Tuesday 10 May 2011

73.എങ്ങനെ ഒരു pdf ഫയലിന്റെ വലുപ്പം വളരെ കുറക്കാം ?


തലക്കെട്ടായി കൊടുത്തിരിക്കുന്ന പ്രശ്നം വന്നതുതന്നെ ഈ വര്‍ഷം ( 2011 മെയ് ) ടെക്സ്റ്റ് പുസ്തകം pdf  ആയി നെറ്റില്‍ എസ് . ഇ, ആര്‍. ടി പ്രസിദ്ധീകരിച്ചതു മുതലാണ് . ആദ്യം സയന്‍സിന്റെ കാര്യം തന്നെ എടുക്കാം .
അത് രണ്ട് ഭാഗങ്ങളായി , രണ്ട് pdf ഫയലായി നെറ്റില്‍ ഇട്ടിരുന്നു . മാത്ത് ബ്ലോഗ് അതിന്റെ ലിങ്കും നല്‍കിയിരുന്നു.

രണ്ടാം ഭാഗം ഡൌണ്‍ ലോഡ് ചെയ്യുവാന്‍ സാധിച്ചിരുന്നു. പക്ഷെ , ഒന്നാം ഭാഗത്തില്‍ ചില തകരാറുകള്‍ നിമിത്തം  ഡൌണ്‍ ലോഡ് ശരിയായില്ല. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഡൌണ്‍ ലോഡ് ചെയ്തെടുത്തു. നോക്കിയപ്പോള്‍  സയന്‍സ് ഭാഗം രണ്ടായുള്ള pdf ഫയലിന്റെ വലുപ്പം 3.73MB . അതുകണ്ടപ്പോള്‍ തന്നെ അത്ഭുതം തോന്നിയിരുന്നു.
ഇത് എങ്ങനെ സാധിച്ചെടുത്തു?
അങ്ങനെയെങ്കില്‍ ഈ വിദ്യ കൈവശമാക്കിയാലോ ?
എന്നൊക്കെയായി ചിന്ത?
അപ്പോള്‍ തന്നെ ഒന്നു  രണ്ട് pdf ഫയലുകള്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ചുരുക്കിനോക്കി.
വലുപ്പം നേരിയ തോതില്‍ മാത്രമേ കുറയുന്നുള്ളൂ.
പിന്നെ എങ്ങനെ ?
അങ്ങനെയിരിക്കെ സ്കൂളില്‍ സ്പെഷല്‍ ക്ലാസ് തുടങ്ങി .
ഫിസിക്സ് ഭാഗം ഒന്ന് കിട്ടിയാല്‍ ഏറെ മെച്ചം .
പക്ഷെ , ഒന്നാം ഭാഗത്തിന്റെ ഓരോ അധ്യായമായി വീണ്ടും  പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ആറാം അദ്ധ്യായം ശരിക്ക് ഡൌണ്‍ലോഡ് ചെയ്ത് നോക്കിയിട്ട്  തുറക്കുവാന്‍ പറ്റുന്നില്ല.

