Saturday 26 November 2011

97..വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് എസ്.എം.എസ്. രജിസ്ട്രേഷന്‍ നിലവില്‍ വന്നു




വൈദ്യുതി തകരാര്‍ എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ടോള്‍-ഫ്രീ ട്രബിള്‍ കോള്‍ മാനേജ്മെന്റ് സെന്ററും നിലവില്‍ വന്നു.

ഈ സംവിധാനത്തില്‍ ഉപഭോക്താവിന് 537252 എന്ന നമ്പരിലേക്ക് കണ്സ്യൂമര്‍ നമ്പരും സെക്ഷന്‍ ഓഫീസ് കോഡും മൊബൈല്‍ ഫോണ്‍ മുഖേന എസ്.എം.എസ്. ചെയ്യാവുന്നതാണ്.

SMS അയക്കേണ്ട രീതി KSEB <space> Section Code <space> Consumer No.

ബോർഡിലെ സെര്‍വർ കമ്പ്യൂട്ടറില്‍ പരാതി ലഭിച്ചാലുടന്‍ ഒരു രജിസ്റ്റര്‍ നമ്പര്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ്. ആയി അയയ്ക്കുന്നു. അപ്പോള്‍ തന്നെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസില്‍ നിലവിലുള്ള കമ്പ്യൂട്ടറിലും ലഭ്യമാകും. കൂടാതെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കും അയയ്ക്കുന്നു. പരാതി പരിഹരിച്ചതിനുശേഷം പ്രസ്തുത കമ്പ്യൂട്ടര്‍ മുഖേന ആ വിവരം ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു എസ്.എം.എസ്. ആയി അറിയിക്കുന്നു.

ഉപഭോക്താവിന് തൃപ്തികരമായ രീതിയില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെടുന്നതിനായി 155333 എന്ന ടോള്‍-ഫ്രീ നമ്പരും ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

No comments:

Followers