിച്ച് നമുക്ക് ഡസ്ക്‍ടോപ്പിലെ ഇഷ്ടമുള്ള അപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം .

Saturday 7 January 2012

108.നിങ്ങളുടെ ബ്ലോഗ് അശ്ലീല വെബ് സൈറ്റിലേക്കുള്ള വഴികാട്ടി ആകാതിരിക്കണെമെങ്കില്‍ എന്തു ചെയ്യണം ?




കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവരില്‍ പലര്‍ക്കും ഇന്റര്‍‌നെറ്റുമായും നല്ല പരിചയം കാണുമല്ലോ . ഈ പരിചയത്തിന്റെ -സര്‍ഗ്ഗാത്മകതയുടെ  - ഫലമായി പലര്‍ക്കും സ്വന്തമായി ഒന്നോ അതിലധികമോ ബ്ലോഗ് ഉണ്ടായേക്കാം.
അങ്ങനെ ബ്ലോഗ് ഉള്ളവരില്‍ തന്നെ പലരും സ്ഥിരമായി അപ് ഡേറ്റ് ചെയ്യുന്നവരായിരിക്കണെമെന്നില്ല . അതായത് ഇടക്കിടെ സ്വന്തം ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നവരായിരിക്കണമെന്നില്ല എന്നര്‍ഥം .
ചിലര്‍ തങ്ങളുടെ അക്കൌണ്ടില്‍ ഉണ്ടാക്കിയിട്ടുള്ള ആദ്യകാല ബ്ലോഗുകള്‍ തിരിഞ്ഞുപോലും നോക്കാറില്ല . ചിലരുടെ സ്ഥിതിയാകട്ടെ ഒറ്റ ബ്ലോഗിന്റേയും കാര്യം അന്വേഷിക്കുകയില്ല.
ഇങ്ങനെയുള്ള ബ്ലോഗുകളിലാണ് അശ്ലീല വെബ്‌സൈറ്റുമായി ബന്ധപ്പെട്ടവര്‍ പണിയൊപ്പിക്കുന്നത് .
ഇങ്ങനെയുള്ള ബ്ലോഗുകളില്‍ , ആദ്യകാല പോസ്റ്റുകളില്‍ കമന്റിലാണ് ഈ അശ്ലീല വെബ്സൈറ്റിലേക്കുള്ള ചൂണ്ടുപലക വരുന്നത് .
ചിലപ്പോള്‍ കമന്റ് പ്രത്യക്ഷപ്പെടുന്നത് പരിചയമില്ലാത്തവരുടെ പേരിലായിരിക്കും . ചിലപ്പോള്‍ കമന്റ് പ്രത്യക്ഷപ്പെടുന്നത് വ്യാജ പേരിലായിരിക്കും . ചിലപ്പോള്‍ കമന്റ് പ്രത്യക്ഷപ്പെടുന്നത അനോണിമസ് ആയിട്ടായിരിക്കും . ചിലപ്പോള്‍ നാം അറിയാത്ത ഭാഷയിലായിരിക്കും കമന്റ് പ്രത്യക്ഷപ്പെടുന്നത് . ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ബ്ലോഗിലെ കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയില്‍ അഡ്രസ്സില്‍ നമ്മുടെ അഡ്രസ്സ് കൊടുത്തിട്ടുണ്ടെങ്കില്‍ നാം പ്രസ്തുത കമന്റ് വന്ന ഉടനെ അറിയും . അല്ലാത്ത പക്ഷം അറിയുകയില്ല . മാത്രമല്ല , കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയില്‍ അഡ്രസ്സ് ചിലര്‍ കൊടുത്തിരിക്കുക തങ്ങളുടെ ഇപ്പോള്‍ ഉപയോഗിക്കാത്തെ ഇ മെയില്‍ അഡ്രസ്സ് ആയിരിക്കും . അപ്പോഴും കമന്റ് ഇട്ടാല്‍ അറിയുകയില്ല.
വേറെ ചിലരാകട്ടെ , തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ പോലും തിരിഞ്ഞു നോക്കില്ല.
ഇത്തരം അജ്ഞാത കമന്റുകളില്‍ ചിലപ്പോള്‍ ഹൈപ്പര്‍ ലിങ്കുകളും ഉണ്ടായിരിക്കും .

