Friday, 27 May 2011

75. നിങ്ങളുടെ Excel Sheet ന്റെ നിറം മാറ്റുങ്ങതെങ്ങനെ ?അതിനായി ആദ്യം എക്സല്‍ ഓപ്പണ്‍ ചെയ്യുക.
അതിനുശേഷം മുകളില്‍ ഇടത്തേ മൂലക്കലുള്ള  Office  ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരും .

അതിലെ options ല്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ Excel Options എന്ന വിന്‍ഡോ തുറന്നു വരും .

പ്രസ്തുത വിന്‍ഡോയില്‍ ഇടതുഭാഗത്തുള്ള കോളത്തില്‍ മിക്കവാറും popular എന്നത് സെലക്ടായി കിടക്കുന്നത് കാണാം .
അല്ലെങ്കില്‍ popular എന്ന ടാബ് സെലക്ട് ചെയ്യുക.
തുടര്‍ന്ന് അടുത്ത കോളത്തിലെ color scheme ന് നേരെയുള്ള സെല്ലില്‍ യോജിച്ച നിറം സെലക്ട് ചെയ്യുക.
എന്നിട്ട് ഒകെ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഷീറ്റിന്റെ നിറം മാറിയിട്ടുണ്ടായിരിക്കും .
ഇതുപോലെ അനുയോജ്യമായവ തിരഞ്ഞെടുത്താല്‍ ഷീറ്റിന്റെ മറ്റ് പ്രത്യേകതകളും മാറ്റാവുന്നതാണ് .
ഉദാഹരണത്തിന് Font size ല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വലുപ്പത്തില്‍ ഷീറ്റിലെ അക്ഷരങ്ങള്‍ ക്രമീകരിക്കാവുന്നതാണ്.
ഷീറ്റിന്റെ എണ്ണം കൂട്ടണമെങ്കില്‍ Including this many sheets നു നേരെയുള്ള സെല്‍ സെലക്ട് ചെയ്ത് ആവശ്യമായ എണ്ണം

ക്രമീകരിച്ചാല്‍ മതി .

Saturday, 21 May 2011

74 .നിങ്ങളുടെ മൊബൈലില്‍ മലയാളം സൈറ്റുകള്‍ വായിക്കാം .അതിനായി ആദ്യം മൊബൈല്‍ സപ്പോര്‍ട്ട്  ചെയ്യുന്ന ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാ‍ണ്.
ഇവിടെ പറയുവാന്‍ പോകുന്നത് Opera Mini 6 നെക്കുറിച്ചാണ്.
അതായത് ആദ്യം Opera Mini 6 ഡൌണ്‍ലോഡ് ചെയ്ത് മൊബെലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ബൌസര്‍ ഓപ്പണ്‍ ചെയ്യുക.
അപ്പോള്‍ അതില്‍ URL ടൈപ്പ് ചെയ്യുന്നിടത്ത് www. എന്നിങ്ങനെ വന്നുനില്‍ക്കുന്നുണ്ടാകും .
www. എന്നുള്ളത് മാറ്റി പകരം about:config എന്ന് ടൈപ്പ് ചെയ്യുക.
Go യില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Power-User Settings എന്ന പുതിയ ഒരു പേജ് വരും .
പ്രസ്തുത പേജ് സ്ക്രോള്‍ ചെയ്ത് അടിയില്‍ എത്തുക.
അവിടെ Use bitmap fonts for comples scripts എന്നുള്ളിടത്ത് No എന്നതു മാറ്റി Yes എന്നാക്കുക
save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വിണ്ടും ബൌസര്‍ ഓപ്പണ്‍ ചെയ്യുക.
ഇനി മുതല്‍ മലയാളം സൈറ്റുകള്‍ ( ബ്ലോഗ് അടക്കം ) വായിക്കാം .


