Monday, 23 September 2013

142.നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ IMEI നമ്പര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?

നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ IMEI   നമ്പര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?
അതിനായി ആദ്യം *#06# എന്ന നമ്പര്‍ ഡയല്‍ ചെയ്യുക
അപ്പോള്‍ നിങ്ങളുടെ മൊബൈലില്‍  IMEI   നമ്പര്‍ വന്നീട്ടുണ്ടാകും
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ രണ്ട് സിം കാര്‍ഡ് ഉള്ളതാണെങ്കില്‍ രണ്ട്  IMEI   നമ്പര്‍ ഉണ്ടാകുമെന്ന് അറിയാമല്ലോ

Wednesday, 11 September 2013

141.3G നെറ്റ് സെറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടുന്നതെങ്ങനെ ?അതിനായി ആദ്യം My Computer റൈറ്റ് ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് Properties ല്‍ ക്ലിക്ക് ചെയ്യൂക

അപ്പോള്‍ വരുന്ന Systemproperties  വിന്‍ഡോയില്‍ Hardware സെലക്ട് ചെയ്യുക

അപ്പോള്‍ കാണുന്ന Device Manager ടാബ് ക്ലിക്ക് ചെയ്യുക

അതിലെ Ports ല്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് കാണുന്ന Communication port എന്നതില്‍ വീണ്ടും ക്ലിക്ക് ചെയ്യുക

അപ്പോള്‍ Communication port പ്രോപ്പര്‍ട്ടീസ് എന്ന വിന്‍ഡോ വരുംഅതിലെ Port settings ല്‍ ക്ലിക്ക് ചെയ്യുക
അതിനുശേഷംBits per second :  128000
Data bits : 8
Parity : None
Stop Bits : 1
Flow Control : Hardware
എന്നിങ്ങനെ മാറ്റുക
OK ക്ലിക്ക് ചെയ്യുക

ഇനി നെറ്റ് സെറ്റര്‍ സ്പീഡ് നോക്കൂ

Tuesday, 14 May 2013

140.മൊബൈല്‍ ഫോണ്‍ പദസഹായി

നാമൊക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വരാണ്  . പക്ഷെ ഓരോ ഫോണിന്റേയും സവിശേഷതകള്‍ എന്തൊക്കെയെന്ന് മുഴുവനായി അറിയുമോ ? ഇപ്പോള്‍ സ്മാര്‍ട്ട് ഫോണിന്റെ കാലമാണല്ലോ . പല കാര്യങ്ങളും ഈ സ്മാര്‍ട്ട് ഫോണുകള്‍ നമുക്ക് വേണ്ടി ചെയ്തു തരുന്നുണ്ട് .
ഇപ്പോള്‍ സ്കീ‍ന്‍ ഡിസ്‌പ്ലേ 5 ഇഞ്ച് വരെ എത്തിയാണ് ഇവന്മാരുടെ നില്പ് .
ഇന്റേണല്‍ മെമ്മറി 8 ജി ബിയും എക് ‌സ്റ്റേണല്‍ മെമ്മറി 64 ജി ബി യും എത്തി നില്‍ക്കുന്നു
ക്യാമറയിലും എക് സ്റ്റേണല്‍ സ്റ്റോറേജിലുമൊക്കെയുണ്ട് ഈ വ്യത്യാ‍സങ്ങള്‍
വേഗതയേറിയ പ്രോസസര്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ് .
ഇത്തരമൊരു സന്ദര്‍ഭത്തില്‍ മൊബൈല്‍ ഫോണിനെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഒരു പി ഡി എഫ് ഫയല്‍
ഇത് ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെ ക്ലിക്ക് ചെയ്യുക
Click Here to Download Mobile Phone പദസഹായി

