Wednesday 21 September 2011

85.Microsoft Excel ഉപയോഗിച്ച് Rank കണ്ടുപിടിക്കുന്നതെങ്ങനെ ?



(ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ മാര്‍ക്കുകള്‍ എല്ലാ ക്ല്ലാസ് ടീച്ചര്‍മാരുടേയും കൈവശം എത്തിച്ചേര്‍ന്നിരിക്കുമല്ലോ .സാധാരണയായി, അദ്ധ്യാപകരെ സംബന്ധിച്ച്  ,ക്ലാസ് പരീക്ഷകള്‍ക്ക്  കുട്ടികളെ വിലയിരുത്തുന്നതിന് ഈ റാങ്ക് ഫങ്ഷന്‍  ഉപയോഗിക്കാം .)
Microsoft  Excel ലെ ഒരു Function ആണ് റാങ്ക് ഫങ്‌ഷന്‍ .
ഇത് പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് ഇനി പറയുവാന്‍ പോകുന്നത്
അതിനായി , ആദ്യം കുട്ടികളുടെ   സീരിയല്‍ നമ്പര്‍ , പേര് , വിവിധ വിഷയങ്ങളുടെ മാര്‍ക്കുകള്‍ , Total , Percentage , എന്നിങ്ങനെ Excel  ഷീറ്റിലെ  ഓരോ കോളത്തിനും ഹെഡ്ഡിംഗ് കൊടുക്കുക . തുടര്‍ന്ന് ഓരോ കോളം ഹെഡ്ഡിംങിനു താഴെ അതാതിന്റെ ഡാറ്റ എന്റര്‍ ചെയ്യുക  .  അതിനുശേഷം ഒരു കോളത്തിന്റെ ഹെഡ്ഡിംഗായി  Rank എന്നു കൊടുക്കുക . അതിനു താഴെയായി ഈ ഫോര്‍മുല നല്‍കുക .
=RANKതുടര്‍ന്ന് ബ്രാക്കറ്റില്‍  ടോട്ടല്‍ കോളത്തിന്റെ ആദ്യത്തെ സെല്‍ നമ്പര്‍ കോമ വീണ്ടും ടോട്ടല്‍ കോളത്തിന്റെ സെല്‍ നമ്പര്‍ കോളന്‍ ടോട്ടല്‍ കോളത്തിന്റെ അവസാനത്തെ സെല്‍ നമ്പര്‍ പൂജ്യം   ക്ലോസ് ബ്രാക്കറ്റ് .
മനസ്സിലായില്ല അല്ലേ
എങ്കില്‍ മറ്റൊരു രീതിയില്‍ പറയട്ടേ .
അതായത് Total കോളത്തിന്റെ പേര് N എന്നും Total കോളത്തിന്റെ ആദ്യ ടോട്ടല്‍ മാര്‍ക്ക് എന്റര്‍ ചെയ്ത സെല്‍ നമ്പര്‍  N4 ഉം അവസാന ടോട്ടല്‍  മാര്‍ക്ക്  എന്റര്‍ ചെയ്ത  സെല്‍ നമ്പര്‍  N45 ഉം ആണെങ്കില്‍  ആദ്യ ടോട്ടല്‍ സെല്ലില്‍ =RANK(N4,N4:N45,0) എന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക . തുടര്‍ന്ന് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ റാങ്ക് വന്നീട്ടുണ്ടായിരിക്കും .
ഇനി അടുത്തതായി നമ്മുടെ ആവശ്യം തുടര്‍ന്നുള്ള കുട്ടികളുടെ റാങ്ക് കാണുക എന്നതാണ് .
അതിനായി മുകളില്‍ പറഞ്ഞ ഫോര്‍മുലക്കിടക്ക് ഡോളര്‍ ചിഹ്നം ടൈപ്പ് ചെയ്യുക എന്നതാണ്.
അപ്പോള്‍ ഇങ്ങനെ വരും =RANK(N4,$N$4:$N$45,0)
ഇനി  എന്റര്‍ അമര്‍ത്തുക
ഇപ്പോള്‍ ആദ്യ സെല്ലില്‍ റാങ്ക് വന്നീട്ടുണ്ടാകും .
തുടര്‍ന്ന് സെല്ലില്‍ , നാം സാധാരണ ചെയ്യുന്നതുപോലെ , + ചിഹ്നത്തില്‍  കര്‍സര്‍ താഴെക്ക് പിടിച്ചു വലിച്ചാല്‍ മതി .
അപ്പോള്‍ എല്ലാ സെല്ലിലും റാങ്ക് വന്നിട്ടുണ്ടാകും .
ഇനി കുട്ടികളുടെ പട്ടിക റാങ്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നിരിക്കട്ടെ .
അതിനായി ആദ്യം പട്ടിക സെലക്ട് ചെയ്ത് ( ഒന്നാം നമ്പര്‍ കുട്ടിയുടെ ഡാറ്റാ എന്‍‌ട്രി മുതല്‍ ) Data --> Sort by എന്നുള്ളിടത്ത് Rank കോളത്തിന്റെ പേരും ( ഉദാ :- P) Order എന്നുള്ളിടത്ത്  Smallest to Largest എന്നും കൊടുത്ത്  OK യില്‍ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍ കുട്ടികളുടെ പട്ടിക ഒന്നാം റാങ്കുമുതലുള്ള ക്രമത്തില്‍ വന്നിട്ടുണ്ടായിരിക്കും .
വാല്‍ക്കഷണം : 1
റാങ്ക് ഫോര്‍മുലയില്‍ അവസാ‍നം 0 ( സീറോ ) എന്നു കണ്ടിരിക്കും . ഇത് ആരോഹണക്രമത്തെയാണ് സൂചിപ്പിക്കുന്നത് . സീറോക്കു പകരം 1 കൊടുത്താല്‍ അവരോഹണക്രമത്തിലായിരിക്കും റാങ്ക് വരിക.
വാല്‍ക്കഷണം : 2
പുതിയ വിദ്യാഭ്യാസ രീതിയില്‍ റാങ്ക് ഇല്ല എന്ന് നമുക്ക് അറിയാമല്ലോ . എങ്കിലും ഇത്തരമൊരു സാധ്യത Microsoft Excel ല്‍ ഉണ്ട് എന്ന കാര്യം അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മാത്രമല്ല കുട്ടിയുടെ സ്ഥാനം എവിടെയെന്ന് വിലയിരുത്തുവാന്‍ അദ്ധ്യാപകന് കഴിയുകയും ചെയ്യുമല്ലോ ?
 

No comments:

Followers