Saturday, 26 November 2011

97..വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് എസ്.എം.എസ്. രജിസ്ട്രേഷന്‍ നിലവില്‍ വന്നു
വൈദ്യുതി തകരാര്‍ എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ടോള്‍-ഫ്രീ ട്രബിള്‍ കോള്‍ മാനേജ്മെന്റ് സെന്ററും നിലവില്‍ വന്നു.

ഈ സംവിധാനത്തില്‍ ഉപഭോക്താവിന് 537252 എന്ന നമ്പരിലേക്ക് കണ്സ്യൂമര്‍ നമ്പരും സെക്ഷന്‍ ഓഫീസ് കോഡും മൊബൈല്‍ ഫോണ്‍ മുഖേന എസ്.എം.എസ്. ചെയ്യാവുന്നതാണ്.

SMS അയക്കേണ്ട രീതി KSEB <space> Section Code <space> Consumer No.

ബോർഡിലെ സെര്‍വർ കമ്പ്യൂട്ടറില്‍ പരാതി ലഭിച്ചാലുടന്‍ ഒരു രജിസ്റ്റര്‍ നമ്പര്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ്. ആയി അയയ്ക്കുന്നു. അപ്പോള്‍ തന്നെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസില്‍ നിലവിലുള്ള കമ്പ്യൂട്ടറിലും ലഭ്യമാകും. കൂടാതെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കും അയയ്ക്കുന്നു. പരാതി പരിഹരിച്ചതിനുശേഷം പ്രസ്തുത കമ്പ്യൂട്ടര്‍ മുഖേന ആ വിവരം ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു എസ്.എം.എസ്. ആയി അറിയിക്കുന്നു.

ഉപഭോക്താവിന് തൃപ്തികരമായ രീതിയില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെടുന്നതിനായി 155333 എന്ന ടോള്‍-ഫ്രീ നമ്പരും ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

96.മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ( പുസ്തക പരിചയം)ഗ്രന്ഥകാരന്‍ : സന്തോഷ് . കെ ( ബി .ടെക് )
 പുസ്തകത്തെക്കുറിച്ച് :
മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ,എന്നിവയെക്കുറിച്ച് സാധാരണക്കാരന് , പലപ്പോഴും പലകാര്യങ്ങളും അറിയില്ല. എന്നാല്‍ ഈ പത്തുരൂപ വിലയുള്ള ഈ പുസ്തകത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ലഘുവായി ,സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ , വിവരിച്ചിട്ടുണ്ട് . 1. എന്താണ് ത്രീ ജി ? 2. വീഡിയോ കോള്‍ ലഭ്യമാകാന്‍ എന്തുചെയ്യണം ? 3.ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സെറ്റിംഗ്‌സിന് എന്തുചെയ്യണം ? 4.എന്താണ് ജി പി എസ് ? 5.വാഹനങ്ങളില്‍ ജി പി എസ് ന്റെ ധര്‍മ്മമെന്ത് ? 6.എന്താണ് IMEI Number ? 7.Software Version അറിയുന്നതെങ്ങനെ ? തുടങ്ങിയവയെക്കുറിച്ചൂള്ള ചോദ്യോത്തരങ്ങള്‍ ഇതില്‍ പ്രധാനമാണ്

95.Directory of information Technology നിഖണ്ടു ( പുസ്തക പരിചയം)

ഗ്രന്ഥകര്‍ത്താവിന്റെ പേര് : കെ . രവീന്ദ്രന്‍ പ്രസാധകര്‍ : ഡി സി ബുക്സ് ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുമായി ബന്ധപ്പെടുന്ന പുതുമുഖക്കാര്‍ക്ക് പലപ്പോഴും പല സാങ്കേതിക പദങ്ങളും പഠനമദ്ധ്യേ വന്നുപെടാറുണ്ട് . ഇത്തരം കാര്യങ്ങളെക്കുറിച്ചൂള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ സംശയം തീര്‍ത്തുപോയാല്‍ അത് വളരെ ഉപകരിക്കും . അത്തരമൊരു പുസ്തകമാണ് ഇത് . ഐ ടി സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തിലുള്ള വിശദീകരണം നല്‍കിയിരിക്കുന്നു.

Friday, 25 November 2011

94.Microsoft Word ലെ എല്ലാ വാക്കുകളും കാപ്പിറ്റല്‍ ആക്കിമാറ്റാനുള്ള എളുപ്പമാര്‍ഗ്ഗവും മറ്റു Short cuts ഉംഎല്ലാ അക്ഷരങ്ങളും കാപ്പിറ്റല്‍ ലറ്ററിലാക്കുവാനായി ആദ്യം ടെപ്പ് ചെയ്ത എല്ലാ വാക്കുകളും സെലക്ട് ചെയ്യൂക . തുടര്‍ന്ന് Ctrl+Shift+A എന്ന ക്രമത്തില്‍ Press ചെയ്യൂക.
അല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം ഇതാ
അതായത് ആദ്യം എല്ലാ വാക്കുകളും സെലക്ട് ചെയ്തതിനുശേഷം Shift + F3 അമര്‍ത്തുക . ഓരോ പ്രാവശ്യം അമര്‍ത്തുമ്പോഴും അതിന്റെ വ്യത്യാസം മനസ്സിലാക്കാം.
ഇതുപോലെ നമുക്ക് ഉപയോഗിക്കാവുന്ന മറ്റ് ഷോര്‍ട്ട് കട്ട്സ് താഴെ കൊടുക്കുന്നു.

Open the Font dialog box to change the font. CTRL+SHIFT+F
Increase the font size. CTRL+SHIFT+>
Decrease the font size. CTRL+SHIFT+<
Increase the font size by 1 point. CTRL+]
Decrease the font size by 1 point. CTRL+[
Open the Font dialog box to change the formatting of characters. CTRL+D
Change the case of letters. SHIFT+F3
Format all letters as capitals. CTRL+SHIFT+A
Apply bold formatting. CTRL+B
Apply an underline. CTRL+U
Underline words but not spaces. CTRL+SHIFT+W
Double-underline text. CTRL+SHIFT+D
Apply hidden text formatting. CTRL+SHIFT+H
Apply italic formatting. CTRL+I
Format letters as small capitals. CTRL+SHIFT+K
Apply subscript formatting (automatic spacing). CTRL+EQUAL SIGN
Apply superscript formatting (automatic spacing). CTRL+SHIFT+PLUS SIGN
Remove manual character formatting. CTRL+SPACEBAR
Change the selection to the Symbol font. CTRL+SHIFT+Q

93.കമ്പ്യുട്ടര്‍ ഓഫായിരിക്കുമ്പോള്‍ സി ഡി ഡൈവില്‍ നിന്ന് CD എങ്ങനെ പുറത്തെടുക്കാം .
പലപ്പോഴും സംഭവിക്കാവുന്ന കാര്യമാണ് മുകളില്‍ പറഞ്ഞത് .  കറന്റുപോയ അവസരത്തില്‍ , സി ഡി ഡ്രൈവില്‍ ,സി ഡി പെട്ടുപോകാറുണ്ട് . അതെടുക്കാനായി , ആദ്യം ഒരു സൂചിയോ അല്ലെങ്കില്‍ പേപ്പര്‍ ക്ലിപ്പോ എടുക്കുക . അതിനുശേഷം അതിന്റെ കൂര്‍ത്ത അഗ്രം ഉപയോഗിച്ച്  സി ഡി ഡ്രൈവിന്റെ തൊട്ടുതാഴെയായി കാണുന്ന ചെറിയ സുഷിരത്തില്‍ കുത്തുക . ( ചിലപ്പോള്‍ നിങ്ങള്‍ ആദ്യമായാവും ഇത്തരത്തിലുള്ള ഒരു സുഷിരം തന്നെ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് )  അപ്പോള്‍ ഡൈവ് തുറന്നു വരും ഇപ്രകാരം സി ഡി പുറത്തേക്കെടുക്കാം. ചിത്രങ്ങള്‍ താഴെ
ആശയസഹായം : സിം‌രാജ് മാഷ് , പെങ്ങാമുക്ക് ഹൈസ്കൂള്‍ 

Saturday, 19 November 2011

92.pdf മലയാളം ഫയലുകള്‍ എങ്ങനെ Edit ചെയ്യാം ..
അതിനായി ആദ്യം പ്രസ്തുത pdf  മലയാളം ഫയല്‍ തുറക്കുക.
അതിനുശേഷം മെനു ബാറില്‍ പോയി
Tools --> Select & Zoom --> Snap Tool ല്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഒന്നാമത്തെ പേജില്‍ മുഴുവനായോ അല്ലെങ്കില്‍ ആവശ്യമുള്ള ഭാഗമോ Select  ചെയ്യുക.
അപ്പോള്‍ The Selected area has been copied എന്ന മേസേജ് വരും .

