Showing posts with label 87..നിങ്ങള്‍ക്ക് Microsoft Excel ല്‍ Grade കണ്ടുപിടിക്കാം.. Show all posts
Showing posts with label 87..നിങ്ങള്‍ക്ക് Microsoft Excel ല്‍ Grade കണ്ടുപിടിക്കാം.. Show all posts

Wednesday, 26 October 2011

87..നിങ്ങള്‍ക്ക് Microsoft Excel ല്‍ Grade കണ്ടുപിടിക്കാം.



അതിനായി ആദ്യം നാം കുട്ടികളുടെ പേര് , മാര്‍ക്ക് എന്നിവ Enter ചെയ്യുക.
അതിനുശേഷം ഒരു Grade പട്ടിക ഒരു ഭാഗത്ത് ഉണ്ടാക്കുക .
( ഇത് Print Area യില്‍ വരരുത് )
ചിത്രം താഴെ
താഴെ കൊടുത്തിരിക്കുന്ന ചിത്രം 20 ന്റെ ഗ്രേഡ് പട്ടിക ആണ്

തുടര്‍ന്ന് Grade എന്റര്‍ ചെയ്യേണ്ട കോളത്തിലെ ആദ്യത്തെ  സെല്‍ സെലക്ട് ചെയ്യുക.
പ്രസ്തുത സെല്ലില്‍ = എന്ന ചിഹ്നം ടൈപ്പ് ചെയ്യൂക.
തുടര്‍ന്ന് ‍ ഫങ്‌ഷന്‍ ബാറില്‍ LookUp സെലക്ട് ചെയ്ത് ക്ലിക്ക് ചെയ്യൂക.

അപ്പോള്‍ Select Arguments എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും .

അതില്‍മുകളിലത്തെ വരി സെലക്ട് ആയി കിടക്കുന്നതുകാണം.
OK ക്ലിക്ക് ചെയ്യൂക.
അപ്പോള്‍ Function Arguments എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും .


അതില്‍ Look_Value എന്നതുനുനേരെ ക്ലിക്ക് ചെയ്ത് ഏത് കോളത്തിലെ മാര്‍ക്കിന്റെ ഗ്രേഡാണോ കാണേണ്ടത് പ്രസ്തുത കോളത്തിലെ മാര്‍ക്ക് എന്റര്‍ ചെയ്ത സെല്ലുകള്‍ മുഴുവനും സെലക്ട് ചെയ്യുക .

 തുടര്‍ന്ന്   Look_Vector എന്നതിനു നേരെ ക്ലിക്ക് ചെയ്ത് ഏതിനെ അടിസ്ഥാനപ്പെടുത്തിയാണോ നാം ഗ്രേഡ് കൊടൂക്കേണ്ടത്  സെല്ലുകള്‍ അടങ്ങിയ കോളം സെലക്ട് ചെയ്യൂക.
( ഇത് ഗ്രേഡ് പട്ടികയില്‍ നാം ആദ്യത്തെ കോളമായി പരിഗണിക്കുന്നു)

