Wednesday 19 January 2011

63. .നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ pdf ഫയലുകള്‍ നിര്‍മ്മിക്കാം !

കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി വെബ്ബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് ചോദ്യപേപ്പറുകള്‍ പലതും pdf രൂപത്തിലായിരുന്നു. അതില്‍ പലതും
ഓണ്‍ലൈന്‍ പി ഡി എഫ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് മനസ്സിലാക്കം.

ചിലതാണെങ്കിലോ ചില പി ഡി എഫ് ക്രിയേറ്റര്‍ സോഫ്റ്റ്‌വെയറുകളുടെ ട്രയല്‍ വെര്‍ഷന്‍ ഉപയോഗിച്ചുംആയിരുന്നു . (‘സാധാ വേഡിലുള്ളവയും’ പേപ്പറില്‍ എഴുതി സ്കാന്‍ ചെയ്തവയും ഉണ്ടായിരുന്നു.)
അതു കൊണ്ടുതന്നെ ചോദ്യപേപ്പറില്‍ അതിന്റെ ചിഹ്നവൂം കണ്ടിരുന്നു. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി പി ഡി എഫ് ഫോര്‍മാറ്റില്‍ ആക്കുവാനാണ് ചിലര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത് . ഈ പ്രശ്നങ്ങള്‍ പരിഹരിക്കുവാനുതകുന്ന ലളിതാമായ ഒരു രീതിയാണ് ഇവിടെ പറയുവാന്‍ ഉദ്ദേശിക്കുന്നത്
എന്താണ് pdf ഫയലുകള്‍ ?
ആദ്യമാ‍യി pdf ഫയലുകളെക്കുറിച്ച് രണ്ട് വാക്ക് . ഇതിന്റെ പൂര്‍ണ്ണ രൂപം പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് എന്നാണ് . pdf ഫയലുകളുടെ എക് സ്റ്റന്‍സഷന്‍ .pdf ( ഡോട്ട് pdf) എന്നായിരിക്കും .
pdf ഫയലുകള്‍ ദൃശ്യമാക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ പി.ഡി.എഫ് ദര്‍ശിനികള്‍ ( PDF Viewers )എന്നു വിളിക്കുന്നു. Adobe Reader എന്ന സോഫ്റ്റ്‌വെയര്‍ വിന്‍ഡോസില്‍ pdf ഫയലുകള്‍ കാണുന്നതിന്ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് . xpdf ലിനക്സില്‍ ഇക്കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ്.
pdf ഫയലുകളുടെ പ്രത്യേകതകള്‍
1.ഏത് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള കമ്പ്യൂട്ടറുകളിലും ഒരുപോലെ ദൃശ്യമാകുന്നു.
2.പ്രിന്റ് എടുക്കാന്‍ സൌകര്യപ്രദമാണ്
3.ഫയലില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയില്ല. അതിനാല്‍ തന്നെ സര്‍ക്കാന്‍ ഉത്തരവുകള്‍ pdf ഫയലുകള്‍ ആയി ആണ് നമുക്ക് ലഭിക്കാറുള്ളത് എന്ന കാര്യം ഇവിടെ സ്മരണീയം .
pdf ഫയലുകള്‍ നിര്‍മ്മിക്കുന്ന വിധം
ഇവിടെ പറയുവാന്‍ പോകുന്നത് വളരെ ലഘുവായ മാര്‍ഗ്ഗമാണ് .
അതിനായി ആദ്യം നമ്മുടെ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ഓഫീസ് സോഫ്റ്റ്‌വെയര്‍ വേണം . ലിനക്സില്‍ അത് ലഭ്യമാണ് .
വിന്‍ഡോസില്‍ അത് ലഭിക്കുവാനായി ഇവിടെ നിന്ന് അത് ഡൌണ്‍ലോഡ് ചെയ്യാം.
അതിനുശേഷം പ്രസ്തുത പാക്കേജിലെ ഒരു സോഫ്റ്റ്‌വെയറായ ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുക .
നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുക .
തുടന്ന് File --> Export as pdf എന്നരീതിയില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ PDF Options എന്ന വിന്‍ഡോ വരും .


അതില്‍ Export ക്ലിക്ക് ചെയ്യുക .
തുടര്‍ന്ന് ഫയല്‍ നെയിം കൊടുത്ത് നമുക്ക് സേവ് ചെയ്യാം .
മലയാളം ടൈപ്പ് ചെയ്യുകയാണെങ്കില്‍ Meera എന്ന ഫോണ്ട് ഉപയോഗിച്ചാല്‍ സംഗതി റെഡി.
Keyman ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മലയാളം ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ മഗ്ലീഷ് രൂപത്തില്‍ ടൈപ്പ് ചെയ്യാമല്ലോ .
എങ്കിലും ഓര്‍ക്കുക ; എല്ലാ യൂണീക്കോഡ് ഫോണ്ടുകളും ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ നിന്നികൊണ്ട് പി ഡി എഫ് ആക്കുവാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് ഈയുള്ളവന്റെ അറിവ്.
വാല്‍ക്കഷണം :
1. PDFന്‌ ഒരു ആമുഖം

2.പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌ (വിക്കിപ്പീഡിയ)

No comments:

Followers