Wednesday, 21 September 2011

85.Microsoft Excel ഉപയോഗിച്ച് Rank കണ്ടുപിടിക്കുന്നതെങ്ങനെ ?



(ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ മാര്‍ക്കുകള്‍ എല്ലാ ക്ല്ലാസ് ടീച്ചര്‍മാരുടേയും കൈവശം എത്തിച്ചേര്‍ന്നിരിക്കുമല്ലോ .സാധാരണയായി, അദ്ധ്യാപകരെ സംബന്ധിച്ച്  ,ക്ലാസ് പരീക്ഷകള്‍ക്ക്  കുട്ടികളെ വിലയിരുത്തുന്നതിന് ഈ റാങ്ക് ഫങ്ഷന്‍  ഉപയോഗിക്കാം .)
Microsoft  Excel ലെ ഒരു Function ആണ് റാങ്ക് ഫങ്‌ഷന്‍ .
ഇത് പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് ഇനി പറയുവാന്‍ പോകുന്നത്
അതിനായി , ആദ്യം കുട്ടികളുടെ   സീരിയല്‍ നമ്പര്‍ , പേര് , വിവിധ വിഷയങ്ങളുടെ മാര്‍ക്കുകള്‍ , Total , Percentage , എന്നിങ്ങനെ Excel  ഷീറ്റിലെ  ഓരോ കോളത്തിനും ഹെഡ്ഡിംഗ് കൊടുക്കുക . തുടര്‍ന്ന് ഓരോ കോളം ഹെഡ്ഡിംങിനു താഴെ അതാതിന്റെ ഡാറ്റ എന്റര്‍ ചെയ്യുക  .  അതിനുശേഷം ഒരു കോളത്തിന്റെ ഹെഡ്ഡിംഗായി  Rank എന്നു കൊടുക്കുക . അതിനു താഴെയായി ഈ ഫോര്‍മുല നല്‍കുക .
=RANKതുടര്‍ന്ന് ബ്രാക്കറ്റില്‍  ടോട്ടല്‍ കോളത്തിന്റെ ആദ്യത്തെ സെല്‍ നമ്പര്‍ കോമ വീണ്ടും ടോട്ടല്‍ കോളത്തിന്റെ സെല്‍ നമ്പര്‍ കോളന്‍ ടോട്ടല്‍ കോളത്തിന്റെ അവസാനത്തെ സെല്‍ നമ്പര്‍ പൂജ്യം   ക്ലോസ് ബ്രാക്കറ്റ് .
മനസ്സിലായില്ല അല്ലേ
എങ്കില്‍ മറ്റൊരു രീതിയില്‍ പറയട്ടേ .
അതായത് Total കോളത്തിന്റെ പേര് N എന്നും Total കോളത്തിന്റെ ആദ്യ ടോട്ടല്‍ മാര്‍ക്ക് എന്റര്‍ ചെയ്ത സെല്‍ നമ്പര്‍  N4 ഉം അവസാന ടോട്ടല്‍  മാര്‍ക്ക്  എന്റര്‍ ചെയ്ത  സെല്‍ നമ്പര്‍  N45 ഉം ആണെങ്കില്‍  ആദ്യ ടോട്ടല്‍ സെല്ലില്‍ =RANK(N4,N4:N45,0) എന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക . തുടര്‍ന്ന് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ റാങ്ക് വന്നീട്ടുണ്ടായിരിക്കും .
ഇനി അടുത്തതായി നമ്മുടെ ആവശ്യം തുടര്‍ന്നുള്ള കുട്ടികളുടെ റാങ്ക് കാണുക എന്നതാണ് .
അതിനായി മുകളില്‍ പറഞ്ഞ ഫോര്‍മുലക്കിടക്ക് ഡോളര്‍ ചിഹ്നം ടൈപ്പ് ചെയ്യുക എന്നതാണ്.
അപ്പോള്‍ ഇങ്ങനെ വരും =RANK(N4,$N$4:$N$45,0)
ഇനി  എന്റര്‍ അമര്‍ത്തുക
ഇപ്പോള്‍ ആദ്യ സെല്ലില്‍ റാങ്ക് വന്നീട്ടുണ്ടാകും .
തുടര്‍ന്ന് സെല്ലില്‍ , നാം സാധാരണ ചെയ്യുന്നതുപോലെ , + ചിഹ്നത്തില്‍  കര്‍സര്‍ താഴെക്ക് പിടിച്ചു വലിച്ചാല്‍ മതി .
അപ്പോള്‍ എല്ലാ സെല്ലിലും റാങ്ക് വന്നിട്ടുണ്ടാകും .
ഇനി കുട്ടികളുടെ പട്ടിക റാങ്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നിരിക്കട്ടെ .
അതിനായി ആദ്യം പട്ടിക സെലക്ട് ചെയ്ത് ( ഒന്നാം നമ്പര്‍ കുട്ടിയുടെ ഡാറ്റാ എന്‍‌ട്രി മുതല്‍ ) Data --> Sort by എന്നുള്ളിടത്ത് Rank കോളത്തിന്റെ പേരും ( ഉദാ :- P) Order എന്നുള്ളിടത്ത്  Smallest to Largest എന്നും കൊടുത്ത്  OK യില്‍ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍ കുട്ടികളുടെ പട്ടിക ഒന്നാം റാങ്കുമുതലുള്ള ക്രമത്തില്‍ വന്നിട്ടുണ്ടായിരിക്കും .
വാല്‍ക്കഷണം : 1
റാങ്ക് ഫോര്‍മുലയില്‍ അവസാ‍നം 0 ( സീറോ ) എന്നു കണ്ടിരിക്കും . ഇത് ആരോഹണക്രമത്തെയാണ് സൂചിപ്പിക്കുന്നത് . സീറോക്കു പകരം 1 കൊടുത്താല്‍ അവരോഹണക്രമത്തിലായിരിക്കും റാങ്ക് വരിക.
വാല്‍ക്കഷണം : 2
പുതിയ വിദ്യാഭ്യാസ രീതിയില്‍ റാങ്ക് ഇല്ല എന്ന് നമുക്ക് അറിയാമല്ലോ . എങ്കിലും ഇത്തരമൊരു സാധ്യത Microsoft Excel ല്‍ ഉണ്ട് എന്ന കാര്യം അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മാത്രമല്ല കുട്ടിയുടെ സ്ഥാനം എവിടെയെന്ന് വിലയിരുത്തുവാന്‍ അദ്ധ്യാപകന് കഴിയുകയും ചെയ്യുമല്ലോ ?
 