വാല്‍ക്കഷണം :
ആശയസഹായം : സിം‌രാജ് മാഷ് , ജംഷില്‍

Tuesday, 10 May 2011

73.എങ്ങനെ ഒരു pdf ഫയലിന്റെ വലുപ്പം വളരെ കുറക്കാം ?


തലക്കെട്ടായി കൊടുത്തിരിക്കുന്ന പ്രശ്നം വന്നതുതന്നെ ഈ വര്‍ഷം ( 2011 മെയ് ) ടെക്സ്റ്റ് പുസ്തകം pdf  ആയി നെറ്റില്‍ എസ് . ഇ, ആര്‍. ടി പ്രസിദ്ധീകരിച്ചതു മുതലാണ് . ആദ്യം സയന്‍സിന്റെ കാര്യം തന്നെ എടുക്കാം .
അത് രണ്ട് ഭാഗങ്ങളായി , രണ്ട് pdf ഫയലായി നെറ്റില്‍ ഇട്ടിരുന്നു . മാത്ത് ബ്ലോഗ് അതിന്റെ ലിങ്കും നല്‍കിയിരുന്നു.

രണ്ടാം ഭാഗം ഡൌണ്‍ ലോഡ് ചെയ്യുവാന്‍ സാധിച്ചിരുന്നു. പക്ഷെ , ഒന്നാം ഭാഗത്തില്‍ ചില തകരാറുകള്‍ നിമിത്തം  ഡൌണ്‍ ലോഡ് ശരിയായില്ല. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഡൌണ്‍ ലോഡ് ചെയ്തെടുത്തു. നോക്കിയപ്പോള്‍  സയന്‍സ് ഭാഗം രണ്ടായുള്ള pdf ഫയലിന്റെ വലുപ്പം 3.73MB . അതുകണ്ടപ്പോള്‍ തന്നെ അത്ഭുതം തോന്നിയിരുന്നു.
ഇത് എങ്ങനെ സാധിച്ചെടുത്തു?
അങ്ങനെയെങ്കില്‍ ഈ വിദ്യ കൈവശമാക്കിയാലോ ?
എന്നൊക്കെയായി ചിന്ത?
അപ്പോള്‍ തന്നെ ഒന്നു  രണ്ട് pdf ഫയലുകള്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ചുരുക്കിനോക്കി.
വലുപ്പം നേരിയ തോതില്‍ മാത്രമേ കുറയുന്നുള്ളൂ.
പിന്നെ എങ്ങനെ ?
അങ്ങനെയിരിക്കെ സ്കൂളില്‍ സ്പെഷല്‍ ക്ലാസ് തുടങ്ങി .
ഫിസിക്സ് ഭാഗം ഒന്ന് കിട്ടിയാല്‍ ഏറെ മെച്ചം .
പക്ഷെ , ഒന്നാം ഭാഗത്തിന്റെ ഓരോ അധ്യായമായി വീണ്ടും  പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ആറാം അദ്ധ്യായം ശരിക്ക് ഡൌണ്‍ലോഡ് ചെയ്ത് നോക്കിയിട്ട്  തുറക്കുവാന്‍ പറ്റുന്നില്ല.

മാത്ത് ബ്ലോഗില്‍ ഈ പ്രശ്നത്തെക്കുറീച്ച് ചൂടായ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു.
എന്തായാലും എസ് ഇ ആര്‍ ടി യിലേക്ക് ഫോണ്‍ ചെയ്തു നോക്കിയാലോ ?
ഫോണ്‍ ചെയ്തു.
മറുപടി പെട്ടെന്ന് വന്നു.
ശരിയാക്കിക്കൊണ്ടിരിക്കുന്നു.
അപ്പോള്‍ ആ വഴി നോക്കുകയാണെങ്കില്‍ കാത്തിരിക്കണമെന്നര്‍ത്ഥം.
എങ്കില്‍ .............
വീണ്ടും മാത്ത്‌സ് ബ്ലോഗിലെ കമന്റിലേക്കു നോക്കി.
pdf ഫയലുകള്‍ റിപ്പയര്‍ ചെയ്യുന്ന / റിക്കവര്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ സംഗതി ശരിയാവുമെന്ന് സൂചന.
എന്തായാലും ശ്രമിച്ചു നോക്കുക തന്നെ .
നെറ്റില്‍ ഫ്രീ യായി ലഭ്യമാകുന്ന അത്തരം സോഫ്റ്റ്‌വെയറുകളെ പരതി .
കഷ്ടം ; ഒന്നും ലഭ്യമല്ല.
ട്രയല്‍ വെര്‍ഷന്‍ ............
ശ്രമിച്ചു നോക്കുക തന്നെ.
അങ്ങനത്തെ ഒരെണ്ണം ഡൌണ്‍‌ലോഡ് ചെയ്തു ; ഇന്‍സ്റ്റാള്‍ ചെയ്തു.
ഇന്‍പുട്ട് ഫയലായി തകരാറിയാല  ഫിസിക്സിലെ ആറാം അദ്ധ്യായം ഉള്‍ക്കൊള്ളുന്ന ഫയല്‍ സെലക്ട് ചെയ്തു.
ഔട്ട് പുട്ട് കിട്ടി.
പക്ഷെ ; സന്തോഷം അധിക സമയം നീണ്ടു നിന്നില്ല.
കാരണം ട്രയല്‍ വെര്‍ഷന്‍ ആയതിനാല്‍ ഫയലിലെ ഒരു പേജിന്റെ തകരാര്‍ മാത്രമേ സോഫ്റ്റ്‌വെയര്‍ തീര്‍ക്കുകയുള്ളൂ.
മുഴുവന്‍ ഫയലിന്റേയും തകരാര്‍ തീര്‍ക്കണമെങ്കില്‍ സംഗതി രണ്ടക്കത്തിലൊതുങ്ങുന്ന ഡോളര്‍ നല്‍കേണ്ടിവരുമെന്ന് ഒരു