 തുടര്‍ന്ന്  Result_Vector എന്നതിനു നേരെ ക്ലിക്ക് ചെയ്ത് ഏത് ലെറ്റര്‍ ഗ്രേഡുകളാണോ നാം കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത് ആ സെല്ലുകള്‍ അടങ്ങിയ കോളം സെലക്ട് ചെയ്യൂക
തുടര്‍ന്ന് Enter അമര്‍ത്തുക.
അപ്പോള്‍ പ്രസ്തുത സെല്ലില്‍ ആ കുട്ടിയുടെ ഗ്രേഡ് വന്നീട്ടുണ്ടാകും .
ഇനി നമുക്ക് ബാക്കിയുള്ള എല്ലാ‍ സെല്ലിലും ഗ്രേഡ് വരണം
അതിനായി വെറുതെ താഴോട്ട് പിടിച്ചൂ വലിച്ചാല്‍ ശരിയാവില്ല.
വീണ്ടും ഗ്രേഡ് കണ്ട സെല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ഫോര്‍മുല ബാറില്‍ പ്രസ്തുത സെല്ലിലെ ഫോര്‍മുല നമുക്ക് കാണാം.
അതായത് LOOKUP( D4:D45,AA4:AA13,AB4:AB13)
എന്ന രൂപത്തിലുള്ള ഫോര്‍മുലയായിരിക്കും കാണുന്നത് .
ഇനി ഈ ഫോര്‍മുലയുടെ അര്‍ഥം വിശദമാക്കാം.
ഇവിടെ D4 എന്ന സെല്ലിലാണ് ആദ്യത്തെ കുട്ടിയുടെ മാര്‍ക്ക് കിടക്കുന്നത് .
ഇവിടെ D45 എന്ന സെല്‍ വരെ പ്രസ്തുത കുട്ടികളുടെ മാര്‍ക്ക് ഉണ്ട് .
AA4മുതല്‍ AA13 വരെയാണ് ഗ്രേഡ് കണക്കാക്കുന്ന മാനദണ്ഡം കിടക്കുന്നത് .
AB4മുതല്‍ AB13 വരെയാണ് മാനദണ്ഡത്തിനനുസരിച്ച ലറ്റര്‍ ഗ്രേഡുകള്‍  കിടക്കുന്നത് .
ഇനി അടുത്ത സെല്ലുകളില്‍ വരണമെങ്കില്‍ ഡോളര്‍ ചിഹ്നം ഈ സമവാക്യത്തിനിടയില്‍ ടൈപ്പ് ചെയ്യണം .
അപ്പോള്‍ അത്  ഈ രീതിയില്‍ വരും
=LOOKUP(D4:$D$45,$AA$4:$AA$13,$AB$4:$AB$13)
ഇനി Enter  അമര്‍ത്തുക .
തുടര്‍ന്ന് പ്ലസ് ചിഹ്നത്തില്‍ മൌസ് പോയിന്റര്‍ അമര്‍ത്തി താഴോട്ട് പിടിച്ചൂ വലിക്കുക.
അപ്പോള്‍ എല്ലാ സെല്ലിലും ഗ്രേഡ് വന്നിട്ടുണ്ടാകും .
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഇവിടെ ഗ്രേഡ് പട്ടികയില്‍ ab ടൈപ്പ് ചെയ്തിരിക്കുന്നത് കണ്ടല്ലോ.
അതിനര്‍ത്ഥം ആ കുട്ടി Absent  ആണ് എന്ന് സൂചിപ്പിക്കുവാനാണ് .
അതിനാല്‍ മാര്‍ക്ക് ഇടുന്ന സെല്ലില്‍ കുട്ടി പരീക്ഷക്ക് ഹാജരായില്ലെങ്കില്‍  ab ടൈപ്പ്  ചെയ്യുക.
അപ്പോള്‍ ഗ്രേഡ് കോളത്തില്‍  ab എന്ന് വരും .
ഇനി നമുക്ക് നമ്മുടെ വിഷയത്തില്‍  ഓരോ ഗ്രേഡിലും വരുന്ന കുട്ടികളുടെ എണ്ണമാണ് .
അതിനായി ആദ്യം ഒരു പട്ടിക പ്രിന്റ് ഏരിയയിലല്ലാതെ തയ്യാറാക്കുക.                                                    ചിത്രം താഴെ

അതില്‍ ഓരോ കോളത്തിന്റെ ഹെഡ്ഡിംഗ് ആയി വിവിധ ഗ്രേഡുകള്‍ കൊടുക്കുക.
റോയില്‍ ഓരോ വിഷയവും കൊടുക്കുക.
ചിത്രത്തില്‍ കാണുന്നതുപോലെ

തുടര്‍ന്ന് A+ എത്ര എണ്ണമുണ്ട് എന്ന് കാണേണ്ട സെല്ലില്‍ = ചിഹ്നം ടൈപ്പ് ചെയ്ത് ഫങ്‌ഷന്‍ ബാറില്‍ COUNTIF സെലക്ട് ചെയ്യുക.
അപ്പോള്‍ FUNCTION ARGUMENTS എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും
അതില്‍  RANGE എന്നതിനുനേരെ ക്ലിക്ക് ചെയ്ത് ഏത് കോളത്തിലെ സെല്ലുകളീലാണ് പ്രസ്തുത വിഷയത്തിന്റെ ഗ്രേഡ് കിടക്കുന്നത് ആ സെല്ലുകള്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന്  CRITERIA  എന്നതിനുനേരെ ക്ലിക്ക് ചെയ്യുക.
അവിടെ ഏത് ഗ്രേഡിന്റെ എണ്ണമാണോ കാണേണ്ടത് അത് ടൈപ്പ് ചെയ്യുക.
അതായത് ഇവിടെ A+  എന്ന് ടൈപ്പ് ചെയ്യണം.
തുടര്‍ന്ന് OK ക്ലിക്ക് ചെയ്യൂക .
അപ്പോള്‍ A+ എത്ര എണ്ണമുണ്ടോ അത്രയും എണ്ണം വന്നിട്ടുണ്ടാകും .
ഒരു ഉദാഹരണം താഴെ കൊടുക്കുന്നു
=COUNTIF(E4:E45,"A+")
നാം OK ക്ലിക്ക് ചെയ്താല്‍ പ്രസ്തുത സെല്ലിലെ ഫോര്‍മുല ഇതായിരിക്കും .
ഇത് കോപ്പി ചെയ്ത് മറ്റ് സെല്ലുകളില്‍ പേസ്റ്റ് ചെയ്യുക.
( പ്രസ്തുത വിഷയത്തിന്റെ മാത്രം )
അതാത് ഗ്രേഡിനനുസരിച്ച് A+ എന്നത് A, B+ , B .... എന്നിങ്ങനെ മാറ്റുക .
ഇത്തരത്തില്‍ ഒരു ഡിവിഷന്റെ തയ്യാറായിക്കഴിഞ്ഞാല്‍ തുടര്‍ന്ന് എല്ലാ ക്ലാസ് ടെസ്റ്റുകള്‍ക്കും അത്
ഉപയോഗിക്കാം .
മാര്‍ക്ക് മാത്രമല്ലേ മാറിവരുന്നുള്ളു
ആശംസകളോടെ .

Followers