Saturday, 3 September 2011

84.Dual Core ഉം Core 2 Duo യും തമ്മിലുള്ള വ്യത്യാസമെന്ത് ?



1. എന്താണ്  ഒരു  dual core processor  എന്നുപറഞ്ഞാല്‍ ........?
ഒരു CPU യില്‍ രണ്ട് പ്രോസസ്സറുകള്‍ ഉള്ളതിനെയാണ്  dual core processor  എന്നു പറയുന്നത് . അതിലെ വാക്കുകളെ തന്നെ നോക്കുക .( ഡ്യുവല്‍ എന്നു പറഞ്ഞാല്‍ രണ്ട്
 കോര്‍ എന്നു പറഞ്ഞാല്‍ ഉള്ളിലുള്ളത് ).
2. AMD , Intel എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
AMD യുടെ പൂര്‍ണ്ണരൂപം Advanced Micro Devices എന്നാണ് .രണ്ടും മദര്‍ബോര്‍ഡ് ,
സിപിയു എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളാണ് .
3.  ഒരു  CPU വേഗത എങ്ങനെയാണ് അളക്കുന്നത് ?
 CPU ന്റെ വേഗത പറയുന്ന യൂണിറ്റുകളാണ് megahertz (MHz) or gigahertz (GHz).
4.  dual core  , core 2 Duo എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
ആദ്യമായി മനസ്സിലാക്കേണ്ടത് dual core  എന്നുപറഞ്ഞാല്‍ അത് ഒരു പ്രത്യേക
രീതിയിലുള്ള പ്രോസസ്സര്‍ എന്നാണ് . ഇത് വേണമെങ്കില്‍ Intel ന്റെ ആകാം
അല്ലെങ്കില്‍ AMD യുടെ ആകാം . ഒരു ചിപ്പില്‍ രണ്ടു കോറുകള്‍ എന്നേ ഇതില്‍
അര്‍ഥമാക്കേണ്ടതുള്ളൂ.
എന്നാല്‍  core Duo എന്നുപറഞ്ഞാല്‍ അത് ഒരു പ്രത്യേക കമ്പനി ഇറക്കുന്ന ഒരു പ്രോസസ്സര്‍ ആണ് . Intel ആണ് ഇതിന്റെ നിര്‍മ്മാതാവ് .
“Core 2 Duo" എന്നു പറഞ്ഞാല്‍  dual core  ന്റെ  core Duo വെര്‍ഷന്‍ ആണ് ..
ഒന്നുകൂടി വ്യക്തമായി  പറഞ്ഞാല്‍  Intel  ന്റെ ഒന്നാം തലമുറയില്‍പെട്ട പ്രോസസ്സര്‍
ആണ് core Duo. രണ്ടാം തലമുറയില്‍പെട്ടതാണ് Core 2 Duo.
 Pentium D, Core Duo, Core 2 Duo and Athlon X2  എന്നിവയെല്ലാം തന്നെ വിവിധ കമ്പനികളുടെ  ഡ്യുവല്‍ കോര്‍ പ്രോസസ്സറുകളാണ്.
(ഡ്യുവല്‍ കോര്‍ വന്നതോടെ ഇന്റല്‍ പെന്‍ഡിയം എന്ന പേര്‍ ഉപേക്ഷിച്ച കാര്യം
ഇവിടെ പ്രസ്താവ്യമാണ് )
5. Quad Cores ,dual Quad Cores എന്നിവ എന്തെന്നു വ്യക്തമാക്കാമോ ?
അതായത് dual core നെക്കുറിച്ച് മനസ്സിലാക്കിയല്ലോ . അതായത് ഒരു ചിപ്പിനുള്ളില്‍
രണ്ടുകോറുകള്‍ . അതുപോലെ Quad Cores ല്‍ ഒരു ചിപ്പിനുള്ളില്‍ നാലുകോറുകള്‍ ഉണ്ട്
അതുപോലെ .dual Quad Cores ല്‍ ഒരു ചിപ്പിനുള്ളില്‍ 8 കോറുകള്‍ ഉണ്ടായിരിക്കും .
6.  ഇക്കാര്യം ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാമോ ?
അതായത് സിങ്കിള്‍   കോര്‍ ആണെങ്കില്‍  ഒരു രണ്ടുവരിപ്പാതയിലൂടെ
100kmph വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി .
എന്നാല്‍ Dual Core എന്നു പറഞ്ഞാല്‍ നാലുവരിപ്പാതയിലൂടെ 100kmph വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.
ഇനി Quad Cores എന്നു പറഞ്ഞാല്‍ എട്ടുവരിപ്പാതയിലൂടെ 100kmph
വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.( Quad  ന് നാല് എന്ന അര്‍ത്ഥത്തില്‍ എടുക്കുക)
7.  നമ്മുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം , പ്രോസസ്സര്‍ , റാം എന്നിവയെക്കുറിച്ച്
എങ്ങനെ അറിയാം ?
ഇത് നിസ്സാരമായ കാര്യമാണ് . അതിനായി ആദ്യം My Computer --> Right Click -->
Properties--> General എന്നിങ്ങനെ ക്ലിക്ക് ചെയ്താല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം , വെര്‍ഷന്‍
 സിപിയു സ്പീഡ് , റാം എന്നിവ മനസ്സിലാക്കാം.

Sunday, 21 August 2011

83.Question Paper ഒറ്റഷീറ്റില്‍ ഒതുക്കുന്നതെങ്ങനെ ?


(നമുക്ക് ലഭിച്ച pdf ഫയലില്‍ നിന്ന് കോപ്പി ചെയ്യുന്ന വിവരം ഇവിടെ വിശദീകരിച്ചിട്ടൂണ്ട്.)
അതായത് pdf ഫയല്‍ തുറന്ന് Tools--> Select & Zoom --> Snapshot Tool എന്ന ക്രമത്തില്‍ ക്ലിക്ക്