അതില്‍ OK ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Microsoft Paint Open ചെയ്യുക.
അതിനുശേഷം Edit --> Pase
അപ്പോള്‍ പ്രസ്തുത പേജ് പേസ്റ്റ് ആയിട്ടുണ്ടാകും .
തുടര്‍ന്ന് File --> Page Set up

അപ്പോള്‍ പേജ് Page Set up ഡയലോഗ് ബോക്സ് വരും .

അതില്‍ SIze  എന്നുള്ളിടത്ത് A4 സെലക്ട് ചെയ്യുക .

അതുപോലെ മാര്‍ജിന്‍ ഒക്കെ അനുയോജ്യമായത് സെലക്ട് ചെയ്യുക.
തുടര്‍ന്ന് Fit to എന്നുള്ളതിനു നേരെയുള്ള രണ്ട് കള്ളികളിലൂം 1 സെലക്ട് ചെയ്യുക.
തുടര്‍ന്ന് വെണമെങ്കില്‍ File --> Print Preview ല്‍ ക്ലിക്ക് ചെയ്യുക.
പ്രിവ്യൂ കണ്ട് തൃപ്തിപ്പെട്ടതിനുശേഷം പ്രിന്റ് എടുക്കാം
അതുമല്ലെങ്കില്‍ ചിത്രഫയലായി സേവ് ചെയ്ത ശേഷം വേഡില്‍ പേസ്റ്റ് ചെയ്യാം .

Thursday, 17 November 2011

91.മലയാള മനോരമ ദിനപ്പത്രം സൌജന്യമായി ഇന്റര്‍നെറ്റില്‍ വായിക്കാം


ഇനി മുതല്‍ മലയാള മനോരമ ദിനപ്പത്രം സൌജന്യമായി ഈന്റര്‍നെറ്റില്‍ വായിക്കാം. അതിനായി ഒരു പൈസയും മുടക്കേണ്ടതില്ല . ഇതിനായി നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെയോ മുകളിലോ ഉള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക . തുടര്‍ന്ന് വരുന്ന പേജുകള്‍ പൂരിപ്പിക്കുക . മുന്‍പ് ഇതുപോലെ മലയാള മനോരമ വാരികയും സൌജന്യാമായി കുറച്ചു നാള്‍ വായിക്കുവാനായി അനുവദിച്ചിരുന്നു.

90. UBUNTU മലയാളം ടൈപ്പിംഗ് സഹായി ഡൌണ്‍ലോഡ് ചെയ്യൂ

സമ്പൂര്‍ണ്ണയില്‍  വിദ്യാര്‍ഥിയുടെ ചില വിവരങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടതുണ്ടല്ലോ . ഇക്ക്കര്യത്തില്‍ സഹായമായ  ഒരു പിഡീഫ് ഫയല്‍  ( ശ്രീ രാജേഷ് മാഷ് തയ്യാറാക്കിയത് ) താഴെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം .   CLICK HERE TO DOWNLOAD  

Tuesday, 8 November 2011

89.നോട്ട് പാഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഡയറി എഴുതാം .


പണ്ടൊക്കെ വിദ്യാസമ്പന്നരുടെ പൊതുസ്വഭാവമായിരുന്നു ഡയറിയെഴുത്ത് .
 എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ പേനയും പേപ്പറുമൊക്കെ എടൂക്കാന്‍ സമയമെവിടെ അല്ലേ .
മാത്രമല്ല ; സര്‍ഗ്ഗത്മകത തുളുമ്പുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത സാഹിത്യ മനസ്സിന് അത് രേഖപ്പെടുത്തുവാനും ഇനി പറയുന്ന എളുപ്പവീദ്യ സഹായിക്കും .
അതിനായി ആദ്യം നോട്ട് പാഡ് തുറക്കുക .
അതിനു ശേഷം അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യൂക .
തുടര്‍ന്ന്‍ Enter അമര്‍ത്തുക .
പഴയതുപോലെ സേവ് ചെയ്യുക .
വീണ്ടും തുറന്നു നോക്കു .
അതില്‍ സമയവും തിയ്യതിയും വന്നീട്ടുണ്ടാകും .
ഇനി അതില്‍ ആ സമയത്തു തോന്നുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം .
പേസ്റ്റ് ചെയ്യാം
ഒക്കെ സ്വന്തം ഇഷ്ടം .
ഇനി മലയാളത്തിലാണ് ഫയല്‍ സേവ് ചെയ്യുന്നതെങ്കില്‍ encoding എന്നുള്ളിടത്ത് Default ആയ ANSI ക്കു പകരം UTF 8 സെലക്ട് ചെയ്ത് സേവ് ചെയ്യുക.
സംഗതി ഒ കെ