അറിയിപ്പ് .
അതിനാല്‍ തന്നെ ആ ശ്രമം ഉപേക്ഷിച്ചു.
അതായത് ഫയല്‍ റിപ്പയര്‍ ചെയ്യല്‍ ഉപേക്ഷിച്ചു എന്നര്‍ത്ഥം .
ഇനി അടുത്ത വിദ്യ പയറ്റി നോക്കാം
അതായത് pdf ഫയലിന്റെ വലിപ്പം എങ്ങനെ കുറക്കാം എന്ന കാര്യം .
ഫിസിക്സ് ഒന്നാം ഭാഗത്തില്‍ ആമുഖം , അദ്ധ്യായം 5 , 7,8 എന്നീ അദ്ധ്യായങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തീട്ടുണ്ട് .
അതിനെ ഒരു ഫയലാക്കി മാറ്റണം.
അപ്പോഴാ‍ണ് ഉബുണ്ടുവിനെ ഓര്‍മ്മവന്നത് .
അതിലെ ഓഫീസ് മെനുവില്‍ .............ഇല്ലേ .
ഉടനെ ഒന്നാം ഭാഗത്തില്‍ ലഭ്യമായ ഫയലുകള്‍ പെന്‍ഡ്രൈവിലാക്കി.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തു.
ഉബുണ്ടുവിലെത്തി .
ഓഫീസ് മെനു നോക്കി .
അതാ .....കിടക്കുന്നു
രണ്ട് സോഫ്റ്റ്‌വെയറുകള്‍
pdf ഫയലുകള്‍ split ചെയ്യാം  Merge ചെയ്യാം.
അതായത് pdf ഫയലുകളെ ഭാഗിക്കുകയോ യോജിപ്പിക്കുകയോ ചെയ്യുവാന്‍ സഹായിക്കുന്ന രണ്ട് സോഫ്റ്റ്‌വെയറുകള്‍ .
അതിലൊരെണ്ണം സെലക്ട് ചെയ്തു.
പെന്‍ഡ്രൈവിലുള്ള നാല് pdf ഫയലുകളെയും ഒന്നാക്കി.
അങ്ങനെ ഒന്നായ ഫയലിനെ വീണ്ടും പെന്‍ഡ്രൈവിലെടുത്തു.
വീണ്ടും സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു വിന്‍ഡോസിലെത്തി.
ഇനി ഈ ഫയലിനെ ചുരുക്കണം .
അതിനു വേണ്ടി നെറ്റില്‍ പരതി .
ഒരു സൈറ്റില്‍ നിന്ന് ഒരു അറിവ് ലഭിച്ചു.
ജെ പി ജി ക്വാളിറ്റി കുറച്ച് pdf ഫയലുകളുടെ ഫയല്‍ വലുപ്പം കുറക്കാം എന്ന് അതില്‍ എഴുതിക്കണ്ടു.
അതായത് ഇക്കാര്യം  ഫയല്‍ pdf ആക്കുന്ന സമയത്ത് ചെയ്യേണ്ട കാര്യമാണ്.
അപ്പോള്‍ ............
ഇനി എന്തു ചെയ്യാന്‍ പറ്റും ?
ഈ അറിവ് എങ്ങനെ പ്രയോജനപ്പെടുത്തും ?
pdf ഫയലുകളെ jpg ഫയലുകളാക്കി മാറ്റി വീണ്ടും ചിത്രഫയലിന്റെ വലുപ്പം കുറച്ചാലോ ?
അങ്ങനെ ചെയ്യുക തന്നെ
അതിനായി ഫീ pdf ടു jpg  കണ്‍‌വെര്‍ട്ടര്‍ സോഫ്റ്റ് വെയറുകളെ തപ്പി.
സൌജന്യമായി ലഭിച്ചാലല്ലേ ഡൌണ്‍ ലോഡ് ചെയ്യുവാന്‍ പറ്റൂ.
അവസാനം അങ്ങനെ ഒരെണ്ണത്തിനെ കിട്ടി
അത് ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍‌സ്റ്റാള്‍ ചെയ്തു.
പെന്‍ഡ്രൈവിലെ ഒന്നായി യോജിപ്പിച്ച ഫയല്‍ പ്രസ്തുത സോഫ്റ്റ്‌വെയറിനെ ഇന്‍ പുട്ട് ആയികൊടുത്തു.
ഔട്ട് പുട്ട് വന്നു.
ഒത്തിരി സന്തോഷം വന്നു
എങ്കിലും അധികം ആയില്ല .
കാരണം സോഫ്‌റ്റ് വെയര്‍ എഴുതിക്കാണിച്ചൂ ; ഒരു കാര്യം .
ഇന്‍ പുട്ടായി കൊടുക്കുന്ന pdf ഫയലിന്റെ   അമ്പതു ശതമാനം മാത്രമേ jpg ആയി കണ്‍‌വെര്‍ട്ട് ചെയ്യൂകയുള്ളൂവെത്രെ .
മുഴുവനായി കണ്‍‌വെര്‍ട്ട് ചെയ്യണമെങ്കില്‍ ഡോളര്‍ മുടക്കി വാങ്ങണം പോലും .
ഇനി എന്താ ചെയ്യാ...
അലോചിച്ചു.
അപ്പോള്‍ വീണ്ടും ഒരു ബുദ്ധി തോന്നി .
ഇപ്പോള്‍ ഒന്നാക്കിയ ഫയലിന്റെ പേജുകളുടെ എണ്ണം 40
 jpg ആയി കണ്‍‌വെര്‍ട്ട് ചെയ്ത് ഫലലിലെ പേജുകളുടെ എണ്ണം 20 ( അമ്പതു ശതമാനം)
എങ്കില്‍ എന്തുകൊണ്ട് ആദ്യത്തെ ഫയല്‍ ഒരു കോപ്പി കൂടി എടൂത്ത് കൂട്ടി യോജിപ്പിച്ചൂ കൂടാ ?
പിന്നെ മടിച്ചു നിന്നില്ല .
പെന്‍ഡ്രൈവില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി .
ആദ്യ ഫയലിന്റെ ഒരു കോപ്പി കൂടി ഉണ്ടാക്കി .
അങ്ങനെ 1 , 2 എന്നിങ്ങനെ രണ്ട്  pdf ഫയലുകള്‍ ഉണ്ടാക്കി .
ഉബുണ്ടുവില്‍ പോയി അതിനെ കൂട്ടി യോജിപ്പിച്ചു .
ഇപ്പോള്‍ യോജിപ്പിച്ച ഫയലിന്റെ പേജുകളുടെ എണ്ണം 80 ആയി .
വീണ്ടും വിന്‍‌ഡോസിലെത്തി.
pdf ടു jpg  കണ്‍‌വെര്‍ട്ടര്‍ ഉപയോഗിച്ചു.
അങ്ങനെ ആദ്യ ഫയല്‍ -40 പേജ് - അങ്ങനെത്തന്നെ  jpg എന്ന ചിത്ര ഫയലായി ലഭിച്ചു.
ഇനി ഈ ചിത്ര ഫയലിനെ വലിപ്പം കുറച്ച് pdf ഫയലാക്കി മാറ്റണം .
അതിനായി ആദ്യം ഓപ്പണ്‍ ഓഫീസ് ഡ്രോ തുറന്നു.
പേജില്‍ പോയി എ ഫോര്‍ ആക്കി .
തുടര്‍ന്ന് ഓരോ പേജും അതില്‍ പേസ്റ്റ് ചെയ്തു .