ചെയ്ത് നമുക്ക് ആവശ്യമായ ഭാഗം കോപ്പി ചെയ്യുക.
അതിനു ശേഷം Microsoft Word ഓപ്പണ്‍ ചെയ്യുക
( ഏതെങ്കിലുമൊരു വേഡ് പ്രോഗ്രാം മതി)
Page Layout ക്ലിക്ക് ചെയ്യുക
കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍  പേപ്പര്‍ സൈസ് A4ഉം Orientation ലാന്‍‌ഡ് സ്കേപ്പും ആക്കുക.
തുടര്‍ന്ന് Columns ക്ലിക്ക് ചെയ്ത് 2 ആ‍ക്കിമാറ്റുക .
തുടര്‍ന്ന് More Columns ക്ലിക്ക് ചെയ്ത് Line Between ല്‍ ടിക് മാര്‍ക്ക് കൊടുക്കുക
നാം കൊടുക്കുന്ന ലൈനിന്റെ വീതിയും സ്പേസിങ്ങും അവിടെ ക്രമീകരിക്കാം .
ഇനി ഓരോ ചോദ്യവും മുന്‍പറഞ്ഞ പ്രകാരം കോപ്പി ചെയ്ത് വേഡില്‍ പേസ്റ്റ് ചെയ്യുക.
നമുക്ക് ഓരോ ചോദ്യവും കഴിഞ്ഞ് ഒരു ലൈന്‍ വേണമെങ്കില്‍ വേഡിലെ Underline ഓപ്ഷന്‍

സെലക്ട് ചെയ്താല്‍ മതി . വര വന്നീട്ടുണ്ടായിരിക്കും  . അങ്ങനെ ഒരു വരവരുന്നത് ചിത്രങ്ങള്‍

ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ തിരിച്ചറിയാന്‍ ഉപകരിക്കും .
തുടര്‍ന്ന് പ്രിന്റ് പ്രിവ്യൂ എടുത്ത് ആവശ്യമായ മാറ്റങ്ങള്‍ ചേര്‍ക്കുക.

Friday, 19 August 2011

82.pdf ഫയലില്‍ നിന്ന് ഒരു ഭാഗം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ ?


pdf ഫയലില്‍ നിന്ന് ഒരു ഭാഗം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ ?
ആദ്യമേ പറയട്ടെ ഇക്കാര്യത്തിനു പലമാര്‍ഗ്ഗങ്ങളും നിലവിലുണ്ട് എന്ന കാര്യം .
അതിനായി ആദ്യം മാത്‌സ് ബ്ലോഗിന്റെ ഈ പോസ്റ്റ് നോക്കുക




ഇനി മറ്റൊരു രീതിക്കായി മലയാളം ബ്ലോഗിന്റെ ഈ പോസ്റ്റ് നോക്കുക.

ഇനി പറയാന്‍ പോകുന്നത് ഒരു ലളിതമായ മാര്‍ഗ്ഗമാണ്.
അതായത് pdf ഫയലില്‍ തന്നെ ഉള്ള ഒരു കാര്യം .
അതിനായി ആദ്യം പ്രസ്തുത ഫയലിന്റെ Tools ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ വിഡോയില്‍നിന്ന്
Select & Zoom ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അതിനോടനുബന്ധിച്ച് കാണുന്ന വിന്‍ഡോയിലെ SnapShot tool ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ കര്‍സര്‍ ഒരു പ്ലസ് ചിഹ്നത്തിന്റെ ആകൃതി കൈവരിച്ചിട്ടുണ്ടാവും
തുടര്‍ന്ന് നമുക്ക് ആവശ്യമുള്ള ഭാഗം ചതുരാകൃതിയില്‍ സെലക്ട് ചെയ്യുക.
അപ്പോള്‍ The selected area has been copied എന്ന മെസേജ് വരും .
അതില്‍ ok കൊടുക്കുക.
തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ അല്ലെങ്കില്‍ മൈക്രോസോഫ്‌റ്റ്  വേഡ് എന്നിങ്ങനെയുള്ളവ

തുറക്കുക . അവിടെ പേസ്റ്റ് ചെയ്യുക. ചിത്രത്തിന്റെ കോണ്‍‌ട്രാസ്റ്റ് വ്യത്യാസപ്പെടുത്തി നമുക്ക്