Friday, 3 May 2013

139.ഓരോ ഡിവിഷനിലേയും പാഠപുസ്തക വിതരണ വിവരങ്ങള്‍ ക്രോഡീകരിക്കാം
അതിനായി ആദ്യം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് TEXT BOOK DIVISION WISE ANALYSER എന്ന Excel Sheet ഡൌണ്‍ലോഡ് ചെയ്യുക.
CLICK HERE TO DOWNLOAD TEXTBOOK SUPPLIED ANALYER

തുടര്‍ന്ന് അതില്‍ ഓരോ ഡിവിഷനിലേയും കുട്ടികളുടെ പേര് പേസ്റ്റ് ചെയ്യുക .
തുടര്‍ന്ന് ഓരോ കുട്ടിയും വാങ്ങിയ / വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ വില അതാതു വിഷയത്തിനു നേരെയുള്ള സെല്ലില്‍ ടൈപ്പ് ചെയ്യുക.
അപ്പോള്‍ ഒന്നാമത്തെയും രണ്ടാമത്തെയും പേജില്‍ ഓരോ കുട്ടിയും തരേണ്ട തുക കാണാം
മൂന്നാമത്തെ പേജില്‍ ഓരോ ഡിവിഷനിലേയും ഓരോ വിഷയത്തിന്റേയും പുസ്തകങ്ങളുടെ എണ്ണം , വില , ആകെ പുസ്തകങ്ങളുടെ എണ്ണം , വില എന്നിവ കാണാം .
ആദ്യം  കുട്ടികളുടെ പേര് പേസ്റ്റ് ചെയ്ത പേജ് പ്രിന്റ് ഔട്ട് എടുത്ത് വിവരശേഖരണം നടത്തിയതിനുശേഷം കമ്പ്യുട്ടറില്‍ ഡാറ്റ എന്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമായി

Saturday, 9 February 2013

137.നിങ്ങളുടെ ബ്ലോഗില്‍ ഒരു Drop Down Menu ഉണ്ടാക്കുന്നതെങ്ങനെ ?സാധാരണയായി ഒരു ബ്ലോഗിന്റെ ഏറ്റവും മുകളിലായി പേരും മറ്റ് വിവരണങ്ങളൊക്കെ കഴിഞ്ഞാല്‍ Page സെറ്റ്ചെയ്യുക പതിവാണ് . ഇത്തരത്തില്‍ ഒന്നിലധികം പേജുകള്‍ ഒരു ബ്ലോഗില്‍ ഉണ്ടാക്കാം . പക്ഷെ ഇതിന്റെ ഒരു അപര്യാപ്തത എന്താണെന്നുവെച്ചാല്‍  ഒരു ബ്ലോഗിന്റെ ഡിഫാള്‍ട്ടായ എല്ലാ കാര്യങ്ങളും എല്ലാ പേജിലുംഉണ്ടാകുമെന്നതാണ്.

(ഇതില്‍  ഗുണവും ദോഷവും ഉണ്ട് എന്ന കാര്യം മറച്ചുവെക്കുന്നില്ല.)
എങ്കിലും വിസ്താരത്തിലേക്കു കടക്കാതെ Drop Down Menu  ഉണ്ടാക്കുന്ന കാര്യത്തിലേക്കു കടക്കുന്നു
അതിനായി ആദ്യം
Blogger > Design > Page Elements എന്ന രീതിയില്‍ മുന്നേറുക
തുടര്‍ന്ന്  ഹെഡ്ഡറിനു താഴെ
HTML/JavaScript Widget സെലക്ട് ചെയ്യുക
അതിനുശേഷം താഴെ പറയുന്ന HTML കോഡ് അതില്‍ പേസ്റ്റ് ചെയ്യുക

Home

Name 1

Name 2

Name 3

Sub Page :1

Sub Page : 2

Sub Page : 3

മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്തവ മാറ്റി അനുയോജ്യമായ പേര്‍ കൊടുക്കാവുന്നതാണ് # എന്നതു മാറ്റി ലിങ്കു ചെയ്യേണ്ട പേജുകളോ ബ്ലോഗുകളുടേയോ സൈറ്റുകളുടേയോ അഡ്രസ് കൊടുക്കുക
ഇത് സേവ് ചെയ്യുക .
ഇനി അടുത്തതായി Design > Edit HTML എന്ന രീതിയില്‍ മുന്നേറുക