മാത്ത് ബ്ലോഗില്‍ ഈ പ്രശ്നത്തെക്കുറീച്ച് ചൂടായ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു.
എന്തായാലും എസ് ഇ ആര്‍ ടി യിലേക്ക് ഫോണ്‍ ചെയ്തു നോക്കിയാലോ ?
ഫോണ്‍ ചെയ്തു.
മറുപടി പെട്ടെന്ന് വന്നു.
ശരിയാക്കിക്കൊണ്ടിരിക്കുന്നു.
അപ്പോള്‍ ആ വഴി നോക്കുകയാണെങ്കില്‍ കാത്തിരിക്കണമെന്നര്‍ത്ഥം.
എങ്കില്‍ .............
വീണ്ടും മാത്ത്‌സ് ബ്ലോഗിലെ കമന്റിലേക്കു നോക്കി.
pdf ഫയലുകള്‍ റിപ്പയര്‍ ചെയ്യുന്ന / റിക്കവര്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ സംഗതി ശരിയാവുമെന്ന് സൂചന.
എന്തായാലും ശ്രമിച്ചു നോക്കുക തന്നെ .
നെറ്റില്‍ ഫ്രീ യായി ലഭ്യമാകുന്ന അത്തരം സോഫ്റ്റ്‌വെയറുകളെ പരതി .
കഷ്ടം ; ഒന്നും ലഭ്യമല്ല.
ട്രയല്‍ വെര്‍ഷന്‍ ............
ശ്രമിച്ചു നോക്കുക തന്നെ.
അങ്ങനത്തെ ഒരെണ്ണം ഡൌണ്‍‌ലോഡ് ചെയ്തു ; ഇന്‍സ്റ്റാള്‍ ചെയ്തു.
ഇന്‍പുട്ട് ഫയലായി തകരാറിയാല  ഫിസിക്സിലെ ആറാം അദ്ധ്യായം ഉള്‍ക്കൊള്ളുന്ന ഫയല്‍ സെലക്ട് ചെയ്തു.
ഔട്ട് പുട്ട് കിട്ടി.
പക്ഷെ ; സന്തോഷം അധിക സമയം നീണ്ടു നിന്നില്ല.
കാരണം ട്രയല്‍ വെര്‍ഷന്‍ ആയതിനാല്‍ ഫയലിലെ ഒരു പേജിന്റെ തകരാര്‍ മാത്രമേ സോഫ്റ്റ്‌വെയര്‍ തീര്‍ക്കുകയുള്ളൂ.
മുഴുവന്‍ ഫയലിന്റേയും തകരാര്‍ തീര്‍ക്കണമെങ്കില്‍ സംഗതി രണ്ടക്കത്തിലൊതുങ്ങുന്ന ഡോളര്‍ നല്‍കേണ്ടിവരുമെന്ന് ഒരു