ബ്രൈറ്റ്നസ് കൂട്ടാവുന്നതാണ്.
ഇനി പ്രസ്തുത ചിത്രത്തില്‍ വ്യത്യാസം വരുത്തണമെങ്കില്‍ പെയിന്റില്‍ പേസ്റ്റ് ചെയ്താല്‍ മതി .
അവിടെ നമുക്ക് ആവശ്യം വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം .
ആവശ്യമുള്ള ഫോര്‍മാറ്റില്‍ സേവ് ചെയ്യാം
ഓര്‍ക്കുക മൈക്രോസോഫ്‌റ്റ്  വേഡില്‍ പേസ്റ്റ് ചെയ്താല്‍ കൂടുതല്‍ തെളിച്ചത്തില്‍ ലഭിക്കും .
റൈറ്ററില്‍ ചിത്രത്തിന്റെ ഗാമാ പ്രോ‍പ്പര്‍ട്ടി കൂട്ടേണ്ടിവരും .
ആശംസകളോടെ

വാല്‍ക്കഷണം : 1
ഇതൊന്നും പറ്റിയില്ലെങ്കില്‍ സാദാ ഒരു നാടന്‍ പണിയുണ്ട് .
അതായത് പി ഡി എഫ് ഫയല്‍ തുറന്നു വെക്കുക
ആവശ്യമുള്ള ഭാഗം  മോണിറ്ററിന്റെ നടുക്കുവരത്തക്കവിധം വെച്ചാല്‍ നല്ലത് .
അതിനു ശേഷം Print Screen ബട്ടണില്‍ അമര്‍ത്തുക.
തുടര്‍ന്ന് പെയിന്റ് ഓപ്പണ്‍ ചെയ്യുക .
അതില്‍ പേസ്റ്റ് ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ആവശ്യമുള്ള ചേഞ്ചസ് വരുത്തി റെക്ട് ഏങ്കില്‍ ടൂള്‍ സെലക്ട് ചെയ്‌ത് Edit ല്‍ പോയി  Copy to കൊടുത്ത് ആവശ്യമായ ഫോര്‍മാറ്റില്‍ സേവ് ചെയ്യുക .
സംഗതി റെഡി

Thursday, 18 August 2011

81.മൈക്രോസോഫ്റ്റ് എക്സലില്‍ Freeze panes എന്തെന്നു വ്യക്തമാക്കാമോ ?


വളരേയധികം റോകളും കോളസും ഉള്ള ഒരു ഫയല്‍ നാം തുറന്നു എന്നു വിചാരിക്കുക .
അപ്പോള്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ അതിന്റെ കോളം ഹെഡ്ഡിംഗ് കാണുകയില്ലല്ലോ ?
തല്‍‌ഫലമായി ഡാറ്റാസ് വിശകലനം ചെയ്യുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .
ഇത് ഒഴിവാക്കാന്‍ Freeze pane ഉപയോഗിക്കാം .
അതിനായി ആദ്യം മെനു ബാറിലെ View വില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന്  Freeze panes ല്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്നു വരുന്ന വിന്‍‌ഡോയില്‍ Freeze top row സെലക്ട് ചെയ്യുക.
ഇനി ഫയല്‍  സ്ക്രോള്‍ ചെയ്തു നോക്കൂ .
ആദ്യത്തെ വരി (റോ ) അങ്ങനെ തന്നെ നില്‍ക്കുന്നതു കണ്ടില്ലേ .
ഇതുപോലെ കോളത്തെയും ഫ്രീസ് ചെയ്യാം .
പരീക്ഷിച്ചു നോക്കൂ.

Tuesday, 9 August 2011

80.ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം ?


നിങ്ങളില്‍ പലരും ഇത്തരമൊരു സാധ്യതയെ ഉപയോഗിച്ചവര്‍ ആയിരിക്കുകയില്ല. എങ്കിലും
മനസ്സിലാക്കുക ഇത്തരമൊരു സാദ്ധ്യത ബ്രൌസറില്‍  ഉണ്ട് .
ഉദാഹരണമായി എടുത്തിരിക്കുന്ന ബ്രൌസര്‍ ഗൂഗില്‍ ക്രോം ആണ് .
ആദ്യമായി ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്യുക .
അതില്‍ മുഗള്‍ ഭാഗത്തെ മെനുവിലെ Image ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Sezrch images എന്നതിനു തൊട്ട് ഇടതുഭാഗത്തായി ക്ലിക്ക് ചെയ്യുക
( ചിത്രത്തില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് )
അപ്പോള്‍ ഒരു പുതിയ വിന്‍ഡോ വരും
അതിലെ upload image ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന വിന്‍ഡോയിലെ Choose file ല്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ നാം ഏത് ചിത്രമാണ് നെറ്റില്‍ തിരയുവാന്‍ ഉദ്ദേശിക്കുന്നത് ആ ചിത്രം സെലക്ട് ചെയ്യുക
ഓപ്പണ്‍ ചെയ്യുക
അങ്ങനെ ചിത്രം അപ്‌ലോഡ് ചെയ്യപ്പെടും
ബ്രൌസര്‍ പ്രസ്തുത ചിത്രവുമായി യോജിക്കുന്ന ചിത്രങ്ങള്‍ കാണിച്ചുതരും .
ഇനി ഇത് പരീക്ഷിച്ചു നോക്കൂ.

