Showing posts with label 81.മൈക്രോസോഫ്റ്റ് എക്സലില്‍ Freeze panes എന്തെന്നു വ്യക്തമാക്കാമോ ?. Show all posts
Showing posts with label 81.മൈക്രോസോഫ്റ്റ് എക്സലില്‍ Freeze panes എന്തെന്നു വ്യക്തമാക്കാമോ ?. Show all posts

Thursday, 18 August 2011

81.മൈക്രോസോഫ്റ്റ് എക്സലില്‍ Freeze panes എന്തെന്നു വ്യക്തമാക്കാമോ ?


വളരേയധികം റോകളും കോളസും ഉള്ള ഒരു ഫയല്‍ നാം തുറന്നു എന്നു വിചാരിക്കുക .
അപ്പോള്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ അതിന്റെ കോളം ഹെഡ്ഡിംഗ് കാണുകയില്ലല്ലോ ?
തല്‍‌ഫലമായി ഡാറ്റാസ് വിശകലനം ചെയ്യുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .
ഇത് ഒഴിവാക്കാന്‍ Freeze pane ഉപയോഗിക്കാം .
അതിനായി ആദ്യം മെനു ബാറിലെ View വില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന്  Freeze panes ല്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്നു വരുന്ന വിന്‍‌ഡോയില്‍ Freeze top row സെലക്ട് ചെയ്യുക.
ഇനി ഫയല്‍  സ്ക്രോള്‍ ചെയ്തു നോക്കൂ .
ആദ്യത്തെ വരി (റോ ) അങ്ങനെ തന്നെ നില്‍ക്കുന്നതു കണ്ടില്ലേ .
ഇതുപോലെ കോളത്തെയും ഫ്രീസ് ചെയ്യാം .
പരീക്ഷിച്ചു നോക്കൂ.

Followers