അറിയിപ്പ് .
അതിനാല്‍ തന്നെ ആ ശ്രമം ഉപേക്ഷിച്ചു.
അതായത് ഫയല്‍ റിപ്പയര്‍ ചെയ്യല്‍ ഉപേക്ഷിച്ചു എന്നര്‍ത്ഥം .
ഇനി അടുത്ത വിദ്യ പയറ്റി നോക്കാം
അതായത് pdf ഫയലിന്റെ വലിപ്പം എങ്ങനെ കുറക്കാം എന്ന കാര്യം .
ഫിസിക്സ് ഒന്നാം ഭാഗത്തില്‍ ആമുഖം , അദ്ധ്യായം 5 , 7,8 എന്നീ അദ്ധ്യായങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തീട്ടുണ്ട് .
അതിനെ ഒരു ഫയലാക്കി മാറ്റണം.
അപ്പോഴാ‍ണ് ഉബുണ്ടുവിനെ ഓര്‍മ്മവന്നത് .
അതിലെ ഓഫീസ് മെനുവില്‍ .............ഇല്ലേ .
ഉടനെ ഒന്നാം ഭാഗത്തില്‍ ലഭ്യമായ ഫയലുകള്‍ പെന്‍ഡ്രൈവിലാക്കി.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തു.
ഉബുണ്ടുവിലെത്തി .
ഓഫീസ് മെനു നോക്കി .
അതാ .....കിടക്കുന്നു
രണ്ട് സോഫ്റ്റ്‌വെയറുകള്‍
pdf ഫയലുകള്‍ split ചെയ്യാം  Merge ചെയ്യാം.
അതായത് pdf ഫയലുകളെ ഭാഗിക്കുകയോ യോജിപ്പിക്കുകയോ ചെയ്യുവാന്‍ സഹായിക്കുന്ന രണ്ട് സോഫ്റ്റ്‌വെയറുകള്‍ .
അതിലൊരെണ്ണം സെലക്ട് ചെയ്തു.
പെന്‍ഡ്രൈവിലുള്ള നാല് pdf ഫയലുകളെയും ഒന്നാക്കി.
അങ്ങനെ ഒന്നായ ഫയലിനെ വീണ്ടും പെന്‍ഡ്രൈവിലെടുത്തു.
വീണ്ടും സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു വിന്‍ഡോസിലെത്തി.
ഇനി ഈ ഫയലിനെ ചുരുക്കണം .
അതിനു വേണ്ടി നെറ്റില്‍ പരതി .
ഒരു സൈറ്റില്‍ നിന്ന് ഒരു അറിവ് ലഭിച്ചു.
ജെ പി ജി ക്വാളിറ്റി കുറച്ച് pdf ഫയലുകളുടെ ഫയല്‍ വലുപ്പം കുറക്കാം എന്ന് അതില്‍ എഴുതിക്കണ്ടു.
അതായത് ഇക്കാര്യം  ഫയല്‍ pdf ആക്കുന്ന സമയത്ത് ചെയ്യേണ്ട കാര്യമാണ്.
അപ്പോള്‍ ............
ഇനി എന്തു ചെയ്യാന്‍ പറ്റും ?
ഈ അറിവ് എങ്ങനെ പ്രയോജനപ്പെടുത്തും ?
pdf ഫയലുകളെ jpg ഫയലുകളാക്കി മാറ്റി വീണ്ടും ചിത്രഫയലിന്റെ വലുപ്പം കുറച്ചാലോ ?
അങ്ങനെ ചെയ്യുക തന്നെ
അതിനായി ഫീ pdf ടു jpg  കണ്‍‌വെര്‍ട്ടര്‍ സോഫ്റ്റ് വെയറുകളെ തപ്പി.
സൌജന്യമായി ലഭിച്ചാലല്ലേ ഡൌണ്‍ ലോഡ് ചെയ്യുവാന്‍ പറ്റൂ.
അവസാനം അങ്ങനെ ഒരെണ്ണത്തിനെ കിട്ടി
അത് ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍‌സ്റ്റാള്‍ ചെയ്തു.
പെന്‍ഡ്രൈവിലെ ഒന്നായി യോജിപ്പിച്ച ഫയല്‍ പ്രസ്തുത സോഫ്റ്റ്‌വെയറിനെ ഇന്‍ പുട്ട് ആയികൊടുത്തു.
ഔട്ട് പുട്ട് വന്നു.
ഒത്തിരി സന്തോഷം വന്നു
എങ്കിലും അധികം ആയില്ല .
കാരണം സോഫ്‌റ്റ് വെയര്‍ എഴുതിക്കാണിച്ചൂ ; ഒരു കാര്യം .
ഇന്‍ പുട്ടായി കൊടുക്കുന്ന pdf ഫയലിന്റെ   അമ്പതു ശതമാനം മാത്രമേ jpg ആയി കണ്‍‌വെര്‍ട്ട് ചെയ്യൂകയുള്ളൂവെത്രെ .
മുഴുവനായി കണ്‍‌വെര്‍ട്ട് ചെയ്യണമെങ്കില്‍ ഡോളര്‍ മുടക്കി വാങ്ങണം പോലും .
ഇനി എന്താ ചെയ്യാ...
അലോചിച്ചു.
അപ്പോള്‍ വീണ്ടും ഒരു ബുദ്ധി തോന്നി .
ഇപ്പോള്‍ ഒന്നാക്കിയ ഫയലിന്റെ പേജുകളുടെ എണ്ണം 40
 jpg ആയി കണ്‍‌വെര്‍ട്ട് ചെയ്ത് ഫലലിലെ പേജുകളുടെ എണ്ണം 20 ( അമ്പതു ശതമാനം)
എങ്കില്‍ എന്തുകൊണ്ട് ആദ്യത്തെ ഫയല്‍ ഒരു കോപ്പി കൂടി എടൂത്ത് കൂട്ടി യോജിപ്പിച്ചൂ കൂടാ ?
പിന്നെ മടിച്ചു നിന്നില്ല .
പെന്‍ഡ്രൈവില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി .
ആദ്യ ഫയലിന്റെ ഒരു കോപ്പി കൂടി ഉണ്ടാക്കി .
അങ്ങനെ 1 , 2 എന്നിങ്ങനെ രണ്ട്  pdf ഫയലുകള്‍ ഉണ്ടാക്കി .
ഉബുണ്ടുവില്‍ പോയി അതിനെ കൂട്ടി യോജിപ്പിച്ചു .
ഇപ്പോള്‍ യോജിപ്പിച്ച ഫയലിന്റെ പേജുകളുടെ എണ്ണം 80 ആയി .
വീണ്ടും വിന്‍‌ഡോസിലെത്തി.
pdf ടു jpg  കണ്‍‌വെര്‍ട്ടര്‍ ഉപയോഗിച്ചു.
അങ്ങനെ ആദ്യ ഫയല്‍ -40 പേജ് - അങ്ങനെത്തന്നെ  jpg എന്ന ചിത്ര ഫയലായി ലഭിച്ചു.
ഇനി ഈ ചിത്ര ഫയലിനെ വലിപ്പം കുറച്ച് pdf ഫയലാക്കി മാറ്റണം .
അതിനായി ആദ്യം ഓപ്പണ്‍ ഓഫീസ് ഡ്രോ തുറന്നു.
പേജില്‍ പോയി എ ഫോര്‍ ആക്കി .
തുടര്‍ന്ന് ഓരോ പേജും അതില്‍ പേസ്റ്റ് ചെയ്തു .

