Thursday 9 June 2011

76.Excel ല്‍ പ്രിന്റ് ചെയ്യുമ്പോള്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുത്തുന്നതെങ്ങനെ ?


അതിനായി ആദ്യം പ്രിന്റ് ചെയ്യേണ്ട Excel ഫയല്‍ തുറക്കുക.
അതിനുശേഷം Page Layout ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Page Setup എന്ന വിന്‍ഡോ വരും .
അതിലെ Sheet ല്‍ ക്ലിക്ക് ചെയ്യുക.
അതിനുശേഷം
Rows to repeat at top എന്നതിനുനേരെയുള്ള സെല്ലിന്റെ

വലതുഭാഗത്ത്  ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Page Setup - Rows to repeat at top എന്ന വിന്‍ഡോ

വരും .

അപ്പോള്‍ നമ്മുടെ ഫയലിന്റെ എല്ലാ പേജിലും ആവര്‍ത്തിച്ചു വരേണ്ട

റോകള്‍ സെലക്ട് ചെയ്യുക.
അപ്പോള്‍ അവിടെ Print_Titles എന്ന് വന്നിട്ടുണ്ടായിരിക്കും .
അതിനുശേഷം പ്രസ്തുത വിന്‍ഡോ ക്ലോസ് ചെയ്യുക.
Page Setup Window ല്‍ OK ക്ലിക്ക് ചെയ്യുക.
ഇനി ഫയലിന്റെ ഇടതുഭാഗത്ത് മുകളിലുള്ള Office ബട്ടണില്‍ ക്ലിക്ക്

ചെയ്ത് Print Preview എടുത്തുനോക്കു .
എല്ലാ പേജിലും ഹെഡ്ഡിംഗ് ആവര്‍ത്തിച്ചു വന്നിരിക്കുന്നതായി

കാണാം.

Followers