( ഇതൊക്കെ ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും പ്രശ്നം പറ്റിയാല്‍ പരിഹരിക്കുന്നതിനായി template ന്റെ ബാക് അപ്എടുക്കാന്‍ മറക്കരുതേ )

അങ്ങനെ  Edit HTML  എത്തിക്കഴിഞ്ഞാല്‍
Ctrl + F അമര്‍ത്തി സെര്‍ച്ച് ചെയ്യുക
സെര്‍ച്ച് ബോക്സ് വന്നാല്‍ താഴെ കൊടുത്തിട്ടുള്ള കോഡ് പേസ്റ്റ് ചെയ്യുക
]]></b:skin>
അത് കണ്ടെത്തിയാല്‍ അതിനു മുകളിലായി താഴെ കൊടുക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക

/*----- MBT Drop Down Menu ----*/

#mbtnavbar {
background: #060505;
width: 960px;
color: #FFF;
margin: 0px;
padding: 0;
position: relative;
border-top:0px solid #960100;
height:35px;

#mbtnav {
margin: 0;
padding: 0;

#mbtnav ul {
float: left;
list-style: none;
margin: 0;
padding: 0;

#mbtnav li {
list-style: none;
margin: 0;
padding: 0;
border-left:1px solid #333;
border-right:1px solid #333;
height:35px;

#mbtnav li a, #mbtnav li a:link, #mbtnav li a:visited {
color: #FFF;
display: block;
font:normal 12px Helvetica, sans-serif;    margin: 0;
padding: 9px 12px 10px 12px;
text-decoration: none;

#mbtnav li a:hover, #mbtnav li a:active {
background: #BF0100;
color: #FFF;
display: block;
text-decoration: none;
margin: 0;
padding: 9px 12px 10px 12px;

#mbtnav li {
float: left;
padding: 0;

#mbtnav li ul {
z-index: 9999;
position: absolute;
left: -999em;
height: auto;
width: 160px;
margin: 0;
padding: 0;

#mbtnav li ul a {
width: 140px;

#mbtnav li ul ul {
margin: -25px 0 0 161px;

#mbtnav li:hover ul ul, #mbtnav li:hover ul ul ul, #mbtnav li.sfhover ul ul, #mbtnav li.sfhover ul ul ul {
left: -999em;

#mbtnav li:hover ul, #mbtnav li li:hover ul, #mbtnav li li li:hover ul, #mbtnav li.sfhover ul, #mbtnav li li.sfhover ul,

#mbtnav li li li.sfhover ul {
left: auto;

#mbtnav li:hover, #mbtnav li.sfhover {
position: static;

#mbtnav li li a, #mbtnav li li a:link, #mbtnav li li a:visited {
background: #BF0100;
width: 120px;
color: #FFF;
display: block;
font:normal 12px Helvetica, sans-serif;
margin: 0;
padding: 9px 12px 10px 12px;
text-decoration: none;
z-index:9999;
border-bottom:1px dotted #333;

#mbtnav li li a:hover, #mbtnavli li a:active {
background: #060505;
color: #FFF;
display: block;     margin: 0;
padding: 9px 12px 10px 12px;
text-decoration: none;

തുടര്‍ന്ന് സേവ് ചെയ്യുക
വാല്‍ക്കഷണം
1. മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്ത നിറങ്ങള്‍ മാറ്റി അനുയോജ്യമായ നിറങ്ങളുടെ കോഡ് കൊടുക്കാവുന്നതാണ് .