 അതിനായി Insert --> Picture --> from file എന്ന രീതി ഉപയോഗിച്ചു.
അങ്ങനെ 40 പേജിലും ചിത്രം പേസ്റ്റ് ചെയ്തു.
ഇനി പ്രസ്തുത ഫയലിനെ  pdf  ആക്കി മാറ്റണം .
അതിനായി file --> export as pdf എന്ന രീതിയില്‍ ക്ലിക്ക് ചെയ്തു.
തുടര്‍ന്ന് വന്ന ഡയലോഗ് ബോക്സില്‍  jpg compression quality അമ്പതു ശതമാനമാക്കി

export കൊടുത്ത് സേവ് ചെയ്തു.
അങ്ങനെ ലഭിച്ച  pdf ലിനെ വലിപ്പം നോക്കി .
അത്ഭുതം ............
10MB ക്കു താഴെ മാത്രം വലിപ്പം
ഫയല്‍ തുറന്നു നോക്കി .
കുഴപ്പ,മൊന്നുമില്ല.
എങ്കില്‍ .....
അത്യാഗ്രഹം തലപൊക്കി .
ഇനിയും ഫയല്‍ വലുപ്പം കുറച്ചു കൂടെ .
ക്ലോസ് ചെയ്യാതെ നിര്‍ത്തിയ ഡ്രോ ഫയലിനെ വീണ്ടും പി ഡി എഫ് ആക്കുന്ന പ്രക്രിയ തുടര്‍ന്നു.
jpg compression quality 12 ശതമാനമാക്കി  export കൊടുത്ത് സേവ് ചെയ്തു.
വീണ്ടും അത്ഭുതം ..
ഫയല്‍ വലുപ്പം 2MB ക്കു താഴെ മാത്രം .
ഉടന്‍ തന്നെ പ്രസ്തുത ഫയലിനെ ഗൂ‍ഗിള്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു .
ഫിസിക്സ് വിദ്യാലയത്തില്‍ ലിങ്കും കൊടുത്തു.
സഹയാത്രികര്‍ക്ക് ഒരു സഹായമായിക്കോട്ടെ .
സഹായം മാത്രം മതിയോ ?
അവര്‍ക്ക് അത് എങ്ങനെ ലഭിച്ചു എന്നും അറിയേണ്ടെ ?
അതുകൊണ്ട് ഈ പോസ്റ്റും എഴുതുന്നു
ഇനി ചെയ്തു നോക്കാലോ ??