88.സമ്പൂര്‍ണ്ണ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ ശ്രദ്ധക്ക്
‘സമ്പൂര്‍ണ്ണ’ പദ്ധതിയില്‍ പത്താംക്ളാസുകാരുടെ എന്റര്‍ ചെയ്ത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്കൂളുകളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടല്ലോ .
പല സ്കൂളുകളിലും  , അവധി ദിവസങ്ങള്‍ അവഗണിച്ചുകൊണ്ട് , അദ്ധ്യാപകര്‍  വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയുമാണ്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  വിവരങ്ങളുടെ കൃത്യത ശരിയായില്ലെങ്കില്‍ പ്രശ്നമാണ് .
അല്ലെങ്കില്‍ പത്താംക്ലാസ് റിസല്‍ട്ട് അറിഞ്ഞ്  എസ് എസ് എല്‍ സി കാര്‍ഡ് കിട്ടുമ്പോള്‍ തെറ്റുപറ്റിയാല്‍ ആകെ പ്രശ്നമാകും .
അപ്പോള്‍ ഇത്തരത്തില്‍ ചെയ്ത കഷ്ടപ്പാടൊക്കെ വെറുതെയാകും .
കുട്ടിയും രക്ഷാകര്‍ത്താവുമൊക്കെ
 പ്രസ്തുത ക്ലാസ് ടീച്ചറിനുനേരെയും സ്കൂള്‍ പ്രിന്‍സിപ്പാളിനു നേരെയും പരാതിയുമായി വരും .
രേഖാമൂലവും വാക്കാലും
( വാക്കാലുമാണ് കൂടുതല്‍ ഭയക്കേണ്ടത് )
അതിനാല്‍ ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടുകൊണ്ട് കൃത്യത ഉറപ്പാക്കല്‍ പ്രക്രിയ ശരിയായി മുന്നോട്ടുനീങ്ങണം .
മാത്രമല്ല ചില സുരാക്ഷാ ക്രമീകരണങ്ങള്‍ നല്ലതുമാണ് .
അത്തരത്തിലുള്ള ഒന്നാണ് വിദ്യാര്‍ത്ഥിയുടെ വിവരങ്ങളുടെ  കൃത്യത ഉറപ്പാക്കിക്കഴിഞ്ഞ ശേഷമുള്ള Print Out .
അതിനായി ആദ്യം കുട്ടിയുടെ പേജ് എടുത്തശേഷം Edit ല്‍ ക്ലിക്ക് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു.
തുടര്‍ന്ന് Data Update ക്ലിക്ക് ചെയ്യുന്നു.
അതിനുശേഷം  മുകളിലെ Edit നടുത്തുള്ള Print ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ പുതിയ ഒരു വിന്‍ഡോ വരും
അതായത് Print Preview .
ഇനി അതിന്റെ ഇടതുവശത്ത് ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍  ക്രമീകരിക്കാം .
ഇനി ഇടതുഭാഗത്ത് Options നേരെ , അതായത് Headers and footers നു നേരെയുള്ള ടിക് മാര്‍ക്ക് മാറ്റുക .

അപ്പോള്‍ ഹെഡ്ഡറും ഫൂട്ടറുമില്ലാത്ത ഒരു ഡോക്യുമെന്റ് നമുക്ക് ലഭിക്കും .
ഇങ്ങനെ ഓരോ കുട്ടിയുടേയും നമുക്ക് പ്രിന്റ് ചെയ്ത് എടുക്കാം .
തുടര്‍ന്ന് വെരിഫിക്കേഷനുവേണ്ടി കുട്ടിയുടേയും രക്ഷിതാവിന്റേയും ഒപ്പ് (  കണ്ടു ബോദ്ധ്യപ്പെട്ടു എന്നു തെളിയിക്കുന്ന ) വാ‍ങ്ങിക്കാം .
ഇത് ഒരു കുട്ടിയുടെ മാത്രം കാര്യമാണ് .
ഈ രീതിയില്‍ മൊത്തം ക്ലാസിലെ കുട്ടികുളുടെ എടുക്കാം

