ഫസ്റ്റ് ടേം കഴിഞ്ഞു; പേപ്പര്‍ നോട്ടം കഴിഞ്ഞു.
കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കല്‍ ; രക്ഷിതാക്കളെ മാര്‍ക്ക് അറിയിക്കല്‍
എന്നിവയുടെ തിരിക്കിലായിരിക്കും പലരും ..........
അതുകൊണ്ടുതന്നെ റാങ്ക് കണ്ടുപിടിക്കുക ; അതും കമ്പ്യൂട്ടര്‍ വഴിയായാല്‍ ..........
സൌകര്യപ്രദമല്ലേ .............
ഒരു കമ്പ്യൂട്ടര്‍ പഠനവും ആയല്ലോ .
( ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയില്‍ റാങ്ക് ഇല്ലെങ്കിലും ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകന് കുട്ടികളെവിശകലനം ചെയ്യുവാന്‍ ഉപകരിക്കുമല്ലോ ; എതിരഭിപ്രായം ഉണ്ടാകാമെങ്കിലും !)
ഇനി പറയുവാന്‍ പോകുന്നത് എങ്ങനെ റാങ്ക് കണ്ടുപിടിക്കും എന്നതിനെക്കുറിച്ചാണ് .
അതിനായി Excel ല്‍ കുട്ടികളുടെ Date എന്റര്‍ ചെയ്യുക .
Total ഒരു കോളത്തില്‍ കാണുക .
അതിനുശേഷം Rank എന്ന് ടൈപ്പ് ചെയ്ത് ,ഹെഡ്ഡിംഗിനു താഴെയായി താഴെ കൊടുക്കുന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക .
( Rank function ന്റെ syntax ഇതാണ് . അതായത് Rank( number, array, Total)
=RANK(M4,$M$4:$M$48,0)
ഇവിടെ M4 എന്നത് Total കോളത്തിലെ ആദ്യത്തെ സെല്‍ അഡ്രസ്സ് ആണ് . അതാണ് number.
M4:M48 എന്നത് Total കോളത്തിലെ ആദ്യം മുതല്‍ അവസാനം വരെയുള്ള സെല്‍ അഡ്രസ്സ് ആണ്.
പക്ഷെ എല്ലാ സെല്ലുകളിലും റാങ്ക് നമ്പര്‍ വരുവാന്‍ വേണ്ടി ഇടക്ക് $ ചിഹ്നം ചേര്‍ത്തു എന്നു മാത്രം .
ഇനി 0 ( പൂജ്യം ) എന്നത് Total ആണ് .
അതായത് 0 ( പൂജ്യം ) ആയാല്‍ റാങ്ക് കുറഞ്ഞതില്‍ നിന്ന് കൂടിയതിലേക്ക് വരും .
അഥവാ 1 (ഒന്ന് ) കൊടുത്താല്‍ റാങ്ക് കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്ക് ആയി വരും .
പരീക്ഷിച്ചൂ നോക്കൂ .
വിജയാശംസകളോടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment