Friday 26 November 2010

49. Excel വര്‍ക്ക് ഷീറ്റില്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുവാനെന്തുചെയ്യണം ?

നാം പലപ്പോഴും Excel വര്‍ക്ക് ഷീറ്റില്‍ ഡാറ്റ എന്റര്‍ ചെയ്യാറുണ്ട് . അപ്പോള്‍ ചിലപ്പോള്‍ ഒന്നിലധികം പേജുകള്‍ ഉണ്ടായി എന്നു വരാം . ആദ്യ പേജിലെ രണ്ടോ മൂന്നോ വരികളിലുള്ള തലക്കെട്ടുതന്നെ എല്ലാ പേജിലും വേണമെന്ന് വെക്കുക.
അപ്പോള്‍ എന്താ ഒരു എളുപ്പവഴി .
അതിനായി ആദ്യം Excel വര്‍ക്ക് ഷീറ്റ് തുറക്കുക .
അതിനുശേഷം ഒന്നിലധികം പേജില്‍ ഡാറ്റ എന്റര്‍ ചെയ്യുക.
തുടര്‍ന്ന് Page Layout ക്ലിക്ക് ചെയ്യുക.
ശേഷം അതില്‍ തന്നെയുള്ള Print Titles ക്ലിക്ക് ചെയ്യുക.
 .
അപ്പോള്‍ Page Setup ജാലകം തുറന്നുവരും
അതില്‍ Page ടാബ് ക്ലിക്ക് ചെയ്യുമ്പോള്‍ .........
Rows to repeat at to കാണും .
അതിനു നേരെ മൌസ് കൊണ്ട് ക്ലിക്ക് ചെയ്ത് ശേഷം
ഒന്നാമത്തെ പേജിലെ ഹെഡിംഗ് സ്ഥിതിചെയ്യുന്ന റോ സെലക്ട് ചെയ്യുക.
OK കൊടുക്കുക .
ഇനി Print Preview നോക്കൂ .
എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് അല്ലേ .

No comments:

Followers