Sunday, 21 November 2010

45. നിങ്ങളുടെ കമ്പ്യൂട്ടറിനെക്കൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിപ്പിക്കാമെന്നോ ?

ഒരു തമാശയായി ഇക്കാര്യം ചെയ്തുനോക്കാം .
അതിനായി ആദ്യം Notpad തുറക്കുക .
അതില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
Dim message, sapi
message=InputBox("If you type any thing in the box below I will read it aloud ","Physics vidyalayam")
Set sapi=CreateObject("sapi.spvoice")
sapi.Speak message
അതിനുശേഷം അത് VBScript Script File ആയി സേവ് ചെയ്യുക .
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം !
സേവ് ചെയ്യുമ്പോള്‍ .vbs ( ഡോട്ട് vbs ) എന്ന ഫയല്‍ നെയിം Extention കൊടുത്താല്‍ മതി .
നമുക്ക് അത് ഡസ്ക്‍ടോ‍പ്പില്‍ സേവ് ചെയ്യാം

ഇനി ഇങ്ങനെ സേവ് ചെയ്ത ഫയല്‍ തുറക്കുക .
അപ്പോള്‍ നമുക്ക് ഇങ്ങനെ കാണാം.

ആ‍ ബോക്സില്‍ ഇംഗ്ലീ‍ഷില്‍ ടൈപ്പ് ചെയ്ത് OK അഥവാ Enter ചെയ്യുക .
അപ്പോള്‍ നാം അതില്‍ ടൈപ്പ് ചെയ്ത് വാക്കുകള്‍ ശബ്ദമായി കേള്‍ക്കാം
( ലൌഡ് സ്പിക്കര്‍ ഓണ്‍ ചെയ്യാന്‍ മറക്കല്ലേ കേട്ടോ ; കളിയാക്കിയതല്ല മറിച്ച് അങ്ങനെയും സംഭവിക്കാറുണ്ട് എന്നു പറയുകയായിരുന്നു,)
പ്രവര്‍ത്തനം  :1
സ രി ഗ മ പ ത നി സ എന്നത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തുനോക്കൂ ; എങ്ങനെയുണ്ട് ആശാനേ ഈ യന്തിരന്‍ സംഗീതം ?
പ്രവര്‍ത്തനം  :2
കമ്പ്യൂട്ടറിലെ ചില കീകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ല. അതിനാല്‍ ആ കീകള്‍ ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുനോക്കൂ ;
പ്രവര്‍ത്തനം  :3 
ഒരു വലിയ അക്കം എട്ടോ പത്തോ ഉള്ളത് ടൈപ്പ് ചെയ്യൂ ; ഉച്ചാരണം മനസ്സിലാക്കൂ .
Garage ,Mirage , തുടങ്ങിയ ഉച്ചാരണം ക്ലിപ്തമാക്കേണ്ട അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു നോക്കൂ ; എന്താണ് സംഭവിക്കുന്നത് ?
പ്രവര്‍ത്തനം  :4
താഴെ പറയുന്ന ചിഹ്നങ്ങള്‍ ടൈപ്പ് ചെയ്യൂ
() , { ‘ “ * $ @ & %
പ്രവര്‍ത്തനം  :5
ഇനി Physics vidyalayam എന്നതു മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര്‍ കൊടുത്തുനോക്കൂ
പ്രവര്‍ത്തനം  :6
If you type any thing in the box below I will read it aloud  ഈ വാചകം മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുത്തുനോക്കൂ
പ്രവര്‍ത്തനം  :8
ഇംഗ്ലീഷ് ടീച്ചര്‍ മാര്‍ക്ക് സ്മാര്‍ട്ട് റൂമില്‍ ഇത് വളരേ ഗുണം ചെയ്യും ; ഇത് വഴി ഒരു പോയം
 ചൊല്ലിക്കാമോ ? ലൈന്‍ സെപ്പരേഷന് കോമ കൊടുത്താല്‍ പോരെ
വാല്‍ക്കഷണം :
നെറ്റില്‍ നിന്ന് ശേഖരിച്ചത്

No comments:

Followers