Sunday, 20 January 2013

136.Microsoft excel ല്‍ നിങ്ങള്‍ സെലക്ട് ചെയ്ത എല്ലാ സെല്ലിലും ഒരേ Text അഥവാ Number വരുവാനെന്തുചെയ്യണംഅതിനായി ആദ്യത്തെ സെല്ലില്‍ ആവശ്യമായ Text അഥവാ Number ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് പ്രസ്തുത Text അഥവാ Number വരേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന് Ctrl , D എന്നീ ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ എല്ലാ സെല്ലിലും പ്രസ്തുത Text അഥവാ Number വന്നീട്ടുണ്ടായിരിക്കും

Sunday, 13 January 2013

135.Microsoft Excel ലെ blank rows delete ചെയ്യുന്നതെങ്ങനെ
അതിനായി ആദ്യം blank rows ഉള്ള ഷീറ്റ് ഓപ്പണ്‍ ചെയ്യുക
തുടര്‍ന്ന് blank rows ഉള്ള  കോളത്തിലെ എല്ലാ റോകളും സെലക്ട് ചെയ്യുക.
തുടര്‍ന്ന്  F5  അമര്‍ത്തുക .

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ special ക്ലിക്ക്  ചെയ്യുക
അതില്‍ blanks എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക

ഒ കെ ക്ലിക്ക് ചെയ്യുക .
തുടര്‍ന്ന് Right click ചെയ്ത്  Entire row സെലക്ട് ചെയ്യുക

ഒ കെ ക്ലിക്ക് ചെയ്യുക .
blank rows എല്ലാം അപ്രത്യക്ഷമായിട്ടുണ്ടാകും

134.Microsoft Excel ല്‍ എല്ലാ sheet ലും ഒരേ ഹെഡ്ഡിംഗ് വരുവാന്‍ എന്തുചെയ്യണം
നിങ്ങള്‍ക്ക് ഡാറ്റ ഒന്നിലേറെ വര്‍ക്ക്ഷീറ്റുകളില്‍ എന്റര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ഗ്രൂപ്പ്  ചെയ്യുന്നത് എളുപ്പമാണ് .
അതിനായി ആദ്യം ഒരു Microsoft Excel ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് Ctrl കീ യില്‍ പ്രസ്സ് ചെയ്ത് എല്ലാ ഷീറ്റുകളും സെലക്ട് ചെയ്യുക.
അപ്പോള്‍ ഫയല്‍ നെയിമിന്റെ കൂടെ ഗ്രൂപ്പ് എന്നുവരുന്നതുകാണാം.
തുടര്‍ന്ന് ഒരു ഷീറ്റില്‍ കോളം ഹെഡ്ഡിംഗ് എന്റര്‍ ചെയ്യുക.
അത് എല്ലാ ഷീറ്റിലും വരുന്നതുകാണാം.
group ചെയ്യാത്ത മറ്റൊരു ഷീറ്റില്‍ ക്ലിക്ക് ചെയ്ത് അണ്‍ഗ്രൂപ്പ് ചെയ്യാം
ഷീറ്റൂകളെ ഗ്രൂപ്പുചെയ്യുവാന്‍ മറ്റൊരു മാര്‍ഗ്ഗം
അതിനായി ആദ്യം ഏതെങ്കിലുമൊരു ഷീറ്റില്‍ Right Click ചെയ്യുക
തുടര്‍ന്ന് Select all sheets എന്ന ടാബ് സെലക്ട് ചെയ്യുക.
ഷീറ്റൂകളെ  അണ്‍ഗ്രൂപ്പുചെയ്യുവാന്‍ മറ്റൊരു മാര്‍ഗ്ഗം
അതിനായി ആദ്യം ഏതെങ്കിലുമൊരു ഷീറ്റില്‍ Right Click ചെയ്യുക
തുടര്‍ന്ന്  ungroup  sheets എന്ന ടാബ് സെലക്ട് ചെയ്യുക.
ഒന്നിലധികം ഷീറ്റുകള്‍ സെലക്ട് ചെയ്താല്‍ Title ല്‍ [Group] എന്നുകാണാം.

Followers