Sunday, 8 May 2011

72. നിങ്ങളുടെ ബ്ലോഗില്‍ മറ്റു വെബ്ബ്‌സൈറ്റുകളുടെ പേജുകള്‍ ഡിസ്‌പ്ലൈ ചെയ്യിക്കാം .

പലപ്പോഴും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ , മറ്റുബ്ലോഗിലെ കാര്യങ്ങള്‍ എന്നിവ നിങ്ങളുടെ ബ്ലോഗില്‍പ്രദര്‍ശിപ്പിക്കേണ്ട ആവശ്യകത വന്നെന്നിരിക്കാം . അപ്പോള്‍ നാം സാധാരണ ചെയ്യുക , നമ്മുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ചെയ്ത് Dashboard ല്‍ പോയി Add html /Javascript അതില്‍ താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുകയാണ് പതിവ്
<a href="url name "> Type Text Here < /a>
ഇനി പ്രസ്തുത ഹൈപ്പര്‍ പുതിയ വിന്‍ഡോയില്‍ തുറക്കണമെങ്കില്‍ താഴെ പറയുന്ന കോഡ് ആണല്ലോ ടൈപ്പ് ചെയ്യുക.
<a href="url name " target="_blank"> Type Text Here </a>
എന്നാല്‍ നമ്മുടെ ബ്ലോഗ് തുറക്കുമ്പോള്‍ തന്നെ ലിങ്ക് ദൃശ്യമാകണമെങ്കില്‍ താഴെ പറയുന്ന കോഡ് നമ്മുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്ത് Dashboard ല്‍ പോയി Add html /Javascript അതില്‍ താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുക.
<iframe width="880" height="215" src="url Name" scrolling="yes" frameborder="2"
border=2 allowtransparency="true"> </iframe>
സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
മുകളില്‍ പറഞ്ഞിരിക്കുന്ന കോഡില്‍ src="url Name " എന്നാണ് കൊടുത്തിരിക്കുന്നത് . ഇവിടെ (url Name)എന്നുള്ളിടത്ത് ഏത് സൈറ്റാണോ നിങ്ങളുടെ ബ്ലോഗില്‍ അല്ലെങ്കില്‍ വെബ്ബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കേണ്ടത് അതിന്റെ സൈറ്റ് അഡ്രസ് ആണ് കോടുക്കേണ്ടത് .ഒരു ഉദാഹരണം താഴെ കൊടുക്കുന്നു.

<iframe width="880" height="215" src="http://karipparasunils.blogspot.com" scrolling="yes" frameborder="2" border=2 allowtransparency="true"></iframe>


ഈ html ടാഗ് ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമാണ് ഈ ബ്ലോഗില്‍ ഹെഡ്ഡറിനു താഴെ കാണുന്നത്.

അതുപോലെതന്നെ width , height എന്നിവയുടെ സവിശേഷതകള്‍ നമ്മുടെ സൈറ്റിന്റേതിനനുസരിച്ച് വ്യത്യാസപ്പെടുത്ത് .

ഇവിടെ width="880" height="215" എന്നാണ് കോടുത്തിരിക്കുന്നത് .ഇത് നമുക്ക് ഇഷ്ടമുള്ള നമ്പര്‍ കൊടുക്കാമെന്നര്‍ത്ഥം .
മറ്റൊരു കാര്യം scrolling="yes" എന്നുള്ളതാണ് . ഇത് വ്യക്തമാക്കുന്നത് സ്ക്രോള്‍ ബാറിന്റെ കാര്യമാണ് . നാം ഇവിടെ
scrolling="no " എന്നു കൊടുത്താല്‍ സ്ക്രോള്‍ ദൃശ്യാകുന്ന വിന്‍ഡോയില്‍ ഉണ്ടാകുകയില്ല.

Followers