അതിനാല്‍ നമ്മുടെ ബ്ലോഗ് ഇത്തരത്തില്‍ പെടാതിരിക്കാന്‍ നമുക്ക് എന്തു മുന്‍‌കരുതലുകള്‍ എടുക്കാം 
1.  ഒരു വെബ് കൌണ്ടര്‍ ഫിറ്റ് ചെയ്യുക  ; അതിലെ കൌണ്ടിംഗ് നിരീക്ഷിക്കുക ; വല്ലാതെ അധികം കൌണ്ട് വരുന്നുവെങ്കില്‍ ഇക്കാര്യം പരിശോധിക്കുക.
2.  കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയില്‍ അഡ്രസ്സ്  , നമ്മുടെ ഇപ്പോഴത്തെ - ആക്ടിവ് ആയ ഇമെയില്‍ അഡ്രസ്സ് കൊടുക്കുക. മുന്‍ പറഞ്ഞ രീതിയിലുള്ള കമന്റ് കണ്ടാല്‍ ഉടനെ ഡിലിറ്റ് ചെയ്യുക.
3.സ്വന്തം ബ്ലോഗ് ഇടക്ക് ചെക്ക് ചെയ്യുക.
post കളിലെ അനാവശ്യ കമന്റുകള്‍ ഡെലിറ്റ് ചെയ്യുന്നതിനുള്ള  ഒരു എളുപ്പമുള്ള  രീതി 
1. Sign in  ചെയ്ത് Desin ക്ലിക്ക് ചെയ്യുക

2.ഇടതുഭാഗത്ത് കാണുന്ന Comments ല്‍ ക്ലിക്ക് ചെയ്യുക

3.അപ്പോള്‍ Comments Published എന്ന വിന്‍ഡോ വരും

4. അതിലെ അനാവശ്യമായ കമന്റുകള്‍ നോക്കി ഡെലിറ്റ് ചെയ്യുക

Wednesday 4 January 2012

107.How to add Malayalam Titles in windows Movie Maker ?



അതിനായി Varamozhi Editor ഡൌണ്‍ലോഡ് ചെയ്യുക.
അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് മഗ്ലീഷ് ടൈപ്പിംഗ് നടത്തുക.
അതിനുശേഷം അതിലുള്ള file --> HTML Export to Print ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങളുടെ കമ്പ്യുട്ടറിലുള്ള വെബ്ബ് ബ്രൌസറില്‍ പ്രസ്തുത ഫയല്‍ തുറന്നു വരും .
തുടര്‍ന്ന് അതിലെ മലയാളം അക്ഷരങ്ങള്‍ കോപ്പി ചെയ്യുക .
അതിനുശേഷം windows Movie Maker തുറക്കുക .
Make Titles and Credit ല്‍ ക്ലിക്ക് ചെയ്യുക.
അനുയോജ്യമായ സ്ഥാനം സെലക്ട് ചെയ്യുക.
അവിടെ മലയാളം അക്ഷരങ്ങള്‍ പേസ്റ്റ് ചെയ്യുക.
തുടര്‍ന്ന് Doneല്‍ ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ , മലയാളം അക്ഷരങ്ങള്‍ വീഡിയോ സ്ക്രീനില്‍ വന്നിട്ടുണ്ടായിരിക്കും

Monday 2 January 2012

106.എന്താണ് Pin to Start Menu ?




നമുക്ക് Start Menu ല്‍ നമുക്ക് ആവശ്യമായ പ്രോഗ്രാമുകളുടെ shortcuts ചേര്‍ക്കാം . അതിന് ഉപയോഗിക്കുന്ന സംവിധാനമാണ് Pin to Start Menu . ഇത് നടപ്പില്‍ വരുത്തുന്ന കാര്യമാണ് താഴെ കൊടുക്കുന്നത് .
ആദ്യമായി ഏത് പ്രോഗ്രാം ആണ് നമുക്ക് അധികം ഉപയോഗിക്കേണ്ടത് എന്ന് കണ്ടെത്തുക.
എന്നുവെച്ചാല്‍ പ്രസ്തുത പ്രോഗ്രാം ആയിരിക്കുമല്ലോ നമുക്ക് Start Menu ല്‍ shortcuts ആയി ചേര്‍ക്കേണ്ടത് .
ഉദാഹരണമായി നമുക്ക് ചേര്‍ക്കേണ്ടത് Windows Movie Maker ആണെന്നു വിചാരിക്കുക.
തുടര്‍ന്ന് Start ---> Programms ---> Right Click --> click --->Windows Movie Maker ---> Pin to Start Menu.

ഇപ്പോള്‍ Start Menu ല്‍  ഇടതുഭാഗത്ത് Windows Movie Maker എന്ന പ്രോഗ്രാം വന്നിട്ടുണ്ടായിരിക്കും


Followers