 അതിനായി Insert --> Picture --> from file എന്ന രീതി ഉപയോഗിച്ചു.
അങ്ങനെ 40 പേജിലും ചിത്രം പേസ്റ്റ് ചെയ്തു.
ഇനി പ്രസ്തുത ഫയലിനെ  pdf  ആക്കി മാറ്റണം .
അതിനായി file --> export as pdf എന്ന രീതിയില്‍ ക്ലിക്ക് ചെയ്തു.
തുടര്‍ന്ന് വന്ന ഡയലോഗ് ബോക്സില്‍  jpg compression quality അമ്പതു ശതമാനമാക്കി

export കൊടുത്ത് സേവ് ചെയ്തു.
അങ്ങനെ ലഭിച്ച  pdf ലിനെ വലിപ്പം നോക്കി .
അത്ഭുതം ............
10MB ക്കു താഴെ മാത്രം വലിപ്പം
ഫയല്‍ തുറന്നു നോക്കി .
കുഴപ്പ,മൊന്നുമില്ല.
എങ്കില്‍ .....
അത്യാഗ്രഹം തലപൊക്കി .
ഇനിയും ഫയല്‍ വലുപ്പം കുറച്ചു കൂടെ .
ക്ലോസ് ചെയ്യാതെ നിര്‍ത്തിയ ഡ്രോ ഫയലിനെ വീണ്ടും പി ഡി എഫ് ആക്കുന്ന പ്രക്രിയ തുടര്‍ന്നു.
jpg compression quality 12 ശതമാനമാക്കി  export കൊടുത്ത് സേവ് ചെയ്തു.
വീണ്ടും അത്ഭുതം ..
ഫയല്‍ വലുപ്പം 2MB ക്കു താഴെ മാത്രം .
ഉടന്‍ തന്നെ പ്രസ്തുത ഫയലിനെ ഗൂ‍ഗിള്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു .
ഫിസിക്സ് വിദ്യാലയത്തില്‍ ലിങ്കും കൊടുത്തു.
സഹയാത്രികര്‍ക്ക് ഒരു സഹായമായിക്കോട്ടെ .
സഹായം മാത്രം മതിയോ ?
അവര്‍ക്ക് അത് എങ്ങനെ ലഭിച്ചു എന്നും അറിയേണ്ടെ ?
അതുകൊണ്ട് ഈ പോസ്റ്റും എഴുതുന്നു
ഇനി ചെയ്തു നോക്കാലോ ??

No comments:

Followers