ഇനി അതല്ല ഇപ്പോള്‍ നാം പ്രിന്റ് എടുക്കുന്നില്ല എന്നിരിക്കട്ടെ .
അങ്ങനെയെങ്കില്‍ പ്രസ്തുത ഫയല്‍ നമുക്ക് സേവ് ചെയ്യാം .
ഇങ്ങനെ മൊത്തം ക്ലാസിലെ കുട്ടികളുടെ ഫയല്‍ സേവ് ചെയ്ത് പിന്നീട് സൌകര്യമുള്ളപ്പോള്‍ പ്രിന്റ് എടുക്കാം .
 ഇത്തരത്തില്‍ സേവ് ചെയ്യുന്ന വിധം താഴെ കൊടുക്കുന്നു.
അതിനായി ആദ്യം , മുന്‍ പറഞ്ഞതുപോലെ Print ല്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്നു വരുന്ന Print Preview ല്‍ Right Click ചെയ്ത് save as സെലക്ട് ചെയ്യുക.

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ ഫയല്‍ നെയിം ആയി കുട്ടിയുടെ പേര് ( അത് മുന്‍പേ ഡോക്യുമെന്റില്‍ നിന്ന് കോപ്പി ചെയ്തിട്ടുണ്ടെങ്കില്‍ എളുപ്പമായി ) കൊടുക്കുക.
തുടര്‍ന്ന് സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ പ്രസ്തുത ഫയല്‍ പി ഡി എഫ് ആയി സേവ് ആകും .
ഇങ്ങനെ ക്ലാസിലെ മറ്റു കുട്ടികളുടേയും വിവരങ്ങള്‍ സേവ് ചെയ്യാം .
( ഇപ്പറഞ്ഞ കാര്യങ്ങള്‍ വിന്‍‌ഡോസിലോ ഉബുണ്ടുവിലോ ക്രോം ബ്രൌസര്‍ ഉപയോഗിച്ച് ചെയ്യുന്നതിനെ ആസ്പദമാ‍ക്കിയാണ് . മറ്റു ബ്രൌസറുകളിലും സമാനമായ കാര്യങ്ങള്‍ തന്നെയാണെന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് )
 നാം കുട്ടികളുടെ ഫയല്‍ സേവ് ചെയ്യുമ്പൊള്‍ ഒരു പ്രശ്നമുണ്ട് .
അതായത് ക്ലാസില്‍ 40 കുട്ടികള്‍ ഉണ്ടെങ്കില്‍ അത്ര എണ്ണം ഫയല്‍ വരും .
അവയൊക്കെ ഓരോന്നായി പ്രിന്റ് ചെയ്യുക എന്നത് ചിലരെ സംബന്ധിച്ച് അസൌകര്യമായിരിക്കും .
അതിനായി ഒരു വഴിയുണ്ട് .
ആദ്യം ഈ ഫയലുകളെയൊക്കെ ഒരു ഫോള്‍ഡറിലാക്കുക .
തുടര്‍ന്ന് ഇവയെ ഏതെങ്കിലും ഒരു pdf Joiner software ഉപയോഗിച്ച് ഒന്നാക്കുക.
ഉബുണ്ടുവില്‍ ഇത്തരത്തില്‍ ഒരു സോഫ്റ്റ്‌വെറുണ്ട് .
അതിന്റെ പേരാണ് pdf shuffler .
ഇത് Office  മെനുവിലാണ് സാധാരണയായി കാണാറുപതിവ് .
ഇതിലേക്ക് യോജിപ്പിക്കേണ്ട ഫയലുകള്‍ Import ചെയ്യുക.
എത്ര ഫയലുകള്‍ കൂട്ടിച്ചേര്‍ക്കണമോ അത്രയും എണ്ണം Import ചെയ്യുക.
തുടര്‍ന്ന് file Name കൊടുത്ത് Export ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ എല്ലാ ഫയലുകളും ഒന്നായി കാണാം.

അതല്ല , നിങ്ങള്‍ ഈ കാര്യങ്ങള്‍ വിന്‍ഡോസിലാണ് ചെയ്യുന്നത് എന്നിരിക്കട്ടെ .
അങ്ങനെയെങ്കില്‍ ഏതെങ്കിലും pdf Joiner സൊഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.
താഴെ പറയുന്ന സോഫ്റ്റ്വെയര്‍ കുഴപ്പമില്ലാത്തതാണ് .
pdfsam
ഇത് ഡൌണ്‍‌ലോഡ് ചെയ്യുവാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://pdf-split-and-merge.en.softonic.com/വാല്‍ക്കഷണം :
കൂടുതല്‍ മെച്ചപ്പെടൂത്തുവാനുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു

Followers