Sunday, 17 July 2011

79.ഒരു ഫയലിലെ ഒരു വാക്ക് തെരഞ്ഞു കണ്ടുപിടിക്കുന്നതെങ്ങനെ ?


മാഷ് സ്കൂളിലെ  കമ്പ്യൂട്ടര്‍ ലാബില്‍ എത്തിയതായിരുന്നു. അപ്പോഴാണ് രണ്ട് ടീച്ചര്‍മാര്‍ കമ്പ്യൂട്ടറിനുമുമ്പിലിരുന്ന് പരതുന്നത് കണ്ടത് . മാഷ് കാര്യം അന്വേഷിച്ചു . സംഗതി , ഒരു പിഡി‌എഫ് ഫയലില്‍  ചില കുട്ടികളുടെ പേര്  പരതുകയാണ്  അവര്‍ . ഇരുന്നൂറിനുമേല്‍ കുട്ടികളുടെ പേരുകളുള്ള പട്ടികയായിരുന്നു അത് . അതില്‍ തങ്ങള്‍ ഉദ്ദേശിച്ച നാലു കുട്ടികള്‍ ഉണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ഭഗീരഥശ്രമത്തിലായിരുന്നു അവര്‍ . കുറേ നേരമായി അവര്‍ ശ്രമിക്കുന്നു എന്ന് അവര്‍ പറഞ്ഞു . പിഡി‌എഫ് ഫയലില്‍ ഉണ്ടായിരുന്ന പട്ടിക ആല്‍ഫബറ്റിക് ഓഡറിലും ആയിരുന്നില്ല. അതായിരുന്നു മറ്റൊരു പ്രശ്നമെന്ന് അവര്‍ പറഞ്ഞു. ഉടന്‍ മാഷിന് സഹായിക്കാന്‍ മുതിര്‍ന്നു. ടൂള്‍ ബാറിലെ Find ല്‍  അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ടൈപ്പ് ചെയ്യുവാന്‍ പറഞ്ഞു.
അവര്‍ അതുപോലെ ചെയ്തു. Enter അമര്‍ത്തുവാന്‍ പറഞ്ഞു. അവര്‍ അതുപോലെ ചെയ്തു. അതാ അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ഒരു നീല കളറില്‍ വന്നു നില്‍ക്കുന്നു.
ഇക്കാര്യം pdf ഫയലില്‍  മാത്രമല്ല മറ്റ് ഫയലുകളിലും ചെയ്യാമെന്ന് മാഷ് പറഞ്ഞു. ഉദാഹരണത്തിന് Excel ല്‍ കുട്ടിയുടെ പേര്‍ കണ്ടുപിടിക്കണമെങ്കില്‍ Ctrl +F ടൈപ്പ് ചെയ്താല്‍ മതി. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാം തിരയുന്ന പേര്‍ ടൈപ് ചെയ്ത് Find All ലോ  Find Next ലോ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അത് നമുക്ക് കാണിച്ചുതരും . ഇനി നമുക്ക് നാം അന്വേഷിക്കുന്ന പേരിനോ അല്ലെങ്കില്‍ വാക്കിനോ പകരം വേറെ വാക്ക് വരണമെങ്കില്‍ പ്രസ്തുത വിന്‍ഡോയില്‍ Replace ല്‍ ക്ലിക്ക് ചെയ്താല്‍  മതി .
Find , Replace  എന്നിവക്കു നേരെ അതാതിനനുസരിച്ച് വാക്കുകള്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ മതി .ഇത്  Word ലും ബാധകമാണ്
മാഷ് പറഞ്ഞ് അവസാനിപ്പിച്ചു

Followers