നമുക്ക് പലപ്പോഴും പട്ടികാരൂപത്തിലുള്ള (ടേബിള്‍ ) ഡാറ്റ പി ഡി എഫ് ഫയലുകളായി ലഭിക്കാറുണ്ട്
, അത്തരത്തില്‍ ഫയലുകള്‍ ലഭിച്ചാല്‍ ഡാറ്റ വിശകലനം ചെയ്യുവാന്‍ ഏറെ ബുദ്ധിമുട്ടാണ് . ഉദാഹരണത്തിന് ഹയര്‍ സെക്കന്‍ഡറിയുമായി ബന്ധപ്പെട്ട പ്രത്യേകിച്ച് - അലോട്ട് മെന്റ് - ലിസ്റ്റുകള്‍ - പലപ്പോഴും pdf ഫയലുകളായി ലഭിക്കാറുണ്ട് . അതിനാല്‍ ഓരോ സ്കൂളിലും ഫസ്റ്റ് ഓപ്ഷന്‍ , സെക്കന്‍ഡ് ഓപ്ഷന്‍ തുടങ്ങിയവ കൊടുത്ത കുട്ടികളുടെ എണ്ണം അറിയുവാന്‍ പലപ്പോഴും എണ്ണിനോക്കേണ്ട അവസ്ഥയുണ്ട് . എന്നാല്‍ ഈ ഫയലുകളെ excel ഫയലുകളാക്കി മാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാം .
ഇതിനായി നമുക്ക് ആശ്രയിക്കാവുന്നത് ഫ്രീ ആയി ഫയല്‍ കണ്‍വെര്‍ഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വീസുകളെയാണ് .
അതായത് നമുക്ക് excel ഫോര്‍മാറ്റിലാക്കേണ്ട ഫയലിനെ ഇവിടെ (http://www.pdftoexcelconverter.net/)ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന സൈറ്റില്‍ അപ് ലോഡ് ചെയ്യുക. തുടര്‍ന്ന് അവര്‍ പറയുന്നതുപോലെ ഇ മെയില്‍ ഐ ഡീ കൊടുത്ത് നമുക്ക് എക്സല്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം . അതായത് excel ഫോര്‍മാറ്റിലുള്ള പ്രസ്തുത ഫയല്‍ നമ്മുക്ക് ഇ മെയില്‍ ആയി അയച്ചൂതരുന്നുവെന്നര്‍ത്ഥം . അങ്ങനെ നാം നമ്മുടെ ഇ മെയില്‍ തുറന്ന് ഏറ്റവും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം .
തുടര്‍ന്ന് Option എന്ന കോളം സെലക്ട് ചെയ്ത് Data ---> Filter എന്നരീതില്‍ ക്ലിക്ക് ചെയ്ത് പ്രസ്തുത കോളത്തെ Filter ചെയ്യൂക . Filter മെനുവില്‍ 1,2,3........ എന്നിങ്ങനെ സെലക്ട് ചെയ്ത് ഓരോ ഓപ്ഷനിലുമുള്ള കുട്ടികളെ കണ്ടെത്താം .
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